മുഖ്യമന്ത്രി പിണറായി വിജയനെ മന്ത്രി എ.കെ.ശശീന്ദ്രന്‍ വെട്ടിനിരത്തി... മുല്ലപ്പെരിയാറിലെ മരം മുറിക്കാന്‍ താനറിയാതെ മുഖ്യവനപാലകന്‍ ഉത്തരവ് നല്‍കിയതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടല്‍

മുഖ്യമന്ത്രി പിണറായി വിജയനെ മന്ത്രി എ.കെ.ശശീന്ദ്രന്‍ വെട്ടിനിരത്തി.മുല്ലപ്പെരിയാറിലെ മരം മുറിക്കാന്‍ താനറിയാതെ മുഖ്യവനപാലകന്‍ ഉത്തരവ് നല്‍കിയതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടല്‍.
' ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്‌സ്' (ഹോഫ്) എന്ന വനം മേധാവി സ്ഥാനത്തിരിക്കുന്ന ഉദ്യോഗസ്ഥനു മാത്രമായിരിക്കും ഇനി വനം വകുപ്പിലെ ഉത്തരവ് ഇറക്കാനുള്ള അധികാരം. മുഖ്യമന്ത്രിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് വനം മന്ത്രി ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് ലഭിക്കുന്ന സൂചനകള്‍.
വിവിധ ശാഖകളായി തിരിഞ്ഞ് ഉത്തരവുകള്‍ ഇറക്കുകയും പ്രശ്‌നം വരുമ്പോള്‍ പരസ്പരം കുറ്റപ്പെടുത്തുകയും ചെയ്യുന്ന രീതി അവസാനിപ്പിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് മന്ത്രിയുടെ വിശദീകരണം.എല്ലാ ഫയലുകളും വനം മേധാവി കണ്ടു മാത്രം തീരുമാനം എടുക്കും. വിജിലന്‍സ് വിഭാഗത്തിനു മാത്രായിരിക്കും ഇതില്‍ ഒഴിവു നല്‍കുക.
വനം മേധാവി മുതല്‍ ഏറ്റവും താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരെ വരെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണു നടപടികള്‍. എല്ലാ ബുധനാഴ്ചയും മന്ത്രിസഭാ യോഗത്തിനുശേഷം വനം ഉന്നതരുടെ യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി, വനം മേധാവി, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, സോഷ്യല്‍ ഫോറസ്ട്രി മേധാവി, വിജിലന്‍സ് മേധാവി എന്നിവരുടെ യോഗമാണു ചേരുക. വനം വകുപ്പിലെ എല്ലാ വിഭാഗങ്ങളുടെയും തീരുമാനത്തിന്റെ ഉത്തരവാദിത്തം വനം മേധാവിക്കായിരിക്കണമെന്നു കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന ആദ്യ യോഗത്തില്‍ കര്‍ശന നിര്‍ദേശം നല്‍കി. ഫയലുകള്‍ വനം മേധാവി കണ്ടു മാത്രമേ മന്ത്രിയുടെ അടുത്തേക്ക് എത്താവൂ. അഭിപ്രായവും രേഖപ്പെടുത്തണം. വിജിലന്‍സ് വിഭാഗത്തിനു മാത്രമാണ് ഇക്കാര്യത്തില്‍ ഇളവുള്ളത്. അന്വേഷണ റിപ്പോര്‍ട്ടുകള്‍ കൈകാര്യം ചെയ്യുന്നതായതിനാല്‍ നേരിട്ടു മന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിക്കാനുള്ള സാഹചര്യം ഉണ്ടാകും.
മന്ത്രി അറിയാതെ കാര്യങ്ങള്‍ നടപ്പിലാക്കിയ മൂന്നു സംഭവങ്ങളാണു മന്ത്രിയെ ചൊടിപ്പിച്ചത്. താന്‍ അറിയാതെ തന്റെ വകുപ്പില്‍ കാര്യങ്ങള്‍ നടക്കുന്നു എന്ന പരാതി മന്ത്രി ശശീന്ദ്രന് മുമ്പേയുണ്ട്. ഇക്കാര്യം അദ്ദേഹം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പറയാറുണ്ടെങ്കിലും ഫലമുണ്ടായിരുന്നില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചപ്പോഴാണ് മന്ത്രി യോഗം വിളിച്ചത്.
