വിഴിഞ്ഞം കേന്ദ്രീകരിച്ച് വൃക്ക വില്‍പ്പന സജീവം, വൃക്ക വില്‍പ്പനയില്‍ നിന്ന് പിന്മാറിയ വീട്ടമ്മയ്ക്കും മക്കള്‍ക്കും ക്രൂരമര്‍ദ്ദനം, ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത് പോലീസ്

മോശം ജീവിത സാഹചര്യങ്ങളെ തുടര്‍ന്ന് വൃക്ക വിൽക്കാൻ സമ്മതിച്ച ശേഷം പിന്മാറിയ വീട്ടമ്മയേയും മക്കളേയും ക്രൂരമായി മാർദ്ദിച്ച ഭര്‍ത്താവ് വിഴിഞ്ഞം സ്വദേശി സാജനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഏതാനും നാളുകളായി വിഴിഞ്ഞം മേഖല കേന്ദ്രീകരിച്ച് മായി നടക്കുന്നതായുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ഇത്തരത്തില്‍ പത്തിലേറെ വീട്ടമ്മമാര്‍ വൃക്ക നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഒടുവിലത്തേതാണ് പുറത്തുവന്നത്.
മോശം ജീവിതസാഹചര്യങ്ങളെ തുടര്‍ന്ന് വീട്ടമ്മ വൃക്ക വില്‍ക്കാന്‍ തുടക്കത്തില്‍ തയ്യാറായി. എന്നാല്‍ വൃക്ക വില്‍പ്പന വിവരം പുറത്തറിഞ്ഞതോടെ ജനപ്രതിനിധികള്‍ ഇവരെ തടഞ്ഞു. ഇതേതുടര്‍ന്ന് ഇവരും തീരുമാനത്തില്‍ നിന്ന് പിന്മാറി.
കൊച്ചിയില്‍ അടുത്തദിവസം പോകാനിരിക്കേയാണ്, വൃക്ക വില്‍പ്പനയില്‍ നിന്ന് വീട്ടമ്മ പിന്മാറിയത്. ഇതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് തന്നെയും മക്കളെയും മര്‍ദ്ദിക്കാന്‍ തുടങ്ങിയതെന്ന് വീട്ടമ്മ പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം പൊലിസ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തത്. വാടക വീട്ടിലാണ് മാനസിക വെല്ലുവിളി നേരിടുന്ന രണ്ട് കുട്ടികള്‍ അടക്കം മൂന്നു കുട്ടികളുമായി യുവതി കഴിഞ്ഞിരുന്നത്.
https://www.facebook.com/Malayalivartha

























