പ്രവാസി സംഘങ്ങള്‍ക്ക് 3 ലക്ഷം രൂപ വരെ സഹായം നല്കാൻ അധികൃതർ; നോര്‍ക്ക പദ്ധതി സംരംഭങ്ങള്‍ ആരംഭിക്കാനും വികസിപ്പിക്കാനും ലക്ഷ്യമിട്ട് പുതിയ തുടക്കം

പ്രവാസി മലയാളികളുടെ സഹകരണസംഘങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് മൂന്നു ലക്ഷം രൂപവരെ സഹായം നല്‍കുമെന്ന് റിപ്പോർട്ട്. പ്രവാസി പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനാണ് ഒറ്റത്തവണ സഹായം നല്കാൻ അധികൃതർ ലക്ഷ്യമിട്ടിരിക്കുന്നത്. സംഘം രജിസ്റ്റര്‍ ചെയ്ത് രണ്ടുവര്‍ഷമാകുകയും കുറഞ്ഞത് 50 അംഗങ്ങള്‍ ഉണ്ടാകുകയും വേണം എന്നതാണ്.
അതോടൊപ്പം തന്നെ എ, ബി ക്ലാസ് അംഗങ്ങള്‍ പ്രവാസികളോ തിരിച്ചുവന്നവരോ ആകണം. ബൈലോയില്‍ സര്‍ക്കാര്‍ ധനസഹായം സ്വീകരിക്കുന്നതിന് വ്യവസ്ഥ നിര്‍ബന്ധമാണ്. സംഘത്തിന്റെ മുന്‍ സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടും ആവശ്യമാണ് എന്നും അധികൃതർ വ്യക്തമാക്കി.
ഉല്‍പ്പാദന, സേവന, ഐടി, തൊഴില്‍സംരംഭങ്ങള്‍ എന്നിവയിലൂടെ 10 പേര്‍ക്കെങ്കിലും തൊഴിലും വരുമാനവും ലഭ്യമാകുന്ന സംരംഭങ്ങള്‍ ആരംഭിക്കാനും നിലവിലെ സംരംഭങ്ങള്‍ വികസിപ്പിക്കുന്നതിനും സഹായം കിട്ടുന്നതായിരിക്കും. സംഘം നേരിട്ട് നടത്തുന്ന സംരംഭങ്ങള്‍ക്കും അംഗങ്ങള്‍ ഒറ്റയ്ക്കോ കൂട്ടായോ നടത്തുന്ന സംരംഭങ്ങള്‍ക്കും ലഭിക്കുകയും ചെയ്യും.
അപേക്ഷാ ഫോറം www.norkaroots.org എന്ന വെബ്‌സൈറ്റിൽ ലഭിക്കുന്നതാണ്. ഭരണസമിതി തീരുമാനം, പദ്ധതി രേഖ, ഏറ്റവും പുതിയ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്, താല്‍ക്കാലിക കടധന പട്ടിക എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ പത്തിനകം അപേക്ഷിക്കേണ്ടതാണ്.
വിലാസം: ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, നോര്‍ക്ക- റൂട്ട്സ്, നോര്‍ക്ക സെന്റര്‍, മൂന്നാം നില, തൈക്കാട്, തിരുവനന്തപുരം - 695 014. കൂടുതല്‍ വിവരങ്ങള്‍: www.norkaroots.org, 18004253939 (ഇന്ത്യയില്‍നിന്ന്), 00918802012345 (വിദേശത്തുനിന്ന് മിസ്ഡ്കോള്‍ സേവനം).
https://www.facebook.com/Malayalivartha

























