വൃക്ക വിൽക്കാൻ ഭാര്യ വിസമ്മതിച്ചു; ക്രൂരമായി മർദ്ദിച്ചു ഭർത്താവ്, ദാരുണമായ സംഭവം വിഴിഞ്ഞത്ത്: ഭർത്താവ് അറസ്റ്റിൽ

വൃക്ക വില്‍ക്കാന്‍ വിസമ്മതിച്ച ഭാര്യയെ മര്‍ദ്ദിച്ച ഭര്‍ത്താവിനെ പോലിസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി കോട്ടപ്പുറം സാജനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഭാര്യ സുജയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഭാര്യയെയും കുട്ടികളെയും മര്‍ദ്ദിച്ചതിനാണ് സാജനെ അറസ്റ്റ് ചെയ്തത്.
വൃക്ക വില്‍ക്കാന്‍ വിസമ്മിതിച്ചതിനാണ് സാജന്‍, സുജയെ മര്‍ദ്ദിച്ചത്. വിഴിഞ്ഞത്ത് വ്യാപകമായി വൃക്ക റാക്കറ്റ് പ്രവര്‍ക്കുന്ന വാര്‍ത്ത നേരത്തെ പുറത്ത് വന്നിരുന്നു.
കഴിഞ്ഞ ഏതാനും നാളുകളായി വിഴിഞ്ഞം മേഖല കേന്ദ്രീകരിച്ച് വൃക്ക വില്‍പ്പന സജീവമായി നടക്കുന്നതായുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ഇത്തരത്തില്‍ പത്തിലേറെ വീട്ടമ്മമാര്‍ വൃക്ക നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഒടുവിലത്തേതാണ് പുറത്തുവന്നത്.
മോശം ജീവിതസാഹചര്യങ്ങളെ തുടര്‍ന്ന് വീട്ടമ്മ വൃക്ക വില്‍ക്കാന്‍ തുടക്കത്തില്‍ തയ്യാറായി. ഇതിന്റെ ഭാഗമായി കൊച്ചിയില്‍ അടുത്തദിവസം പോകാനിരിക്കേയാണ്, വൃക്ക വില്‍പ്പനയില്‍ നിന്ന് വീട്ടമ്മ പിന്മാറിയത്.
ഇതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് തന്നെയും മക്കളെയും മര്‍ദ്ദിക്കാന്‍ തുടങ്ങിയതെന്ന് വീട്ടമ്മ പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം പൊലീസ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തത്.
വൃക്ക വില്‍പ്പനയുമായി ബന്ധപ്പെട്ട് ജനപ്രതിനിധികള്‍ വീട്ടമ്മയുടെ വീട്ടിലടക്കം എത്തി ഇത്തരം കാര്യങ്ങളില്‍ ചെന്നുവീഴരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്‍കൂട്ടി നിശ്ചയിച്ച വൃക്ക വില്‍പ്പനയില്‍ നിന്ന്
വീട്ടമ്മ പിന്മാറിയത്. ഇതാണ് പ്രകോപനത്തിന് കാരണം. തന്നെയും മക്കളെയും ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിക്കുന്നതായി കാട്ടി വീട്ടമ്മ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha























