ഇൻസ്റ്റാഗ്രാം വഴി പരിചയപെട്ടു വിവാഹം കഴിച്ചു!! ഏഴുമാസമായി ഭാര്യവീട്ടിൽ താമസിക്കുന്നു, ഞായറാഴ്ച രാവിലെ യുവാവിനെ ഭാര്യ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

ഭാര്യ വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം ഈരാറ്റുപേട്ട നടക്കല്‍ തയ്യില്‍ വീട്ടില്‍ ടി എ മുഹമ്മദിന്റെ മകന്‍ അഷ്‌കറിനെയാണ് മുതുകുളത്തെ ഭാര്യവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഏഴു മാസം മുന്‍പ് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട മുതുകുളം കുറങ്ങാട്ട് ചിറയില്‍ മഞ്ജുവിനെ വിവാഹം കഴിച്ച് മഞ്ജുവിന്റെ വീട്ടില്‍ താമസിച്ച് വരികയായിരുന്നു അഷ്‌കര്‍.
ഇന്നു രാവിലെ 6.30ന് വീടിന്റെ അടുക്കള ഭാഗത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് കനകക്കുന്ന് പോലിസ് സ്‌റ്റേഷനില്‍ അറിയിക്കുകയും പോലിസും ഫോറന്‍സിക്ക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് അഷ്‌ക്കറിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നത്.
മകന്‍ ശനിയാഴ്ച രാത്രിയോടെ തന്നെ വിളിച്ചിരുന്നതായി അഷ്‌ക്കറിന്റെ പിതാവ് പറഞ്ഞു. തനിക്ക് ഇവിടെ നില്‍ക്കാന്‍ കഴിയില്ലെന്നും ഭാര്യ മാനസികമായി പീഡിപ്പിക്കുകയാണെന്നും തിരികെ വരാനുള്ള ഒരുക്കത്തിലാണെന്നും മകന്‍ പറഞ്ഞിരുന്നു.
മൃതദേഹത്തില്‍ അസ്വഭാവിക പാടുകള്‍ ഉള്ളത് കൂടുതല്‍ സംശയത്തിന് ഇടയാക്കിയിരിക്കുകയാണ്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha























