മുല്ലപ്പെരിയാറില്‍ മുന്നറിയിപ്പില്ലാതെ തുറന്നത് ഡാമിന്റെ പത്ത് സ്പില്‍വെ ഷട്ടറുകള്‍, ജലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്നായിരുന്നു നടപടി, സെക്കന്‍ഡില്‍ 8000 ഘനയടിയോളം വെള്ളമാണ് പുറത്തേയ്ക്ക് ഒഴുക്കുന്നത്, പെരിയാറിന്റെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി കളക്ടര്‍
മുല്ലപ്പെരിയാര്‍ ഡാം പുലര്‍ച്ചെ മുന്നറിയിപ്പില്ലാതെ വീണ്ടും തുറന്നു. ഡാമിന്റെ പത്ത് സ്പില്‍വെ ഷട്ടറുകളാണ് ഉയര്‍ത്തിയത്. ഷട്ടറുകള്‍ 60 സെ.മീ വീതം ഉയര്‍ത്തി.
ജലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്നായിരുന്നു നടപടി. സെക്കന്‍ഡില്‍ 8000 ഘനയടിയോളം വെള്ളമാണ് പുറത്തേയ്ക്ക് ഒഴുക്കുന്നത്. ഒന്‍പതും പത്തും ഷട്ടറുകള്‍ ഉയര്‍ത്തിയത് പുലര്‍ച്ചെ 3.30 ന് ശേഷമായിരുന്നു.
സീസണില്‍ ആദ്യമായാണ് ഇത്രയും ഷട്ടറുകള്‍ തുറക്കുന്നത്. പെരിയാറിന്റെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി കളക്ടര്‍ മുന്നറിയിപ്പ് നല്കി.
കഴിഞ്ഞ ദിവസവും പുലര്‍ച്ചെ തമിഴ്നാട് മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടിരുന്നു. ഇന്നലെ പുലര്‍ച്ചെ മൂന്നിന് ഡാം തുറന്ന് വെള്ളം കൂടുതലായി ഒഴുക്കു മെന്ന് തമിഴ്നാട് അറിയിച്ചത് 2.30നാണ്.
"
https://www.facebook.com/Malayalivartha