ദക്ഷിണ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് വിവിധ രാജ്യങ്ങള്‍ യാത്രാവിലക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ യാത്രക്കുമുമ്പ് നിയന്ത്രണങ്ങള്‍ പരിശോധിക്കണമെന്ന നിർദ്ദേശവുമായി എമിറേറ്റ്സ്; എമിറേറ്റ്സ് വെബ്സൈറ്റില്‍ നിര്‍ദേശം വന്നത് സിംഗപ്പൂര്‍, ബ്രിട്ടന് എന്നീ രാജ്യങ്ങള്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങളെ തുടര്‍ന്ന്

കോവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് പടരുന്നത് തടയാൻ നടപടി ശക്തമാക്കി ഗൾഫ് രാജ്യങ്ങളും രംഗത്ത് എത്തിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കക്കു പിന്നാലെ ഇസ്രായേലിലും പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ യാത്രാവിലക്ക് ഉൾപ്പെടെയുള്ള മുൻകരുതൽ നടപടി സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് ജി.സി.സി രാജ്യങ്ങളിലെ അധികൃതർ ഏവരും. പ്രധാന ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾക്ക് സൗദി അറേബ്യയും ബഹ്റൈനും യുഎഇയും താൽക്കാലിക വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.
ദക്ഷിണ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് വിവിധ രാജ്യങ്ങള്‍ യാത്രാവിലക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ യാത്രക്കുമുമ്പ് നിയന്ത്രണങ്ങള്‍ പരിശോധിക്കണമെന്ന നിർദ്ദേശവുമായി എമിറേറ്റ്സ് എയര്‍ലൈന്‍ രംഗത്ത്. പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് വിവിധ രാജ്യങ്ങള്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സിംഗപ്പൂര്‍, ബ്രിട്ടന് എന്നീ രാജ്യങ്ങള്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങളെ തുടര്‍ന്നാണ് എമിറേറ്റ്സ് വെബ്സൈറ്റില്‍ നിര്‍ദേശം വന്നത്. നിയന്ത്രണങ്ങള്‍ ബാധകമാകുന്ന യാത്രക്കാര്‍ റീബുക്കിങ് അടക്കമുള്ള ഓപ്ഷനുകള്‍ക്കായി അതത് ട്രാവല്‍ ഏജന്റുമാരുമായോ എമിറേറ്റ്സ് കാള്‍ സെന്ററുമായോ ബന്ധപ്പെടണമെന്ന് അറിയിപ്പില്‍ എടുത്തുപറയുകയാണ്.
അതേസമയം യുഎഇ ഏഴു ആഫ്രിക്കൻ രാജ്യങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്‌വെ, മൊസംബിക് എന്നീ രാജ്യങ്ങളിൽ നിന്നുള്ള എല്ലാ വിമാനങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾക്ക് യുഎഇ നിലവിൽ വിലക്കേർപ്പെടുത്തിയിട്ടില്ല. എന്നാൽ, പൗരന്മാർക്ക് ആരോഗ്യ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. നവംബർ 29 തിങ്കൾ മുതൽ നിരോധനം നിലവിൽ വരുമെന്ന് അധികൃതർ അറിയിക്കുകയുണ്ടായി. ഈ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾക്ക് സൗദി അറേബ്യയും ബഹ്റൈനും നേരത്തെ തന്നെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha


























