ശരത്ത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ സിപിഎമ്മുകാരെ മുഴുവന്‍ നിയമത്തിനു മുന്നില്‍ കൊണ്ടു വരും; പെരിയ ഇരട്ടക്കൊല കേസില്‍ അവസാനത്തെ കൊലയാളിക്കും കൈവിലങ്ങു വീഴുന്നതു വരെ പോരാട്ടം തുടരുമെന്ന് കെ സുധാകരന് കെ സുധാകരന്
പെരിയ ഇരട്ടക്കൊല കേസില്‍ അവസാനത്തെ കൊലയാളിക്കും കൈവിലങ്ങ് തീര്‍ക്കും വരെ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. ഒരു നാടിന്റെയാകെ അരുമകളായ രണ്ട് ചെറുപ്പക്കാരെ, ശരത്ത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ സിപിഎമ്മുകാരെ മുഴുവന്‍ നിയമത്തിനു മുന്നില്‍ കൊണ്ടു വരും. സിപിഎമ്മിന്റെ ഏതാനും കൊലയാളികള്‍ അഴിക്കുള്ളിലേക്ക് പോകുമ്ബോഴൊന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പോരാട്ടം അവസാനിക്കില്ലെന്നും കെ സുധാകരന് പറഞ്ഞു.
സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ അഞ്ചു പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തതോടെ കൊലയാളികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ ചിലവഴിച്ച മുഖ്യമന്ത്രി പിണറായി വിജയന്റേയും സിപിഎമ്മിന്റേയും മുഖം കൂടുതല്‍ വികൃതമായിരിക്കുകയാണെന്നും കെ സുധാകരന് പ്രതികരിച്ചു.
പിണറായി വിജയന്റെ വീട്ടില്‍ നിന്നോ എ കെ ജി സെന്ററില്‍ നിന്നോ എടുത്ത കാശു കൊണ്ടല്ല, പൊതുജനങ്ങളുടെ നികുതിപ്പണം കൊണ്ട് കൊലയാളികളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. സിബിഐ അന്വേഷണത്തിനു തടയിടാന്‍ സിപിഎം വെപ്രാളപ്പെട്ടതെന്തിനെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണെന്നും സുധാകരന് പറഞ്ഞു.
പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിപിഎമ്മും സര്‍ക്കാരും ഭയപ്പട്ടതാണ് ഇപ്പോള്‍ സംഭവിച്ചത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചു. സിപിഎം നേതൃത്വത്തിന്റെ അറിവോടെ നടത്തിയ കൊലപാതകമെന്ന് കോണ്‍ഗ്രസും യുഡിഎഫും പറഞ്ഞത് ശരിയെന്ന് തെളിഞ്ഞു. കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കാന്‍ കോണ്‍ഗ്രസും യുഡിഎഫും ഏതറ്റം വരേയും പോകുമെന്നും പ്രതിപക്ഷ നേതാവ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha