Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..


കോർപറേഷൻ ആസ്ഥാനത്തുണ്ടായത് നാടകീയ സംഭവങ്ങൾ...മേയർ VV രാജേഷിനെ അടിച്ചു വീഴ്ത്തി കാലൊടിച്ച് സിപിഎം.. വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ കേസ്..

ഫസല്‍ വധക്കേസില്‍ സി.പി.എം നേതാക്കളെ കുരുക്കിയ ഉദ്യോഗസ്ഥനോട് പക തീർത്ത് മുഖ്യമന്ത്രി; മുൻ ഐ. പി.എസ് ഉദ്യോഗസ്ഥന് സെക്യൂരിറ്റി പണി

26 NOVEMBER 2021 01:40 PM IST
മലയാളി വാര്‍ത്ത

More Stories...

അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..

ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കോർപറേഷൻ ആസ്ഥാനത്തുണ്ടായത് നാടകീയ സംഭവങ്ങൾ...മേയർ VV രാജേഷിനെ അടിച്ചു വീഴ്ത്തി കാലൊടിച്ച് സിപിഎം.. വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ കേസ്..

ഒരു പവൻ സ്വർണത്തിന് 1,03,840 രൂപ; കുതിച്ച് കയറി സ്വർണ്ണവില

ഫസല്‍ വധക്കേസില്‍ സി.പി.എം നേതാക്കളെ കുരുക്കിയ ഉദ്യോഗസ്ഥനോട് പക തീർത്ത് മുഖ്യമന്ത്രിയും പാർട്ടിയും. സി.പി.എം നേതാക്കളെ അന്വേഷണ പരിധിയിലെത്തിച്ച ഡിവൈഎസ്പിക്ക് പെന്‍ഷനും ആനുകൂല്യങ്ങളും നിഷേധിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഇതോടെ സാമ്പത്തികമായി തകര്‍ന്ന മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കെ.രാധാകൃഷ്ണന്‍ ഇതര സംസ്ഥാനങ്ങളില്‍ സെക്യൂരിറ്റി ജോലി നോക്കുകയാണ്. മുഖ്യമന്ത്രിയെ കണ്ട് അപേക്ഷിച്ചപ്പോള്‍ ആത്മഹത്യ ചെയ്യുന്നതാവും നല്ലതെന്ന് പറഞ്ഞ് അധിക്ഷേപിച്ചെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. സ്ഥാനക്കയറ്റത്തിലൂടെ ഐപിഎസ് നേടി ആറ് മാസം മുന്‍പ് വിരമിച്ച ഉദ്യോഗസ്ഥനാണ് കെ.രാധാകൃഷ്ണന്‍. ഇപ്പോള്‍ കര്‍ണാടകയിലെ സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റി ചീഫ്. ആ ജോലിയും നഷ്ടമായേക്കാമെന്ന ആശങ്കയിലാണ് തകര്‍ന്ന് പോയ തന്റെ ജീവിതത്തേക്കുറിച്ച് അദേഹം പറയുന്നത്.

 

 

 

 

 

 

 

 

സി.പി.എമ്മിന്റെ ഉപദ്രവമാണ് എല്ലാത്തിനും കാരണമെന്നാണ് രാധാകൃഷ്ണന്റെ ആക്ഷേപം. ഫസല്‍ വധത്തില്‍ സിപിഎം നേതാക്കളായ കാരായി രാജൻ, ചന്ദ്രശേഖരന്‍ എന്നിവരെക്കുറിച്ച്‌ അന്വേഷണം തുടങ്ങിയത് കെ. രാധാകൃഷ്ണനാണ്. ആര്‍എസ്എസുകാരെ പ്രതിയാക്കണമെന്ന അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ആവശ്യം തള്ളിയതും വൈരാഗ്യത്തിന് കാരണമായെന്ന് പറയുന്നു. പിണറായി സര്‍ക്കാരെത്തിയതിന് പിന്നാലെ സസ്പെന്‍ഡ് ചെയ്ത ശേഷം വിരമിക്കും വരെ തിരിച്ചെടുത്തില്ല. അപേക്ഷയുമായി മുഖ്യമന്ത്രിയേ കണ്ടപ്പോളും അധിക്ഷേപമായിരുന്നു ഫലം. നാലര വര്‍ഷം നീണ്ട സസ്പെന്‍ഷന്‍ കാലയളവിലെ ആനുകൂല്യങ്ങളോ പെന്‍ഷനോ നല്‍കാത്തതാണ് ഐപിഎസുകാരനായ രാധാകൃഷ്ണനെ സെക്യൂരിറ്റിക്കാരനാക്കി മാറ്റിയത്. സഹായം തേടി പലതവണ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിട്ടും കണ്ടഭാവമില്ലെന്നും രാധാകൃഷ്ണന്‍ പറയുന്നു.

