പോക്‌സോ കേസില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന് അറസ്റ്റില്‍; പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു

പോക്‌സോ കേസില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന് അറസ്റ്റില്‍. വള്ളിക്കുന്നിലെ പുളിക്കത്തൊടിതാഴം അഷ്റഫാണ് (53) പിടിയിലായത്. നഗരസഭയിലെ പ്രൈമറി വിദ്യാലയത്തിലെ അധ്യാപകനാണ്. താനൂര്‍ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വിദ്യാര്‍ഥികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഇയാളെ മുമ്പും അറസ്റ്റ് ചെയ്തിരുന്നു. പരപ്പനങ്ങാടിയിലെ സ്‌കൂള്‍ വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന രക്ഷിതാവിെന്റ പരാതിയില്‍ 2012ലായിരുന്നു ആദ്യ അറസ്റ്റ്. അമ്ബതോളം വിദ്യാര്‍ഥികളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നായിരുന്നു അന്നത്തെ പരാതി. ഐപിസി 377 വകുപ്പ് പ്രകാരമായിരുന്നു കേസ്. അഞ്ചുവര്‍ഷത്തിന് ശേഷം കോടതി കുറ്റവിമുക്തനാക്കി.
പിന്നീട് ജോലി ചെയ്ത കരിപ്പൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ സ്‌കൂളിലും 2019ല്‍ അധ്യാപകനെതിരേ ലൈംഗികാതിക്രമ പരാതിയുയര്‍ന്നു. തുടര്‍ന്ന് പോക്‌സോ നിയമപ്രകാരം റിമാന്‍ഡിലായ അഷ്‌റഫ്, ജാമ്യത്തിലിറങ്ങിയ ശേഷമാണ് സര്‍വിസില്‍ തിരികെ പ്രവേശിച്ചത്. ഇതിനുപിന്നാലെയാണ് സമാനമായ പരാതി ഉയര്‍ന്നത്. കരിപ്പൂരിലെ പോക്‌സോ കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് അഷ്‌റഫ് വീണ്ടും സ്‌കൂളില്‍ ജോലിയില്‍പ്രവേശിച്ചത്.
https://www.facebook.com/Malayalivartha
























