പുറത്തുപോയി വീട്ടിൽ തിരിച്ചെത്തിയ ഭർത്താവ് കിടപ്പുമുറിയുടെ വാതിൽ അടച്ചിട്ട നിലയിൽ കണ്ടു; വിളിച്ചിട്ടും അകത്ത് നിന്നും ആരും വാതിൽ തുറന്നില്ല;സംശയം തോന്നി വാതിൽ പൊളിച്ചു നോക്കിയപ്പോൾ കണ്ടത് നടുക്കുന്ന കാഴ്ച്ച!പത്തൊമ്പത്ക്കാരിയുടെ ആത്മഹത്യയിൽ ദുരൂഹതയാരോപിച്ച് സഹോദരൻ

പുറത്തുപോയി വീട്ടിൽ തിരിച്ചെത്തിയ ഭർത്താവ് കിടപ്പുമുറിയുടെ വാതിൽ അടച്ചിട്ട നിലയിൽ കണ്ടു ... വിളിച്ചിട്ടും അകത്ത് നിന്നും ആരും വാതിൽ തുറന്നില്ല.... സംശയം തോന്നി വാതിൽ പൊളിച്ചു നോക്കിയപ്പോൾ കണ്ടത് നടുക്കുന്ന കാഴ്ച്ച... മോഫിയ തൂങ്ങിമരിച്ച വാർത്തയുടെ ആഘാതം വിട്ടു മാറുന്നതിനു മുന്നേ മറ്റൊരു ആത്മഹത്യ വാർത്ത കൂടെ പുറത്തു വരികയാണ്.
പാലക്കാടാണ് സംഭവം നടന്നിരിക്കുന്നത് .മാങ്കുറുശ്ശി കക്കോട് ഭർതൃവീട്ടിലെ കിടപ്പുമുറിയിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അത്താണിപ്പറമ്പിൽ മുജീബിന്റെ ഭാര്യ നഫ്‌ലയാണ് തൂങ്ങി മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയ്ക്കായിരുന്നു സംഭവങ്ങൾ അരങ്ങേറിയത്. എന്നാൽ സഹോദരിയുടെ മരണത്തിൽ ആരോപണവുമായി സഹോദരൻ രംഗത്ത് വന്നിരിക്കുകയാണ്.
ഭർതൃവീട്ടിലെ മാനസിക പീഡനം മൂലമാണെന്ന് ആരോപിച്ച് സഹോദരൻ നഫ്സൽ രംഗത്തെത്തിയിരിക്കുകയാണ് . ധോണി ഉമ്മിനി പുത്തൻവീട്ടിൽ അബ്ദുൽ റഹ്മാൻ – കമുറുലൈസ ദമ്പതികളുടെ മകളാണ് മരിച്ച നഫ്‌ല. 10 മാസം മുൻപായിരുന്നു നഫ്‌ലയുടെയും മുജീബിന്റെയും വിവാഹം നടന്നത് . സംഭവത്തെക്കുറിച്ചു പൊലീസ് വിവരിക്കുന്നത് ഇങ്ങനെയാണ് ; വ്യാഴാഴ്ച രാത്രി മുജീബ് പുറത്തുപോയി.
തിരിച്ചെത്തിയപ്പോൾ കിടപ്പുമുറിയുടെ വാതിൽ അടച്ചിട്ട നിലയിലായിരുന്നു കണ്ടത് . വിളിച്ചിട്ടും അകത്ത് നിന്നും ആരും വാതിൽ തുറന്നില്ല.അപ്പോൾ തന്നെ സംശയം തോന്നിയിരുന്നു.ഉടനെ ഇയാൾ വാതിൽ പൊളിച്ചു. അപ്പോഴായിരുന്നു മുറിയിൽ ആ നടുക്കുന്ന കാഴ്ച്ച കണ്ടത് . തൂങ്ങിയ നിലയിലാണ് യുവതിയെ കണ്ടത്. ഉടൻ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു .
പക്ഷേ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പിന്നീടു ജില്ലാ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു . ഇന്നലെ ആർഡിഒ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കി കബറടക്കുകയും ചെയ്തു. ഇപ്പോൾ ഭർതൃ വീട്ടുക്കാർക്കെതിരെ ആരോപണവുമായി സഹോദരൻ വന്നിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