 

 

 

 

 


2006 ഒക്‌ടോബർ 22 ന് തലശ്ശേരിയിൽ മുഹമ്മദ് ഫസൽ എന്ന യുവാവ് കൊലചെയ്യപ്പെട്ട സംഭവമാണ് ഈ കേസിനാസ്പദം. തലശ്ശേരി സെയ്ദാർ പള്ളിക്കു സമീപം 2006 ഒക്ടോബർ 22നു പുലർച്ചെയാണ് പത്രവിതരണക്കാരനായ ഫസൽ കൊല്ലപ്പെട്ടത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക കേസുകളിൽ സി.ബി.ഐ അന്വേഷണം നടക്കുന്ന ആദ്യത്തെ കേസ് ഫസൽ വധക്കേസ് ആയിരുന്നു. ഗോപാലപേട്ട സി.പി.ഐ(എം) ബ്രാഞ്ച് അംഗവും സി.പി.ഐ(എം)ന്റെ നിയന്ത്രണത്തിലുള്ള അച്യുതൻ സ്മാരക വായനശാലയുടെ സെക്രട്ടറിയുമായിരുന്ന ഫസൽ പിന്നീട് എൻ.ഡി.എഫിൽ ചേർന്നതിലുള്ള രാഷ്ട്രീയവിരോധമാണു് കൊലയ്ക്ക് കാരണമെന്ന് പ്രതികൾ മൊഴി നൽകിയതായി പോലീസ് പറയുന്നു. ഫസൽ കൊലചെയ്യപെട്ടത് സി.പി.ഐ(എം)എന്ന പാർട്ടിയുടെ തീരുമാനപ്രകാരമാണെന്ന് ടി.പി. ചന്ദ്രശേഖരൻ വധത്തിൽ അറസ്റ്റിലായ മുഖ്യപ്രതി കൊടി സുനി പ്രത്യേക അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിൽ മൊഴി നൽകിയിരുന്നു.

 

 

 

 

 

 

 

 

നോമ്പുകാലത്ത് പുലർച്ചെ 2.45 നാണു പത്രക്കെട്ടുകൾ ശേഖരിച്ച് വിതരണക്കാരെ ഏൽപ്പിക്കാൻ ഫസൽ സൈക്കിളിൽ വീട്ടിൽ നിന്ന് ഇറങ്ങുന്നതെന്നു കൊലയാളി സംഘം മനസ്സിലാക്കിയിരുന്നു. കൊല നടത്തിയ 2006 ഒക്‌ടോബർ 22 നു പുലർച്ചെ കൊലനടന്ന ലിബർട്ടി ക്വാർട്ടേഴ്‌സ് റോഡിലൂടെ ഫസൽ സൈക്കിളിൽ നീങ്ങുമ്പോൾ സൈക്കിൾ തടഞ്ഞ കൊലയാളികൾ കഠാരകൊണ്ട് കഴുത്തിൽ കുത്തിയതോടെ കുതറിയോടിയ ഫസൽ സമീപത്തെ ഉമ്മിയാസ് വീട്ടിൽ ഓടിക്കയറി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ ഗേറ്റ് ചാടിക്കടക്കാൻ കഴിയും മുൻപ് കൊലയാളികൾ ഫസലിനെ വലിച്ചു താഴെയിട്ടു. റോഡിലെ വെളിച്ചമില്ലാത്ത ഭാഗത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി കൊടുവാൾ കൊണ്ടു വെട്ടിക്കൊല്ലുകയായിരുന്നു.

 

 

 

 

 

 

 


സംഭവം നടന്നയുടൻ തലശ്ശേരി സി.ഐ സുകുമാരന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചെങ്കിലും പിറ്റേന്നു തന്നെ ചുമതല ഡിവൈ.എസ്.പി രാധാകൃഷ്ണൻ ഏറ്റെടുത്തു. 15 ദിവസത്തിന് ശേഷം രാധാകൃഷ്ണനെ അന്വേഷണച്ചുമതലയിൽ നിന്നൊഴിവാക്കി. പിന്നീടു കേസന്വേഷിച്ചത് കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സാലിയാണ്. ഇദ്ദേഹത്തിന്റെ അന്വേഷണത്തിൽ വിശ്വാസമില്ല എന്ന് പറഞ്ഞുകൊണ്ട് ഫസലിന്റെ ഭാര്യ സി എച്ച് മറിയു സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി വിശദീകരണമാരാഞ്ഞപ്പോൾ അന്വേഷണം എസ്.പി മോഹൻദാസിന്റെ കീഴിലുള്ള സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് നൽകിയിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നുമായിരുന്നു സർക്കാർ മറുപടി നൽകി.

