Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

'ശരിക്കും ശാരീരിക പരിമിതികളാല്‍ യാത്രാ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് ഇതിനപ്പുറം ഒരു സേവനം പ്രതീക്ഷിക്കാനാവില്ല. ഇടപ്പള്ളിയില്‍ നിന്ന് തിരിച്ച്‌ ആലുവയിലേക്ക് പോരുമ്പോഴും അതേ രീതിയില്‍ മെട്രോ അവരുടെ സേവനം തുടര്‍ന്നു...' വൈറലായി കുറിപ്പ്

04 DECEMBER 2021 12:57 PM IST
മലയാളി വാര്‍ത്ത

കൊച്ചി മെട്രോ വന്നതോടുകൂടിയാണ് കേരളത്തില്‍ മെട്രോയാത്ര ആരംഭിച്ചത്. ഇതുവരെ മലയാളികള്‍ക്ക് അനുഭവിച്ചറിയാത്ത ഒരു യാത്രാ സംസ്‌കാരത്തിനും കൂടിയാണ് കൊച്ചി മെട്രോ തുടക്കമിട്ടത് എന്നത് എടുത്തുപറയേണ്ടത്. മാത്രമല്ല അവിടെ ജോലി ചെയ്യുന്ന ജീവനക്കാരുടെ പങ്കും അതില്‍ വളരെ വലുതാണ് എന്നതും എടുത്തുപറയേണ്ടത്. ഇപ്പോഴിതാ കൊച്ചി മെട്രോയില്‍ ആദ്യമായി യാത്ര ചെയ്ത ഭിന്നശേഷിക്കാരനായ യാത്രക്കാരന്റെ ഫേസ്ബുക്ക് കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. സംവിധായകനായ ഡോ സിജു വിജയനാണ് ആദ്യ മെട്രോ യാത്രയിലുണ്ടായ അനുഭവം ഹൃദ്യമായി വിവരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ;

കഴിഞ്ഞ ദിവസം, കൃത്യമായി പറഞ്ഞാല്‍ നവംബര്‍ 28 ന് ഒരു സംഭവമുണ്ടായി.

കൊച്ചി മെട്രോയില്‍ ഒരു യാത്ര.. അന്ന് കല്ലുമോള്‍ടെ ബര്‍ത്ഡേ ആയിരുന്നു .. ഓള് വിളിച്ചോണ്ട് പോയതാ, ജീവിതത്തിലെ ആദ്യത്തെ മെട്രോ റെയില്‍ യാത്രക്ക് ആലുവ മുതല്‍ ഇടപ്പള്ളി ലുലു സ്റ്റേഷന്‍ വരെ..

മെട്രോയില്‍ യാത്ര ചെയ്ത എല്ലാവരും പറയും ഒരിക്കലും നഷ്ടപ്പെടുത്താന്‍ പാടില്ലാത്ത ഒരു യാത്രാനുഭവം സമ്മാനിക്കും എന്ന്. ഞാനും തീര്‍ച്ചയായും അത് തന്നെ പറയുന്നു .. തീര്‍ത്തും അവിസ്മരണീയം..! പക്ഷേ ആ യാത്രക്കുമപ്പുറം മറ്റു ചില കാര്യങ്ങള്‍ക്ക് കൂടി ഈ എഴുത്തില്‍ പ്രാധാന്യം നല്‍കേണ്ടതായുണ്ട്.

മുന്‍പ് നടക്കാന്‍ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ആളെന്ന നിലയിലും ഇപ്പോള്‍ വീല്‍ചെയറില്‍ ഇരിക്കുന്ന ആളെന്ന നിലയിലും യാത്രകള്‍ എന്നും പ്ലാന്‍ ചെയ്യുമ്പോള്‍ എപ്പോഴും ഒരു പാട് ആകുലതകളായിരുന്നു മനസ്സില്‍. വാഹനങ്ങളിലേക്കുള്ള കയറ്റവും ഇറക്കവും അതുപോലെ ഓരോ കെട്ടിടങ്ങളിലേക്കുള്ള പടിക്കെട്ടുകള്‍ കയറേണ്ടി വരുന്നത് ഓരോ സ്ഥലങ്ങളിലും ഒന്നോ അതില്‍ കൂടുതലോ ആളുകളുടെ സഹായം വേണ്ടിവരുന്നത് ഒക്കെ വിഷമിപ്പിച്ചിരുന്നു. യാത്രകള്‍ അത്യാവശ്യമല്ലെങ്കില്‍ ഒഴിവാക്കി ഇരുന്നു. ആ ചിന്തകളെ എല്ലാം തകര്‍ത്ത് തരിപ്പണമാക്കുന്നതാണ് കൊച്ചി മെട്രോയുടെ നിര്‍മ്മാണ ഘടനയും അവിടുത്തെ സ്റ്റാഫ്കളുടെ നമ്മളോടുള്ള സമീപനവും.

