അട്ടപ്പാടിയില്‍ കഴിഞ്ഞ നാല് ദിവസത്തിനിടെ മരിച്ചത് മൂന്ന് നവജാത ശിശുക്കള്‍; അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം

അട്ടപ്പാടിയില്‍ കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ മൂന്ന് നവജാത ശിശുക്കഴുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. വീട്ടിയൂര്‍ ആദിവാസി ഊരിലെ ഗീതു സുനീഷ് ദമ്ബതികളുടെ മൂന്നു ദിവസം പ്രായമായ ആണ്‍കുഞ്ഞാണ് മരിച്ചത്.
രണ്ട് ദിവസം മുമ്ബ് തൂവ ഊരിലെ വള്ളി രാജേന്ദ്രന്റെ ഒന്നര മാസം പ്രായമുള്ള കുഞ്ഞും മരിച്ചിരുന്നു. കുഞ്ഞിന് തൂക്കം കുറവായിരുന്നതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഈ വര്‍ഷം ഇതു വരെ 10 കുട്ടികള്‍ മരിച്ചുവെന്നാണ് കണക്ക്.
എന്നാല്‍, ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും പോഷകാഹാരത്തിന് പണം നല്‍കുന്ന ജനനി ജന്മ രക്ഷാ പദ്ധതി കഴിഞ്ഞ മൂന്ന് മാസമായി മുടങ്ങിക്കിടക്കുകയായിരുന്നെന്നും ഫണ്ട് കിട്ടാത്തതുകൊണ്ടുണ്ടായ പ്രശ്‌നമായിരുന്നെന്നും ഇപ്പോള്‍ ഫണ്ട് വന്നിട്ടുണ്ടെന്നും ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ സുരേഷ് പി ഒ പറഞ്ഞു.
പദ്ധതിക്കുള്ള പണം ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ നടപടി തുടങ്ങിയെന്നും അദ്ധേഹം അറിയിച്ചു. അതേസമയം അട്ടപ്പാടിയിലുണ്ടായ ശിശുമരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha
























