Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

കഴിഞ്ഞ കുറച്ചു കാലം കൊണ്ട് നമുക്ക് പരിചിതമായ ആ വാർത്ത വീണ്ടും കേൾക്കാൻ തുടങ്ങിയിരിക്കുന്നു; കൊറോണ വൈറസിന്റെ പുതിയ വകഭേദം എത്തി;ഈ ഘട്ടത്തിൽ ശാസ്ത്രലോകവും ആരോഗ്യ സംവിധാനങ്ങളും വളരെ ജാഗരൂഗരായി ഇരിക്കേണ്ടത് ആവശ്യമാണ്‌;കോവിഡിനെതിരെ ശീലിച്ചു പോന്ന വ്യക്തി സുരക്ഷാ മാർഗങ്ങൾ കൈ വിടാറായില്ല എന്നൊരു മുന്നറിയിപ്പ് കൂടി പുതിയ വകഭേദത്തിന്റെ കണ്ടെത്തൽ തരുന്നു

28 NOVEMBER 2021 10:22 PM IST
മലയാളി വാര്‍ത്ത

ഒമൈക്രോണിനെ കുറിച്ച് ഡോ. അഞ്ജിത് ഉണ്ണി, ഡോ. ഷമീർ വി കെ എന്നിവർ എഴുതിയ കുറിപ്പ് ഇൻഫോ ക്ലിനിക് എന്ന പേജിൽ പങ്കു വച്ചിരിക്കുന്നു. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; കഴിഞ്ഞ കുറച്ചു കാലം കൊണ്ട് നമുക്ക് പരിചിതമായ ആ വാർത്ത വീണ്ടും കേൾക്കാൻ തുടങ്ങിയിരിക്കുന്നു -" കൊറോണ വൈറസിന്റെ പുതിയ വകഭേദം എത്തി, ആശങ്കകൾ വർദ്ധിക്കുന്നു ! "

*ഏറ്റവും പുതിയത് ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വ്യാപകമായി രൂപമാറ്റവുമായി എത്തിയ പതിപ്പാണ് - ജനിതക വ്യതിയാനം (മ്യൂട്ടേഷനുകളുടെ) ഒരു നീണ്ട നിര തന്നെ ഇതിന് പുറകിൽ ഉണ്ട് ."അസാധാരണമായ മ്യൂട്ടേഷനുകൾ" ഉണ്ടെന്നും അത് പ്രചരിച്ച മറ്റ് വേരിയന്റുകളിൽ നിന്ന് "വളരെ വ്യത്യസ്തമാണ്" എന്നുമുള്ള പ്രാഥമിക നിഗമനങ്ങളിൽ ശാസ്ത്രസമൂഹം എത്തിചേർന്നിട്ടുണ്ട്..

*ആൽഫ, ഡെൽറ്റ എന്നിങ്ങനെയുള്ള ഗ്രീക്ക് കോഡ്-നാമങ്ങളുടെ പാറ്റേൺ പിന്തുടർന്ന് ഈ വേരിയന്റിന് ലോകാരോഗ്യ സംഘടന ഒമൈക്രോൺ എന്ന് പേരിട്ടു.

*സ്പൈക്ക് പ്രോട്ടീനിൽ ആണ് പ്രധാന മ്യൂട്ടേഷനുകൾ എല്ലാം എന്നതാണ് ഇതിന്റെ സവിശേഷത. നമ്മുടെ ശരീരത്തിന്റെ കോശങ്ങളിലേക്ക് വാതിൽ തുറക്കാൻ വൈറസ് ഉപയോഗിക്കുന്ന താക്കോലും മിക്ക വാക്സിനുകളുടെയും ലക്ഷ്യകേന്ദ്രവും ആണ് ഈ പ്രോട്ടീൻ.

*ദക്ഷിണ ആഫ്രിക്കയിലെ ഗോട്ടങ്ങിൽ പെട്ടെന്നുണ്ടായ കോവിഡ് രോഗികളുടെ വർധനവിൽ നിന്നാണ് ഇങ്ങനെ ഒരു പുതിയ ജനിതക വകഭേദത്തിന്റെ സാധ്യത അവിടുത്തെ ശാസ്ത്രജ്ഞന്മാർ ചിന്തിച്ചു തുടങ്ങിയത്. ഒമൈക്രോൺ (B1.1.529) എന്ന വകഭേദത്തെ ലോകാരോഗ്യ സംഘടനയിലേക്ക് ആദ്യം റിപ്പോർട്ട്‌ ചെയ്യുന്നത് നവംബർ 24ആം തിയ്യതിയാണ്.

ഗോട്ടങ് കൂടാതെ ബോട്ട്സ്വാന, ഹോങ്ക്കൊങ്‌ എന്നിവിടങ്ങളിലും ഈ വ്യതിയാനം കണ്ടെത്തിയിട്ടുണ്ട്. ഹോങ്ക്കൊങ്ങിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും യാത്ര ചെയ്തു വന്ന ആളിൽ ആണ് ഈ വകഭേദത്തെ കണ്ടെത്തിയത്. ഈ അടുത്തായി ദക്ഷിണ ആഫ്രിക്കയിൽ ഉണ്ടായ കോവിഡ് തരംഗങ്ങളിൽ പലതും ഈ പുതിയ ജനിതക വ്യതിയാനം വന്ന സാർസ് കൊറോണ വൈറസ് 2 കാരണം ആയിരിക്കാം എന്നാണ് ഊഹം.

നിലവിൽ കണ്ടെത്തിയ വൈറസ് വകഭേദങ്ങളിൽ നിന്നും ഒത്തിരി കൂടുതൽ വ്യതിയാനങ്ങൾ സംഭവിച്ച വൈറസ് ആണ് എന്നതിനാൽ ഉത്കണ്ഠപ്പെടേണ്ട വൈറസ് വിഭാഗം (Variant of Concern) ആയാണ് ലോകാരോഗ്യ സംഘടന ഇപ്പോൾ ഇതിനെ കണക്കാക്കുന്നത്. നേരത്തെ രോഗം വന്നവരിൽ വീണ്ടും ആണുബാധ ഉണ്ടാക്കാൻ ഉള്ള കഴിവ് ഈ വ്യതിയാനത്തിന് കൂടുതൽ ആയിരിക്കും എന്നാണ് പ്രാഥമിക നിഗമനം.

നിലവിൽ ഉള്ള പരിശോധനാ സംവിധാനങ്ങൾ ഉപയോഗിച്ച് കണ്ടെത്താൻ കഴിയുമെങ്കിലും പി സി ആർ ടെസ്റ്റ് ഉപയോഗിച്ച് കണ്ടെത്തുന്ന വൈറസിന്റെ ചില ജീനുകളിൽ വ്യത്യാസങ്ങൾ ഉണ്ടാകാം. ഈ വ്യത്യാസം വകഭേദത്തെ കണ്ടെത്താൻ ഉള്ള ഒരു എളുപ്പമാർഗ്ഗം ആയി ഉരുത്തിരിഞ്ഞു വരാനും തരമുണ്ട്.

വ്യാപന ശേഷി കൂടുതൽ ആയിരിക്കുമെന്ന് കരുതുന്നുണ്ടെങ്കിലും ഈ വിഭാഗത്തിനെതിരെ വാക്‌സിനുകൾ ഫലിക്കില്ലെന്നും , ഈ വൈറസ് ഇതു വരെ വന്ന വ്യതിയാനങ്ങളെക്കാൾ അക്രമകാരി ആയിരിക്കുമെന്നും ഉള്ള പ്രചരണങ്ങളിൽ കഴമ്പില്ല. ഈ കാര്യങ്ങളിൽ വേണ്ടത്ര തെളിവുകൾ ലഭ്യമായിട്ടില്ല. കൂടുതൽ പഠനങ്ങൾ ആവശ്യമാണ്‌.

*ഈ ഘട്ടത്തിൽ ശാസ്ത്രലോകവും ആരോഗ്യ സംവിധാനങ്ങളും വളരെ ജാഗരൂഗരായി ഇരിക്കേണ്ടത് ആവശ്യമാണ്‌. കോവിഡ് തരംഗങ്ങൾ കെട്ടടങ്ങുന്ന ഇടവേളകൾ വിശ്രമിക്കാനുള്ളതല്ല മറിച്ചു വൈറസിന് വേണ്ടിയുള്ള തിരച്ചിലും പഠനങ്ങളും ശക്തമാക്കാനുള്ള സമയമാണ്.

അപ്രതീക്ഷിതമായി ഉണ്ടാകുന്ന കോവിഡ് ക്ലസ്റ്ററുകൾ പെട്ടെന്ന് ശ്രദ്ധയിൽ പെടുകയും ആ ഭാഗങ്ങളിൽ നിന്നുള്ള വൈറസുകളിൽ ജനിതക പഠനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയും വേണം. പൊതുജനത്തിന് ആവട്ടെ കോവിഡിനെതിരെ ശീലിച്ചു പോന്ന വ്യക്തി സുരക്ഷാ മാർഗങ്ങൾ കൈ വിടാറായില്ല എന്നൊരു മുന്നറിയിപ്പും കൂടി ആവും പുതിയ വകഭേദത്തിന്റെ കണ്ടെത്തൽ. രാജ്യങ്ങൾ തമ്മിലുള്ള അകലം എത്ര ചെറുതാണെന്ന് കോവിഡ് നമുക്ക് നേരത്തെ കാണിച്ചു തന്നതാണല്ലോ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (1 hour ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (1 hour ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (1 hour ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (1 hour ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (1 hour ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (1 hour ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (2 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (2 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (2 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (3 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (4 hours ago)

ഹൂതികൾക്ക് ചാകാലയടുത്തു തോട്ടപ്പൊട്ടിച്ച് യുദ്ധത്തിനിറങ്ങി ലബനനിൽ പത്തിക്കടിച്ച് ഇസ്രായേൽ..! വന്ന വഴി ഓടി ഹൂതികൾ  (4 hours ago)

പുന്നപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായി ഒരുക്കിയ അലങ്കാര ​ഗോപുരം തകർന്ന് കെഎസ്ആർടിസി ബസിന് മുകളിൽ വീണു... വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്  (4 hours ago)

അപ്രതീക്ഷിത ധനലാഭവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (4 hours ago)

ട്രെയിനുകളിൽ ഭക്ഷണം നൽകാൻ പ്ലാസ്റ്റിക് പായ്‌ക്കറ്റുകൾ ഒഴിവാക്കി  (4 hours ago)

Malayali Vartha Recommends