'പൊലീസ് കാണിക്കുന്ന അക്രമങ്ങള്‍ അരുതാത്തത്'; പൊലീസ് നടപടികളെ വിമര്‍ശിച്ച് സിപിഐ നേതാവ് സി.ദിവാകരന്‍

പൊലീസ് നടപടികളെ വിമര്‍ശിച്ച് സിപിഐ നേതാവ് സി.ദിവാകരന്‍. കര്‍ഷക സമരത്തിന്റെ ഒന്നാം വാര്‍ഷിക പരിപാടിയില്‍ കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം.രാജ്ഭവനു മുന്നിലായിരുന്നു പരിപാടി.
ജനമൈത്രി പൊലീസ് തുടങ്ങിയത് കോടിയേരി മന്ത്രിയായിരിക്കെയാണെന്നും ആ പദ്ധതി പൊലീസിന്റെ മുഖച്ഛായ മാറ്റിയെന്നും സി.ദിവാകരന്‍ പറഞ്ഞു. പൊലീസിനെ ജനങ്ങളുടെ ഭാഗമാക്കാന്‍ പദ്ധതി സഹായിച്ചു. ഇന്ന് പൊലീസ് കാണിക്കുന്ന അക്രമങ്ങള്‍ അരുതാത്തതാണെന്നും സി.ദിവാകരന്‍ പറഞ്ഞു.
പൊലീസ് നടപടിക്രമങ്ങള്‍ പാലിച്ചേ മുന്നോട്ടു പോകാവൂ എന്നു പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പൊലീസിന്റെ ഇത്തരം മോശമായ പെരുമാറ്റങ്ങളെ സംബന്ധിച്ചു സര്‍ക്കാര്‍ പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു.
https://www.facebook.com/Malayalivartha

























