കുട്ടിയുടെ കാലില്‍ അടിയേറ്റ നിരവധി പാടുകൾ! മലപ്പുറത്ത് നിലമ്പൂര്‍ എരഞ്ഞിമങ്ങാട് സ്വദേശിയായ എട്ട് വയസുകാരിക്ക് മദ്രസാദ്ധ്യാപകന്റെ ക്രൂര മര്‍ദ്ദനം....

വളരെ ഞെട്ടിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്.മലപ്പുറത്ത് എട്ടുവയസ്സുകാരിക്ക് മദ്രസാദ്ധ്യാപകന്റെ ക്രൂര മര്‍ദ്ദനം പുറത്ത് വന്നതോടെ നടുങ്ങിയിരിക്കുകയാണ് നാട്ടുകാർ. നിലമ്പൂര്‍ എരഞ്ഞിമങ്ങാട് സ്വദേശിയായ എട്ട് വയസുകാരിയെയാണ് മദ്രസ അധ്യാപകകന്‍ ക്രൂരമായി മര്‍ദിച്ചത്.
കുട്ടിയുടെ കാലില്‍ അടിയേറ്റ നിരവധി പാടുകളും വ്യക്തമാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. ചുരല്‍ ഉപയോഗിച്ചാണ് മര്‍ദിച്ചത് എന്ന് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങള്‍. മദ്രസ അധ്യാപകനായ റഫീഖിനെതിരെയാണ് പൊലീസ് കേസെടുത്തത്. ഇതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഖുര്‍ആന്‍ പാഠങ്ങള്‍ പഠിക്കാത്തതിനാണ് അധ്യാപകന്‍ മര്‍ദിച്ചതെന്ന് കുട്ടി തന്നെ അധ്യാപകന്റെ പേരെടുത്ത് പറയുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്ത് വന്നു. കാലില്‍ അടിയേറ്റ പാടുകളും വ്യക്തമാണ്. കുട്ടികളെ നേരത്തെയും റഫീഖ് മര്‍ദിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha