Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..


കോർപറേഷൻ ആസ്ഥാനത്തുണ്ടായത് നാടകീയ സംഭവങ്ങൾ...മേയർ VV രാജേഷിനെ അടിച്ചു വീഴ്ത്തി കാലൊടിച്ച് സിപിഎം.. വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ കേസ്..

കേരളം നേരിടാൻ പോകുന്നത് വലിയ അപകടം; തുടരെ ഉണ്ടാകുന്ന മഴ വലിയ അപകടത്തിന്റെ സൂചന; ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്

26 NOVEMBER 2021 02:29 PM IST
മലയാളി വാര്‍ത്ത

More Stories...

അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..

ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കോർപറേഷൻ ആസ്ഥാനത്തുണ്ടായത് നാടകീയ സംഭവങ്ങൾ...മേയർ VV രാജേഷിനെ അടിച്ചു വീഴ്ത്തി കാലൊടിച്ച് സിപിഎം.. വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ കേസ്..

ഒരു പവൻ സ്വർണത്തിന് 1,03,840 രൂപ; കുതിച്ച് കയറി സ്വർണ്ണവില

കഴിഞ്ഞ കുറച്ച് കാലങ്ങളായി കേരളത്തെ ഭീതിയിലാഴ്ത്തുന്നത് തുടരെ തുടരെ ഉണ്ടാകുന്ന മഴയും പ്രളയവും. മാനത്ത് മഴ കറുക്കുമ്പോൾ ഓരോ കേരളീയന്റേയും നെഞ്ചിൽ തീയാണ്. ജലബോംബായി നിൽക്കുന്ന മുല്ലപെരിയാർ, നിറഞ്ഞു കവിഞ്ഞു നിൽക്കുന്ന മറ്റു ഡാമുകൾ,കരകവിഞ്ഞൊഴുകുന്ന പുഴകൾ, എല്ലാം മഴ എന്നതിനെ ഭീതിയുടെ പര്യായമാക്കുന്നു. അടിക്കടി രൂപപ്പെടുന്ന മേഘ വിസ്ഫോടനങ്ങളാണ് കേരളത്തിൽ മഴക്കെടുതി വിട്ടൊഴിയാത്ത അവസ്ഥയ്ക്ക് പ്രധാനമായ ഒരു കാരണം. കേരളത്തിൽ മാത്രമല്ല ഈ ഒരു പ്രശ്നം ബാധിച്ചിരിക്കുന്നത് അയൽ സംസ്ഥാനങ്ങളായ ആന്ധ്ര കർണാടക തുടങ്ങിയ സംസ്ഥാനങ്ങളും ഇപ്പോൾ കടന്നു പോകുന്നത് അതി ഭീകരമായ ഒരു അവസ്ഥയിലൂടെയാണ്.

 

 

 

 

 

 

അതി ശക്തമായ മഴയെ തുടർന്ന് നദികളും തോടുകളും കരകവിഞ്ഞു. 500 വര്ഷം പഴക്കമുള്ള അണക്കെട്ടിൽ വിള്ളൽ വീണു. സംസ്ഥാനത്ത് ലഘു മേഘസ്ഫോടനങ്ങള്‍ ആവര്‍ത്തിക്കാമെന്നും കേരളതീരം അതിതീവ്ര സംവഹനത്തിന്റെ പാതയിലാണെന്നുമാണ് കാലവസ്ഥാ ഗവേഷകര്‍ പറയുന്നത്. കുസാറ്റില്‍ അന്താരാഷ്ട്ര കാലാവസ്ഥാ വ്യതിയാന സമ്മേളനത്തില്‍ അമേരിക്കയിലെ ഫ്ലോറിഡ മിയാമി സര്‍വകലാശാലയിലെ പ്രൊഫ. ബ്രയാന്‍ മേപ്സ് അവതരിപ്പിച്ച പ്രബന്ധത്തിലാണ് കേരളതീരത്തെ അസാധാരണ താപവ്യാപനത്തെക്കുറിച്ചുള്ള സുപ്രധാന നിരീക്ഷണം ഉണ്ടായിരിക്കുന്നത്.

