Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഏറ്റുമാനൂരിൽ വീടുകളിൽ മോഷണ ശ്രമം; വാതിൽകുത്തിത്തുറക്കാനും, ജനൽപാളികൽ തകർക്കാനും ശ്രമം: പ്രതികളെന്നു സംശയിക്കുന്ന മൂന്നംഗ സംഘത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

27 NOVEMBER 2021 08:37 PM IST
മലയാളി വാര്‍ത്ത

ഏറ്റുമാനൂർ അതിരമ്പുഴ തൃക്കയിൽ ക്ഷേത്രത്തിനു സമീപത്തെ വീടുകളിൽ മോഷണ ശ്രമം. വീടുകളിൽ കയറിയ മോഷ്ടാക്കൾ വാതിൽകുത്തിത്തുറക്കാനും, ജനൽപാളികൽ തകർക്കാനും ശ്രമിച്ചു.

വാതിലും ജനലും കമ്പി ഉപയോഗിച്ച് കുത്തിത്തുറക്കാൻ ശ്രമിച്ച് പരാജയപ്പെട്ട മോഷണ സംഘം, ഇതേ തുടർന്നു വീടുകളിൽ നിന്നും വസ്ത്രങ്ങളും ചെരുപ്പും മോഷ്ടിക്കുകയും ചെയ്തു. പ്രതികളെന്നു സംശയിക്കുന്ന മൂന്നംഗ സംഘത്തിന്റെ വീഡിയോ പ്രദേശത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.

അതിരമ്പുഴ തൃക്കയിൽ ക്ഷേത്രം, മറ്റം കവലയിൽ ഭാഗത്തായിരുന്നു മോഷ്ടാക്കളുടെ അഴിഞ്ഞാട്ടം. ശനിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. അതിരുമ്പുഴ പഞ്ചായത്ത് ഏഴാം വാർഡിലെ വി.എച്ച്.എസ്.ഇയിലെ നഴ്‌സ് ജാസ്മിൻ, പൈമറ്റത്ത് ഇക്ബാൽ, മറ്റം കവല ഭാഗത്തെ രണ്ടു വീടുകൾ എന്നിവിടങ്ങളിലെ വാതിലാണ് കുത്തിത്തുറക്കാൻ ശ്രമിച്ചത്. ഇത് കൂടാതെ മറ്റു ചില വീടുകളിൽ നിന്നും മുറ്റത്ത് ഉണക്കാനാട്ടിരുന്ന വസ്ത്രങ്ങളും, തോർത്തും, ചെരുപ്പുകളും പ്രതികൾ മോഷ്ടിച്ചെടുത്തിട്ടുണ്ട്.

മോഷണ സംഘം വാതിൽ കുത്തിപ്പൊളിക്കാൻ ശ്രമിച്ചതിനെ തുടർന്നു നാട്ടുകാർ ഉണർന്ന് ബഹളം വച്ചതോടെ മോഷണ സംഘം ഓടിരക്ഷപെടുകയായിരുന്നു. എല്ലാ വീടുകളുടെയും അടുക്കള വാതിൽ കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുറക്കാൻ ശ്രമിച്ചതായാണ് വ്യക്തമായിരിക്കുന്നത്.

 

തുണി ഉപയോഗിച്ച് വാലിലിൽ തിരുകിയതായും, പുറത്ത് നിന്നു കമ്പി ഇടയ്ക്ക് തിരുകി വാതിൽ പൊളിക്കാൻ ശ്രമിച്ചതായും വ്യക്തമായിട്ടുണ്ട്. മോഷണ വിവരം അറിഞ്ഞ് വീട്ടുകാർ അതിരമ്പുഴ പഞ്ചായത്ത് അംഗം ബേബിനാസ്് അജാസിനെ ഫോണിൽ ബന്ധപ്പെട്ടു. തുടർന്നു, സ്ഥലത്ത് എത്തിയ പഞ്ചായത്തംഗങ്ങൾ അടക്കം നടത്തിയ പരിശോധനയിലാണ് സിസിടിവി ക്യാമറാ ദൃശ്യങ്ങൾ കണ്ടെത്തിയത്.

പ്രദേശത്തെ വീടുകളിൽ സിസിടിവി ക്യമാറാ സ്ഥാപിച്ചിരുന്ന ഏറ്റുമാനൂർ സിറ്റി സ്‌പേസ് ടെക്‌നോളജി അധികൃതരെ വിളിച്ചു വരുത്തി. തുടർന്നു, കടകളിൽ നിന്നുള്ള സിസിടിവി ക്യാമറാ ദൃശ്യങ്ങൾ ശേഖരിച്ചു.

ഇത് പൊലീസിനു കൈമാറുകയും ചെയ്തിട്ടുണ്ട്. മോഷണ ശ്രമം നടന്ന സമയത്ത് ഇവിടെയുണ്ടായിരുന്ന പ്രതികൾ കുറുവ സംഘാംഗങ്ങളാണ് എന്നാണ് സംശയിക്കുന്നത്. ഈ സാഹചര്യത്തിൽ നാട്ടുകാർ പരിഭ്രാന്തിയിലാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends