പതിനാല് രാജ്യങ്ങളെ ഒഴിവാക്കി അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നു, കേന്ദ്രം വിലക്ക് നീക്കുമ്പോൾ അടുത്ത തലവേദന, തീരുമാനം വിവിധ മന്ത്രാലയത്തിന്റെ സംയുക്തമായ ചര്‍ച്ചകള്‍ക്ക് ശേഷം

പ്രവാസികളുടെ എത്രനാളായുള്ള കാത്തിരുപ്പിനാണ് വിരാമമായിരിക്കുന്നത്. രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് അവസാനിച്ചു എന്ന വാര്‍ത്തക്കായി കാതോര്‍ത്തിരിക്കുന്ന പ്രവാസികൾക്ക് ഇരട്ടി സന്തോഷം നൽകുന്നതാണ് ഈ തീരുമാനം.
രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തി വച്ചിരിക്കുകയായിരുന്ന അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഡിസംബര്‍ 15 മുതല്‍ പുനരാരംഭിക്കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം തീരുമാനിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ആരോഗ്യ മന്ത്രാലയത്തിന്റെയും സംയുക്തമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം.ചരക്ക് വിമാനങ്ങളും പ്രവാസികളെ തിരികെ കൊണ്ടു വരുന്നതിനായുള്ള പ്രത്യേക വിമാനങ്ങളും ഒഴികെയുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ കഴിഞ്ഞ മാര്‍ച്ച് മുതല്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങള്‍ ക്രമേണ നീക്കിയതിന്റെ ഭാഗമായി മറ്റു രാജ്യങ്ങളുമായി ഇന്ത്യ എയര്‍ ബബിള്‍ ഉടമ്പടികള്‍ക്ക് മുന്‍കൈ എടുത്തിരുന്നു
.രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം കുറയുകയും വാക്സിനേഷൻ നിരക്ക് വർധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സർവീസുകൾ പുനഃരാരംഭിക്കാനുള്ള തീരുമാനം. പതിനാല് രാജ്യങ്ങളെ ഒഴിവാക്കിയാണ് വിമാന സർവീസുകൾ പുനരാരംഭിക്കുന്നത്.
യുകെ, ഫ്രാൻസ്, ജർമ്മനി, നെതർലാൻഡ്‌സ്, ഫിൻലാൻഡ്, ദക്ഷിണാഫ്രിക്ക, ബ്രസീൽ, ബംഗ്ലാദേശ്, ബോട്സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലൻഡ്, സിംബാബ്വെ, സിംഗപ്പൂർ എന്നിവയാണ് 14 രാജ്യങ്ങൾ. ദക്ഷിണാഫ്രിക്ക ഉൾപ്പെടെ മൂന്ന് രാജ്യങ്ങളിൽ വൈറസിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് വിമാന സർവീസുകൾ പുനഃരാരംഭിക്കാത്തത്. ഈ രാജ്യങ്ങൾക്കിടയിൽ അന്താരാഷ്ട്ര പാസഞ്ചർ വിമാനങ്ങൾക്ക് ചില നിയന്ത്രണങ്ങളോടെ സഞ്ചരിക്കാം.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് നവംബർ 30 വരെയായിരുന്നു നേരത്തെ വിലക്ക് നീട്ടി ഡിജിസിഎ സർക്കുലർ പുറത്തിറക്കിയത്. നേരത്തെ ഒക്ടോബർ 31 വരെയായിരുന്നു വിലക്ക്. പിന്നെ ഇത് നവംബർ 30 വരെ നീട്ടിയിരുന്നത്.ഇതി വിലക്ക് തുടർന്നിരുന്നെങ്കിൽ പ്രവാസികളെ ഇത് ഏറെ വച്ചേനെ.
ഒരു വര്‍ഷത്തിലധികമായി നീട്ടിയ രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്കാണ് സര്‍വീസുകള്‍ പുനഃരാരംഭിക്കിക്കുന്നതിലൂടെ നീങ്ങുന്നത്.
കോവിഡ് -19 രോഗബാധയുടെ വ്യാപനം നിയന്ത്രിക്കുന്നതിനായി 2020 മാർച്ച് 23 മുതലാണ് രാജ്യത്ത് വാണിജ്യ അന്താരാഷ്ട്ര വിമാനങ്ങൾ നിർത്തിവച്ചത്. 2020 മേയ് മിതൽ പ്രവാസികളെ ഇന്ത്യയിലെത്തിക്കുന്ന വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി രാജ്യാന്തര വിമാന സർവീസുകൾ നടത്തിയിരുന്നു.
https://www.facebook.com/Malayalivartha


























