ഇടിമിന്നലേറ്റ് വിദ്യാര്‍ഥിയുടെ കാലില്‍ ഗുരുതര പരിക്ക്; മിന്നലേറ്റ് വലതുകാലിന്റെ മുട്ടിന് താഴെ വെടിയുണ്ട കയറിയതിന് സമാനമായ രീതിയില്‍ ആഴത്തില്‍ ദ്വാരം വീഴുകയായിരുന്നു

ഇടിമിന്നലേറ്റ് വിദ്യാര്‍ഥിയുടെ കാലില്‍ ഗുരുതര പരിക്ക്. വെടിയുണ്ട ഏറ്റതിന് സമാനമായ രീതിയിലാണ് പരുക്ക്. ആര്യനാട് തേവിയാരുകുന്ന് അമ്ബാടി ഭവനില്‍ അമ്ബാടി (17)ക്കാണ് മിന്നലേറ്റത്. വീടിന്റെ മുന്നില്‍ നില്‍ക്കുമ്പോഴാണ് മിന്നലേല്‍ക്കുന്നത്. മിന്നലേറ്റ് വലതുകാലിന്റെ മുട്ടിന് താഴെ വെടിയുണ്ട കയറിയതിന് സമാനമായ രീതിയില്‍ ആഴത്തില്‍ ദ്വാരം വീഴുകയും മുറിവിന് ചുറ്റും പൊള്ളുകയും ചെയ്തു.
ഞായറാഴ്ച വൈകിട്ടാണ് സംഭവം. മിന്നലേറ്റ് ഈ രീതിയില്‍ മിന്നലേല്‍ക്കുന്നത് അത്യാപൂര്‍വമാണ്. വിദ്യാര്‍ത്ഥിയെ ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിതുര ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ദുരന്തനിവാരണ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ആര്യനാട് ഗവണ്‍മെന്റ് ഐടിഐ വിദ്യാര്‍ത്ഥിയാണ് അമ്ബാടി.
https://www.facebook.com/Malayalivartha

























