മൊബൈല്‍ ഫോണ്‍ നൽകിയില്ല; ഇടുക്കിയിൽ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

മൊബൈല്‍ ഫോണ്‍ നല്‍കാത്തതിനെത്തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.ഇടുക്കി കൊക്കയാറിലാണ് സംഭവം. റസല്‍ മുഹമ്മദ് എന്ന പതിനഞ്ചുകാരനാണ് ആത്മഹത്യ ചെയ്തത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ റസല്‍ മൊബൈല്‍ അമിതമായി ഉപയോഗിക്കുന്നത് രക്ഷിതാക്കള്‍ ചോദ്യം ചെയ്തിരുന്നു. ഇന്ന് പുലര്‍ച്ചെ നാലു മണിക്ക് മാതാവ് റസീല ഉണര്‍ന്നപ്പോള്‍ മകന്‍ റസല്‍ മൊബൈലില്‍ കളിച്ചു കൊണ്ടിരിക്കുന്നത് കണ്ടു.
തുടര്‍ന്ന് റസീല ഫോണ്‍ വാങ്ങി വച്ചു. രാവിലെ മൊബൈല്‍ ചോദിച്ചപ്പോള്‍ 12 മണി വരെ പഠിച്ചാല്‍ തരാമെന്ന് പറഞ്ഞു. ഉച്ചയ്‌ക്ക് ഫോണ്‍ ആവശ്യപ്പെട്ടപ്പോള്‍ മുറിയില്‍ ഉണ്ടെന്നും, പോയി എടുക്കാനും മാതാവ് നിര്‍ദ്ദേശിച്ചു. ഇതിന് ശേഷമാണ് റസല്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























