Widgets Magazine
17
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ അതിതീവ്ര മഴ... അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല


കുഞ്ഞുങ്ങളുടെ നിലവിളികൾക്ക് മറുപടി ബോംബുകൾ; അവസാന ഹമാസ് അംഗം മരിച്ചാൽ മാത്രമേ യുദ്ധം അവസാനിക്കൂ...


വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം കൊലപാതകം..? സംശയങ്ങൾ ഉയർത്തുന്ന നിതീഷിന്റെ നീക്കം! ആ ഫ്ലാറ്റിനുള്ളിൽ വേലക്കാരി കണ്ട കാഴ്ച...


ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദേശം..ഇറാനിലെ ഇന്ത്യൻ എംബസി. ഇസ്രായേൽ- ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശം..


ഇന്ത്യാക്കാര്‍ക്കിത് അഭിമാനനിമിഷം... ശുഭാംശു ശുക്‌ളയും സംഘവും ഭൂമിയില്‍ തിരിച്ചെത്തി

ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് കേസ്: രാഹുല്‍ പശുപാലനും രശ്മി നായരും കോടതിയില്‍ ഹാജരായി; ഏഴാം പ്രതി പത്തു വരെ റിമാന്‍ഡില്‍

02 DECEMBER 2021 12:25 AM IST
മലയാളി വാര്‍ത്ത

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അടക്കം ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് കേസില്‍ കോടതി വാറണ്ടില്‍ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്ത ഏഴാം പ്രതിയെ പത്തുവരെ റിമാന്‍ഡ് ചെയ്തു.
കാസര്‍ഗോഡ് സ്വദേശി ജിന്റോയെ ആണ് തിരുവനന്തപുരം പോക്‌സോ കോടതി ഡിസംബര്‍ 10 വരെ റിമാന്‍ഡ് ചെയ്തത്.

അന്വേഷണഘട്ടത്തില്‍ ജിന്റോയെ ലഭിക്കാത്തതിനാല്‍ ഇയാളെ ഒളിവിലിട്ടാണ്ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ഒക്ടോബര്‍ 20ന് ഇയാള്‍ക്കെതിരെ ജാമ്യമില്ലാ അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചിരുന്നു. നവംബര്‍ 27ന് അറസ്റ്റുചെയ്ത ഇയാളുടെ ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കും.

കേസില്‍ അഞ്ചും ആറും പ്രതികളായ ചുംബനസമര സംഘാടകര്‍ രാഹുല്‍പശുപാലനും രശ്മി നായരും കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായി. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കാനുണ്ടോയെന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ കോടതി ഉത്തരവിട്ടു.

സെക്‌സ് റാക്കറ്റിലെ കണ്ണികളായ 12 പ്രതികളും 2022 ജനുവരി 20ന് ഹാജരാകാനും പോക്‌സോ കോടതി ഉത്തരവിട്ടു. കോടതിയില്‍ ഹാജരാകാത്ത പന്ത്രണ്ടാംപ്രതി എറണാകുളം സ്വദേശി ദിലീപ് ഖാനെ ഹാജരാക്കാന്‍ക്രൈംബ്രാഞ്ച് നോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കൊച്ചു സുന്ദരികള്‍ എന്ന പേരില്‍ വെബ്‌സൈറ്റ് പ്രവര്‍ത്തിപ്പിച്ച്‌ പെണ്‍വാണിഭം നടത്തിയ സംഘാംഗങ്ങളായ കാസര്‍ഗോഡ് സ്വദേശിയും കുപ്രസിദ്ധ ഗുണ്ടാ, കൊള്ളസംഘത്തലവനുമായ അക്ബര്‍ എന്ന അബ്ദുള്‍ ഖാദര്‍, ഇയാളുടെ ഭാര്യ റുബീന എന്ന മുബീന, പാലക്കാട് സ്വദേശി ആശിഖ്, മൈനര്‍ പെണ്‍കുട്ടികളെ എത്തിച്ച ബെംഗളൂരു സ്വദേശിയായ ബ്രോക്കര്‍ ലിനീഷ് മാത്യു, കൊല്ലം പത്തനാപുരം സ്വദേശികളായ രശ്മി ആര്‍. നായര്‍, ഭര്‍ത്താവ് രാഹുല്‍ പി.എസ്. എന്ന രാഹുല്‍ പശുപാലന്‍ തുടങ്ങി 13 പ്രതികളാണ് കേസിലുള്ളത്. ബെംഗളൂരുവില്‍ നിന്ന് മൈനര്‍ പെണ്‍കുട്ടികളെ വേശ്യാവൃത്തിക്കായി കടത്തിക്കൊണ്ടുവന്നതിന് പ്രതികള്‍ക്കെതിരെ കര്‍ണാടകത്തിലും കുട്ടിക്കടത്ത് കേസുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ രോഗം സ്ഥിരീകരിച്ചു  (13 minutes ago)

ഒറിജനല്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടും കേസ് ഡയറി ഫയലും 25 ന് ഹാജരാക്കാന്‍  (23 minutes ago)

ഭൂചലനത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചു...  (41 minutes ago)

സി വി പത്മരാജന്‍ അന്തരിച്ചു...  (53 minutes ago)

ഐസിഎംആറുമായി സഹകരിച്ച് ഗവേഷണ പദ്ധതി  (1 hour ago)

ഇരുവിഭാഗങ്ങളുടെ വാദം പൂര്‍ത്തിയാക്കി അടുത്ത മാസം പകുതിയോടെ കേസില്‍ വിധി പറയുമെന്നാണ് പ്രതീക്ഷ  (1 hour ago)

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല  (1 hour ago)

കൊലപാതകത്തിന് പിന്നില്‍ അമ്മയും കാമുകനും തമ്മിലുള്ള ബന്ധം മകള്‍ കണ്ടത്  (10 hours ago)

കോണ്‍ഗ്രസ് നേതാവ് സി വി പത്മരാജന്‍ അന്തരിച്ചു  (11 hours ago)

വിതുര പീഡനക്കേസില്‍ അതിജീവിതയുടെ സാക്ഷിവിസ്താരം മാറ്റി വച്ചു  (11 hours ago)

പത്തനംതിട്ടയില്‍ അമ്മായിയമ്മയെ മരുമകന്‍ അടിച്ചു കൊന്നു  (12 hours ago)

കൊല്ലത്ത് 4 വിദ്യാര്‍ത്ഥികള്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു  (12 hours ago)

വിദ്യാര്‍ഥി കണ്‍സഷന്‍ ചാര്‍ജ് വര്‍ധിപ്പിച്ചേക്കും  (12 hours ago)

സൈനിക തലത്തിലുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് എഫ് 35 ബി  (12 hours ago)

സ്ഥിരീകരിച്ചത് രോഗബാധമൂലം മരിച്ചയാളുടെ മകന്  (13 hours ago)

Malayali Vartha Recommends