കാറിന്റെ രഹസ്യ അറയിൽ ഒളുപ്പിച്ച് കടത്താൻ ശ്രമിച്ച 50 കിലോ കഞ്ചാവ് പിടികൂടി; സംഭവത്തിൽ രണ്ട് ആന്ധ്രപ്രദേശ് സ്വദേശികൾ അറസ്റ്റിൽ

കാറില്‍ ഒളിച്ചു കടത്തിയ 50 കിലോയോളം കഞ്ചാവുമായി രണ്ട് ആന്ധ്രപ്രദേശ് സ്വദേശികളെ കോട്ടവാസലില്‍ പൊലീസ് പിടികൂടി. ആന്ധ്രപ്രദേശ് മുനഗനൂര്‍ രംഗറഡ്ഡി 4-8/7 ഹയാത്ത് നഗര്‍ ചെമ്ബട്ടി ബ്രഹ്മാവ് (35), ഹയാത്ത് നഗര്‍ സായിബാബ ക്ഷേത്രത്തിന് സമീപം കോലസനി ഹരിബാബു (39) എന്നിവരാണ് പിടിയിലായത്.
കാറിെന്‍റ നാലു ഡോറുകളിലും രഹസ്യ അറയുണ്ടാക്കി അതിനുള്ളിലാണ് കഞ്ചാവ് പാക്കറ്റുകള്‍ ഒളിപ്പിച്ചിരുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ സംസ്ഥാന അതിര്‍ത്തിയായ കോട്ടവാസല്‍ വനം ചെക്പോസ്റ്റിന് സമീപം കാര്‍ തടഞ്ഞുനിര്‍ത്തിയാണ് പൊലീസ് കഞ്ചാവ് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha
