 

 

 

 

 

 

 

അറബിക്കടല്‍ ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ താപനില 1980 നുശേഷം പരമാവധി 29 ഡിഗ്രി എന്നതില്‍നിന്ന് 30ന് മുകളിലേക്ക് ഉയര്‍ന്നു. തെക്കുകിഴക്കന്‍ അറബിക്കടലിന്റെ താപനില മറ്റു സമുദ്രങ്ങളിലേതിനെക്കാള്‍ ഒന്നരമടങ്ങ് വേഗത്തിലാണ് വര്‍ധിക്കുന്നത്. ഏറ്റവും അധികം ചുഴലിക്കാറ്റുകള്‍ ഉണ്ടാകുന്ന പടിഞ്ഞാറന്‍ പസിഫിക് സമുദ്രത്തിന്റെ നിരക്കിനോട് തുല്യമാണിത്. ഇതുമൂലം കേരളതീരത്ത് അതിതീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങള്‍ ഉണ്ടാകാം. കേരളത്തില്‍ 2018 മുതല്‍ ഉണ്ടാകുന്ന പ്രളയത്തിനും ഉരുള്‍പൊട്ടലിനും കാരണമാകുന്ന ലഘു മേഘ വിസ്ഫോടനംപോലെയുള്ളവയ്ക്ക് കാരണം ഈ അധിക താപനമാണ്.

 

 

 

 

 

 

 

 

മേഘക്കൂട്ടങ്ങള്‍ രൂപംകൊള്ളുകയും ചുരുങ്ങിയ സമയത്തിനുള്ളില്‍ തീവ്രമോ, അതിതീവ്രമോയായ മഴ പെയ്യുമെന്നും പ്രബന്ധത്തില്‍ പറയുന്നു. കഴിഞ്ഞ രണ്ട് വർഷത്തെ കാര്യങ്ങൾ മാത്രം എടുത്ത് പരിശോധിച്ചാൽ ഈ നിരീക്ഷണം എത്രത്തോളം സത്യമാണെന്ന് മനസിലാകും. കാരണം കഴിഞ്ഞ വർഷം 5 ലേറെ തവണ കേരളത്തിൽ ചുഴലിക്കാറ്റ് ഭീഷണി ഉണ്ടായിട്ടുണ്ട്. അത് മാത്രമോ 2018 മുതൽ ഇങ്ങോട്ടുള്ള എല്ലാ വർഷങ്ങളിലും പ്രളയം ഒരു തുടർക്കഥയാകുകയാണ്. ഒരു പക്ഷേ ഇനി വരാനിരിക്കുന്ന നാളുകൾ കടന്നു പോയതിനേ്കാൾ വലിയതാകാനേ സാധ്യതയുള്ളു എന്നാണ് പറയുന്നത്. കേരളത്തിൽ ഈ വർഷം പെയ്തിറങ്ങിയത് ആറ് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മഴ. 2021ൽ നവംബർ 24 വരെ 3523.3 മില്ലിമീറ്റർ മഴയാണ് പെയ്തത്. 1961ൽ പെയ്ത് 4257 മില്ലിമീറ്റർ ഇതുവരെയുള്ള കേരളത്തിലെ റെക്കോർഡ് മഴ.

 

 

 

 

 

 

 

 

മഹാപ്രളയമുണ്ടായ 2018ൽ കേരളത്തിൽ പെയ്തത് 3518.9 മില്ലിമീറ്റർ മഴയാണ്. ഈ വർഷം ഏഴ് മാസങ്ങളിൽ കേരളത്തിൽ അധികമഴ ലഭിച്ചു. ജനുവരി, മാർച്ച്, ഏപ്രിൽ, മെയ്, സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലാണ് അധികമഴയുണ്ടായത്.ഈ വർഷം ഏറ്റവും കൂടുതൽ മഴയുണ്ടായത് ഒക്ടോബറിലാണ്. 590 മില്ലിമീറ്റർ മഴയാണ് ഒക്ടോബറിൽ പെയ്തത്. ശരാശരി സംസ്ഥാനത്തുണ്ടായ മഴ 303 മില്ലിമീറ്ററാണ്. പത്തനംതിട്ട ജില്ലയിൽ 186 ശതമാനം അധിക മഴ പെയ്തു. കണ്ണൂർ 143 ശതമാനം, കാസർകോട് 141 ശതമാനം, കോഴിക്കോട് 135 ശതമാനം, ഇടുക്കി 119 ശതമാനം എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ പെയ്ത അധിക മഴയുടെ കണക്ക്. കനത്ത മഴയെ തുടർന്ന് ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളുടെ ഷട്ടറുകൾ തുറന്നിരുന്നു.