 

 

 

 

 

 

മൂന്നുമാസത്തിനു ശേഷം വീണ്ടും കോടതിയെ സമീപിച്ചു. ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസ് കോടതി സി.ബി.ഐക്ക് വിടുകയും ആ നിർദ്ദേശപ്രകാരം 2008 ഏപ്രിൽ 5-ന് സിബിഐ ഏറ്റെടുക്കുകയും ചെയ്തു. സി.ബി.ഐ അന്വേഷണത്തെ സർക്കാർ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തു. എന്നാൽ,സി.ബി.ഐ അന്വേഷണത്തെ സുപ്രീം കോടതി ശരിവെച്ചു. ഈ കേസിൽ 2012 ജൂൺ 12 സി.ബി.ഐ എറണാകുളം ചീഫ് മജിസ്‌ടേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.ഈ കേസിൽ അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനെ പ്രതി ചേർക്കണമെന്ന ഹരജി ഹൈക്കോടതിയുടെ പരിഗണനക്ക് വന്നിട്ടുണ്ട്‌.[8] ഈ കേസിൽ ഏഴും എട്ടും പ്രതികളായ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജൻ തിരുവങ്ങാട് ലോക്കൽ സെക്രട്ടറി കാരായി ചന്ദ്രശേഖരൻ എന്നിവർക്കെതിരെ എറണാകുളം സി.ജെ.എം കോടതി ജാമ്യമില്ലാ അറസ്റ്റ് വാറൻഡ് പുറപ്പെടുവിച്ചിരുന്നു.

 

 

 

 

 

 

ഇരുവരെയും ചോദ്യം ചെയ്യാനായി വിട്ടു നൽകില്ലെന്ന് സി.പി.എം നേതൃത്വം വ്യക്തമാക്കിയ സാഹചര്യത്തിലാണ് അറസ്റ്റ് വാറൻഡ് പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി സിബിഐ കോടതിയെ സമീപിച്ചത്. സിപിഎം നേതാക്കൾ പ്രതികളായ കേസിൽ വിചാരണ അട്ടിമറിക്കാനാണ് സംസ്ഥാന പൊലീസ് ഉദ്യേഗസ്ഥർ ശ്രമിച്ചതെന്ന സൂചനയാണ് സിബിഐ മുന്നോട്ടുവചത്. ഫസൽ വധക്കേസിന് പിന്നിൽ ആർഎസ്എസ് ബന്ധമല്ല സിപിഎം ബന്ധം തന്നെയാണെന്ന് സ്ഥാപിച്ചു കൊണ്ടുളള തുടരന്വേഷണ റിപ്പോ‍ർട്ടിലാണ് സംസ്ഥാന സർക്കാരിനേയും പൊലീസിനേയും വെട്ടിലാക്കുന്ന ശുപാർശകളുളളത്. തലശേരി മോഹനൻ കൊലക്കേസിൽ അറസ്റ്റിലായ ആർ എസ് എസ് പ്രവർത്തകൻ സുബീഷിന്‍റെ മൊഴി മുൻ നിർത്തിയാണ് ഫസൽ കേസിൽ സിപിഎം അല്ലെന്ന് സ്ഥാപിക്കാൻ സംസ്ഥാന പൊലീസ് ശ്രമിച്ചതെന്നാണ് കണ്ടെത്തൽ. ഈ മൊഴി അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈ എസ് പി സദാനന്ദൻ അടക്കമുളളവർ വ്യാജമായി ഉണ്ടാക്കിയതാണെന്നും നടപടി വേണമെന്നുമാണ് സിബിഐയുടെ ആവശ്യം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ketan-Agarwal-murder കൊടുംചൂടിൽ ഹൂഡി ധരിച്ച് കൊലപാതകി;  (1 hour ago)

VEENA VIJAYAN പിണറായിയും സംശയ നിഴലില്‍  (1 hour ago)

Hibi-Edens-house യുവാവ് അറസ്റ്റിൽ  (1 hour ago)

VEENA VIJAYAN പിണറായി വിജയനെ മകൾ ഒറ്റിയോ?  (1 hour ago)

Mayor VV Rajesh കോർപറേഷൻ ഭരണം പ്രതിസന്ധിയിലേക്ക്  (2 hours ago)

മൈക്ക് ചതിച്ചപ്പോൾ അയാളുടെ തനിരൂപം വെളിച്ചത്തായി; ഒരേ വിഷയത്തിൽ സഭയ്ക്ക് അകത്ത് സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ടുതരം നിലപാട്, മുഖ്യമന്ത്രി ചെയ്തത് നിയമസഭയെ തെറ്റിദ്ധരിപ്പിക്കൽ  (2 hours ago)

500 മുതല്‍ 700 രൂപ; ആശ്വാസ വാര്‍ത്ത; വാണിജ്യ സിലിണ്ടര്‍ വില കുറയും  (2 hours ago)

ഒരു പവൻ സ്വർണത്തിന് 1,03,840 രൂപ; കുതിച്ച് കയറി സ്വർണ്ണവില  (2 hours ago)

വിഡി സർക്കാരിന് ഇരട്ടത്താപ്പ് ; ബെക്കാർഡിക്കായി ഇടത് സർക്കാർ ഇടപെടൽ നടത്തിയെന്ന ആരോപണം തെറ്റ്. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നീക്കം ദുരൂഹം, മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിൽ അഴിമതിയെന്ന് എം വി ഗോവിന്  (3 hours ago)

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക  (4 hours ago)

മൂന്നാം തവണയും ചോദ്യം ചെയ്യൽ!! വീണ ഇത്തവണ കുരുങ്ങും.. അച്ഛനേയും മകളേയും മാറി മാറി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം  (4 hours ago)

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ  (4 hours ago)

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (5 hours ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (6 hours ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (6 hours ago)

Malayali Vartha Recommends