കൊച്ചിയില്‍ മോഡലുകള്‍ കാറപകടത്തില്‍ മരിച്ച കേസ്... പ്രതി സൈജു തങ്കച്ചനെതിരെ ലഹരി ഉപയോഗിച്ചതിന് ഒമ്ബത് കേസുകളെടുക്കും

കൊച്ചിയില്‍ ദേശീയ പാതയില്‍ മോഡലുകള്‍ കാറപകടത്തില്‍ മരിച്ച കേസിലെ രണ്ടാം പ്രതി സൈജു തങ്കച്ചനെതിരെ ലഹരി ഉപയോഗിച്ചതിന് ഒമ്പത് കേസുകളെടുക്കും. മയക്കുമരുന്ന് വില്‍പനക്കാരുമായി സൈജുവിന് അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചാറ്റുകള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.
വിവിധ പൊലിസ് സ്‌റ്റേഷനുകളിലായാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുക. തൃക്കാക്കര, ഇന്‍ഫോ പാര്‍ക്, മരട്, പനങ്ങാട്, ഫോര്‍ട്ടുകൊച്ചി, ഇടുക്കി വെള്ളത്തൂവല്‍ സ്‌റ്റേഷനുകളിലാണ് കേസ്. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണ് ലഹരി പാര്‍ട്ടികളെപ്പറ്റി പൊലിസിന് വിവരം ലഭിച്ചത്. മൂന്നാറിലും കൊച്ചിയിലും മാരാരിക്കുളത്തുമുളള പാര്‍ട്ടികളില്‍ എം.ഡി.എം.എ നല്‍കിയെന്ന സൈജുവിന്റെ വാട്‌സാപ്പ് സന്ദേശങ്ങളുള്‍പ്പടെ പൊലിസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
കാട്ടുപോത്തിനെ വേട്ടയാടിയതിനുമുളള തെളിവുകള്‍ സൈജുവിന്റെ ഫോണില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. നിരവധി ഇടങ്ങളില്‍ ഡി.ജെ പാര്‍ട്ടികളില്‍ പങ്കെടുത്തതിന്റെ വീഡിയോ ദൃശ്യങ്ങളും പൊലിസ് കണ്ടെത്തി. നമ്ബര്‍ 18 ഹോട്ടലിലെത്തിയ മോഡലുകളോട് അവിടെ താമസിക്കാന്‍ സൈജു ആവശ്യപ്പെട്ടു.
പിന്നീട് അവരെ ദുരുദ്ദേശത്തോടെ പിന്തുടര്‍ന്നതാണ് കാര്‍ അമിത വേഗത്തില്‍ പോകാനും അപകടമുണ്ടാകാനും കാരണമെന്നും പൊലിസ് കണ്ടെത്തിയിരുന്നു. കൊച്ചിയിലെ പ്രധാന മയക്കുമരുന്ന് ഇടപാടുകള്‍ കണ്ടെത്തിയാല്‍ കേസിന് കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലിസ്.
https://www.facebook.com/Malayalivartha

























