വീട്ടുമുറ്റത്ത് നിന്ന് 13 അടി നീളമുള്ള കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി; ഭീതിയിലാക്കിയ പാമ്പിനെ വനത്തിൽ വിട്ടയച്ചു

വീട്ടുമുറ്റത്ത് നിന്ന് 13 അടി നീളമുള്ള വമ്പന്‍ രാജവെമ്പാലയെ പിടികൂടി. തിരുവനന്തപുരം പാലോട് ഇടിഞ്ഞാര്‍ മങ്കയത്തു മണികണ്ഠന്റെ വീട്ടില്‍നിന്നുമാണ് രാജവെമ്പാലയെ പിടികൂടിയത്. മണികണ്ഠന്‍റെ വീട്ടുമുറ്റത്തെ മരത്തിനു ചുവട്ടില്‍നിന്ന് രാജവെമ്ബാലയെ വനപാലകന്‍ പിടികൂടിയത്.
പാലോട് റെയ്ഞ്ച് ഓഫീസിലെ വനപാലകനായ സനല്‍രാജാണ് സാഹസികമായി രാജവെമ്പാലയെ പിടികൂടിയത്. മരംമുറിച്ച് താഴെയിട്ടശേഷമാണ് പാമ്പിനെ പിടികൂടാനായത്. 13-അടി നീളവും ഒന്‍പത് വയസ്സ് പ്രായവും 20-കിലോയിലധികം ഭാരവുമുള്ളതാണ് രാജവെമ്പാല.
സനല്‍രാജ് പിടികൂടുന്ന 69-ാമത്തെ രാജവെമ്പാലയാണിത്. ബീറ്റ് ഓഫീസര്‍മാരായ നസീം, ഫോറസ്റ്റ് വാച്ചര്‍ ശാന്തകുമാര്‍ എന്നിവര്‍ സഹായികളായി ഒപ്പമുണ്ടായിരുന്നു. പിടികൂടിയ പാമ്പിനെ പാലോട് വനത്തില്‍ തുറന്നുവിട്ടു.
https://www.facebook.com/Malayalivartha

























