വ്യക്തിവൈരാഗ്യമെന്ന് പിണറായി വിജയന്റെ പോലീസ് തന്നെ സാക്ഷ്യപ്പെടുത്തിയ തിരുവല്ലയിലെ സിപിഎം നേതാവിന്റെ കൊലപാതകം ആർഎസ്എസിന്റെ തലയിൽ കെട്ടിവെക്കുന്നതിലൂടെ പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുത് സിപിഎം ഉണ്ടാക്കികൊടുക്കുകയാണ്;കൊല്ലപ്പെട്ട സഖാവിനോട് എന്തെങ്കിലും സ്നേഹമുണ്ടെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് യഥാർത്ഥ പ്രതികൾ ശിക്ഷിക്കപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ്;എന്നാൽ ഇത്തവണ സിപിഎം നുണപ്രചാരണങ്ങൾക്ക് സോപ്പ് കുമിളയുടെ ആയുസ്സ്‌പോലും ഉണ്ടായില്ലെന്ന് സന്ദീപ് ജി

വ്യക്തിവൈരാഗ്യമെന്ന് പിണറായി വിജയന്റെ പോലീസ് തന്നെ സാക്ഷ്യപ്പെടുത്തിയ തിരുവല്ലയിലെ സിപിഎം നേതാവിന്റെ കൊലപാതകം ആർഎസ്എസിന്റെ തലയിൽ കെട്ടിവെക്കുന്നതിലൂടെ പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുത് സിപിഎം ഉണ്ടാക്കികൊടുക്കുകയാണെന്ന് സന്ദീപ് ജി വാര്യർ .
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;കൊല്ലപ്പെട്ട സഖാവിനോട് എന്തെങ്കിലും സ്നേഹമുണ്ടെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് യഥാർത്ഥ പ്രതികൾ ശിക്ഷിക്കപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് .ഡിവൈഎഫ്ഐക്കാർ അടക്കമുള്ള പ്രതികളെ പിടികൂടിയതോടെ വ്യാജ രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള സിപിഎം നീക്കം ഇത്തവണ പരാജയപ്പെട്ടിരിക്കുന്നു .
പ്രതികളിൽ ഒരാൾ മുൻ യുവമോർച്ചക്കാരൻ ആണെന്ന് കണ്ടാണ് കൊലപാതകം ആർ എസ് എസിന്റെ തലയിൽ കെട്ടിവെക്കാൻ സിപിഎം ശ്രമിച്ചത് . എന്നാൽ ഇത്തവണ സിപിഎം നുണപ്രചാരണങ്ങൾക്ക് സോപ്പ് കുമിളയുടെ ആയുസ്സ്‌പോലും ഉണ്ടായില്ല . ഇന്നലെ രാത്രി സിപിഎം ക്രിമിനലുകൾ പെട്രോൾ ബോംബെറിഞ്ഞ മലപ്പുറം പെരിന്തൽമണ്ണ ആർഎസ്എസ് കാര്യാലയം സന്ദർശിച്ചുവെന്നും സന്ദീപ് പറയുന്നു.
തിരുവല്ലയിൽ നടന്ന കൊലപാതകം ആർഎസ്എസിന്റെ തലയിൽ കെട്ടിവച്ച് എ വിജയരാഘവൻ പ്രസ്താവനയിറക്കി മണിക്കൂറുകൾക്കകമാണ് വിജയരാഘവന്റെ ജില്ലയിൽ തന്നെ സിപിഎം ക്രിമിനലുകൾ ആക്രമണം നടത്തിയത് . തിരുവല്ലയിലെ കൊലപാതകത്തിൽ രാഷ്ട്രീയമില്ലെന്ന് പോലീസ് തന്നെ വ്യക്തമാക്കിയിട്ടും നാട് കലാപഭൂമിയാക്കാനാണ് സിപിഎം ശ്രമം .
പെരിയ കേസിൽ പ്രമുഖ നേതാക്കൾ തന്നെ പ്രതി ചേർക്കപ്പെട്ടതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സിപിഎം അക്രമം അഴിച്ചുവിടുന്നത് . ബിജെപി മണ്ഡലം പ്രസിഡന്റ് മനോജ് , ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി മുരളീധരൻ എന്നിവർ സന്നിഹിതരായിരുന്നു.
https://www.facebook.com/Malayalivartha