എഴുകോണ്‍ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ കുഴഞ്ഞുവീണ് മരിച്ചു; മരണം സംഭവിച്ചത് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയവെ

എഴുകോണ്‍ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ കുഴഞ്ഞുവീണ് മരിച്ചു.പെരുമ്പുഴ ശ്രീമതി വിലാസത്തില്‍ ശ്രീനിവാസന്‍ പിള്ള (49)യാണ് കുഴഞ്ഞുവീണ് മരിച്ചത്.കഴിഞ്ഞ ശനിയാഴ്ച എഴുകോണ്‍ സ്റ്റേഷനിലെ ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വീട്ടിലേക്ക് പോകാനായി ഇറങ്ങിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു.
സ്റ്റേഷന് പടിക്കെട്ടില്‍ കുഴഞ്ഞുവീഴുകയും വീഴ്ചയില്‍ തലക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. ഇതിനെതുടര്‍ന്ന് കൊല്ലം മെഡിസിറ്റി ഹോസ്പിറ്റലില്‍ അതീവ തീവ്ര പരിചരണ വിഭാഗത്തില്‍ വന്റിലേറ്ററില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു
https://www.facebook.com/Malayalivartha


