മുട്ടില്‍ മരം മുറി വിവാദം അന്വേഷിച്ച സംഘത്തില്‍ നിന്ന് ഡിഎഫ്ഒ ധനേഷ് കുമാറിനെ മാറ്റിയത് വനം മന്ത്രി അറിയാതെയായിരുന്നു. കാട്ടുപന്നിയെ വെടിവയ്ക്കാനുള്ള ഫയലില്‍ നടപടികള്‍ അറിയിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടും മന്ത്രിയെ അറിയിച്ചില്ല. മുല്ലപ്പെരിയാര്‍ മരം മുറിയില്‍ മന്ത്രി അറിയാതെ അനുമതി നല്‍കി. എന്നാല്‍ ഇതെല്ലാം സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളാണ്. അതൊന്നും മന്ത്രി കാണാതെ തീരുമാനിക്കാന്‍ കഴിയില്ല. എന്നിട്ടും തീരുമാനം എടുത്തിരുന്നു. അതെങ്ങനെയാണെന്നാണ് മന്ത്രിക്ക് മനസിലാവാത്തത്.
ഇവിടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ കളി.കേരളത്തില്‍ ഒരു മന്ത്രിയെയുള്ളുവെന്നും അത് മുഖ്യമന്ത്രിയാണെന്നും പാവം മന്ത്രി ശശീന്ദ്രന്‍ അറിഞ്ഞില്ല.
നയപരവും രാഷ്ട്രീയവുമായ സര്‍ക്കാര്‍ തീരുമാനങ്ങള്‍ വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്നെ ഉത്തരവായി ഇറക്കണം എന്ന കര്‍ശന നിര്‍ദേശമാണ് കഴിഞ്ഞ ദിവസം നല്‍കിയത്.
ഗതാഗത വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന സമയത്ത്, എല്ലാത്തിനും ഉത്തരം പറഞ്ഞിരുന്നത് ഗതാഗത സെക്രട്ടറിയായിരുന്നുവെന്ന് മന്ത്രി ഓര്‍മിച്ചു. എന്നാല്‍ വനം വകുപ്പില്‍ സെക്രട്ടറി കാര്യങ്ങള്‍ അറിയുന്നില്ല. ഓരോ ഫയലുകളിലും ഓരോ ഉദ്യോഗസ്ഥര്‍ സ്വന്തമായ തീരുമാനങ്ങള്‍ എടുക്കുന്നതോടെ പരസ്പര വിരുദ്ധമായ ഉത്തരവുകള്‍ ഇറങ്ങുന്നു. വനം മേധാവി എല്ലാ കാര്യങ്ങളും അറിയുന്നില്ല. അന്തര്‍സംസ്ഥാന ബന്ധത്തെ ബാധിക്കുന്ന ഉത്തരവു പോലും വനം വകുപ്പിലെ രണ്ടാം നിരക്കാരനായ ഉദ്യോഗസ്ഥന്‍ ഇറക്കുന്നു. അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടുന്നതു പോലും ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍മാര്‍ നേരിട്ടാണ്. ഇതൊന്നും ആശാസ്യമല്ലെന്ന് മന്ത്രി വ്യക്തമാക്കി.
മന്ത്രിയുടെ കളിയില്‍ തത്കാലം മുഖ്യമന്ത്രി പ്രതികരിക്കില്ല. എന്നാല്‍ ഭരണം കൂടി വുമ്പോള്‍ ബെന്നിച്ചന്‍ തോമസിനെ പുറത്താക്കിയത് പോലെ ഒരു ദിവസം മന്ത്രിയും പുറത്താകും. വനം വകുപ്പിലെന്നല്ല കേരളത്തിലെ എല്ലാ വകുപ്പുകളിലും മുഖ്യമന്ത്രി അറിഞ്ഞു തന്നെയാണ് കാര്യങ്ങള്‍ നടക്കുന്നത്. മന്ത്രി അത് മനസിലാക്കിയാല്‍ അദ്ദേഹത്തിന് നല്ലത്.
"
https://www.facebook.com/Malayalivartha


