 

 

 

 

 

 

 

 

1961ആണ് ഇതിനു മുൻപ് റെക്കോർഡ് മഴ ലഭിച്ചത്. അന്ന് 4257 മില്ലിമീറ്റർ മഴയാണ് പെയ്തത്. ഈ വർഷം അവസാനിക്കാൻ ഇനി ഒരു മാസം കൂടി അവശേഷിക്കേ, പകുതി മാസങ്ങളിലും ശരാശരിയിൽ കൂടുതൽ മഴ ലഭിച്ചു. ജനുവരി, മാർച്ച്, ഏപ്രിൽ, മേയ്, സെപ്റ്റംബർ, ഒക്ടോബർ, നവംബർ എന്നീ മാസങ്ങളിൽ അധിക മഴ ലഭിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം ശൈത്യകാലത്തും, വേനൽക്കാലത്തും, തുലാവർഷക്കാലത്തും കനത്ത മഴ ലഭിച്ചു. അതേസമയം, ഇടവപ്പാതിക്കാലമായ ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ മഴ താരതമ്യേന കുറവായിരുന്നു. ഒക്ടോബറിലാണ് ഏറ്റവുമധികം മഴ ലഭിച്ചത്. ശരാശരി 590 മില്ലിമീറ്റർ മഴയാണ് ഒക്ടോബർ മാസം ലഭിച്ചത്. സാധരണയായി 303 മില്ലിമീറ്റർ മഴയാണ് ഈ മാസം ലഭിക്കാറുള്ളത്.

 

 

 

 

 

 

 

 

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം നവംബർ 29 ഓടെ രൂപപ്പെടാൻ സാധ്യത. തുടർന്ന് ശക്തി പ്രാപിച്ചു പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയിൽ ഇന്ത്യൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. അറബിക്കടലിൽ ചക്രവാതച്ചുഴി നിലവിലുണ്ട്. കേരളത്തിൽ അടുത്ത 5 ദിവസം മഴ തുടരാനും നവംബർ 25 മുതൽ 29 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ketan-Agarwal-murder കൊടുംചൂടിൽ ഹൂഡി ധരിച്ച് കൊലപാതകി;  (1 hour ago)

VEENA VIJAYAN പിണറായിയും സംശയ നിഴലില്‍  (1 hour ago)

Hibi-Edens-house യുവാവ് അറസ്റ്റിൽ  (1 hour ago)

VEENA VIJAYAN പിണറായി വിജയനെ മകൾ ഒറ്റിയോ?  (1 hour ago)

Mayor VV Rajesh കോർപറേഷൻ ഭരണം പ്രതിസന്ധിയിലേക്ക്  (2 hours ago)

മൈക്ക് ചതിച്ചപ്പോൾ അയാളുടെ തനിരൂപം വെളിച്ചത്തായി; ഒരേ വിഷയത്തിൽ സഭയ്ക്ക് അകത്ത് സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ടുതരം നിലപാട്, മുഖ്യമന്ത്രി ചെയ്തത് നിയമസഭയെ തെറ്റിദ്ധരിപ്പിക്കൽ  (2 hours ago)

500 മുതല്‍ 700 രൂപ; ആശ്വാസ വാര്‍ത്ത; വാണിജ്യ സിലിണ്ടര്‍ വില കുറയും  (2 hours ago)

ഒരു പവൻ സ്വർണത്തിന് 1,03,840 രൂപ; കുതിച്ച് കയറി സ്വർണ്ണവില  (2 hours ago)

വിഡി സർക്കാരിന് ഇരട്ടത്താപ്പ് ; ബെക്കാർഡിക്കായി ഇടത് സർക്കാർ ഇടപെടൽ നടത്തിയെന്ന ആരോപണം തെറ്റ്. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നീക്കം ദുരൂഹം, മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിൽ അഴിമതിയെന്ന് എം വി ഗോവിന്  (3 hours ago)

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക  (4 hours ago)

മൂന്നാം തവണയും ചോദ്യം ചെയ്യൽ!! വീണ ഇത്തവണ കുരുങ്ങും.. അച്ഛനേയും മകളേയും മാറി മാറി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം  (4 hours ago)

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ  (4 hours ago)

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (5 hours ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (6 hours ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (6 hours ago)

Malayali Vartha Recommends