അന്ന് , Nov, 28 ന് Metro ആലുവ സ്റ്റേഷന് മുന്നില്‍ ഞങ്ങളുടെ വാഹനത്തില്‍ ഇറങ്ങിയപ്പോള്‍ തന്നെ വീല്‍ചെയറില്‍ വരുന്ന ആളെന്ന നിലയില്‍ മെട്രോയുടെ ഒരു സ്റ്റാഫ് ഞങ്ങള്‍ക്കരികിലേക്ക് വരുന്നു. മെട്രോ യാത്രയ്ക്ക് വന്നതാണ് എന്ന വിവരം ഞങ്ങള്‍ കൈമാറിയ ഉടന്‍ ആ സ്റ്റാഫ് ഞങ്ങള്‍ക്കൊപ്പം കൂടുകയായിരുന്നു. ഞങ്ങള്‍ ഇങ്ങനെ വീല്‍ ചെയറില്‍ എത്തുന്നു എന്നൊന്നും ആലുവ മെട്രോ സ്റ്റേഷനില്‍ അറിയിച്ചിട്ട് വന്ന സ്റ്റാഫ് അല്ല .. ഒരാള്‍ വീല്‍ചെയറില്‍ യാത്രക്ക് എത്തുമ്ബോള്‍ തന്നെ അവരുടെ ഡ്യൂട്ടി ഈ രീതിയില്‍ തുടങ്ങുകയായി.

എന്‍്റെ കൂടെ 3 പേര്‍ ഉണ്ടായിരുന്നിട്ട് കൂടി ആ സ്റ്റാഫ് എന്നെയും കൂട്ടി സ്റ്റേഷനകത്തേക്ക് കടന്നു. റോഡു മുതല്‍ റെയില്‍വേ പ്ലാറ്റ് ഫോമും കടന്ന് ട്രെയിനിനകത്ത് പ്രവേശിക്കുന്നത് വരെ ഒരിഞ്ച് പൊക്കമുള്ള ഒരു സ്റ്റെപ്പ് പോലുമില്ല.. തികച്ചും വീല്‍ച്ചെയര്‍ ഫ്രണ്ട്ലി എന്ന സങ്കല്‍പ്പത്തിന്‍്റെ സുന്ദര കാഴ്ച. ആ സ്റ്റാഫിനൊപ്പം നേരെ എന്‍ട്രി ഏരിയായില്‍ എത്തുന്നു. പുറത്ത് നിന്ന് ഞങ്ങള്‍ എടുത്ത് സ്റ്റാഫിന്‍്റേല്‍ നല്‍കിയ ടിക്കറ്റ് അദ്ദേഹം അവിടെ കാണിക്കുന്നു. അത്യാവശ്യം യാത്രക്കാരുടെ തിരക്കുണ്ട്. ബോഡി സ്കാന്‍ ചെയ്ത ശേഷം വീല്‍ ചെയറിനുള്ള പ്രത്യേക വഴിയിലൂടെ പ്ലാറ്റ്ഫോം ലക്ഷ്യമാക്കി അദ്ദേഹം ഞങ്ങളേയും കൊണ്ട് യാത്ര തുടര്‍ന്നു. വളരെ സ്മൂത്ത് ആ വഴിയിലൂടെ ഞങ്ങള്‍ പ്ലാറ്റ്ഫോമില്‍ എത്തി. അവിടെ പ്രത്യേകമായ മാര്‍ക്ക് ചെയ്ത ഏരിയയില്‍ വീല്‍ചെയര്‍ നിര്‍ത്തി. സ്റ്റാഫ് അപ്പോഴും ഞങ്ങളുടെ കൂടെ തന്നെ ഉണ്ട്. ഒന്നോ രണ്ടോ മിനിറ്റ് കടന്ന് പോയി.. ആ പ്ലാറ്റ്ഫോമിലേക്ക് ഒരു കൊമ്ബന്‍്റെ തലയെടുപ്പുമായി മെട്രൊട്രെയിന്‍ കുതിച്ചു വന്ന് നിര്‍ത്തി. കൃത്യം വീല്‍ചെയറിന് മുന്നില്‍ ട്രെയിനിന്‍്റെ ഡോര്‍. ചെണ്ടമേളത്താല്‍ തീര്‍ത്ത കൊച്ചി മെട്രോ സിഗ്നേച്ചര്‍ ജിംഗിളിനൊപ്പം അനൗണ്‍സ്മെന്‍്റുകള്‍ തുടരുമ്ബോള്‍ ഡോറുകള്‍ രാജകീയമായ് തന്നെ തുറക്കുന്നു. ട്രെയിനും പ്ലാറ്റ്ഫോമും ഒരോ ലെവലില്‍ .. സിംപിളായി ട്രെയിനകത്തേക്ക് പ്രവേശിക്കുന്നു. സ്റ്റാഫും ഞങ്ങള്‍ക്കൊപ്പം ബോഗിയിലേക്ക് പ്രവേശിച്ച്‌ വീല്‍ ചെയറിന് വേണ്ടിയുള്ള പ്രത്യേക സ്ഥലത്ത് പാര്‍ക്ക് ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നു. സേഫ് ആയി എന്നെ ട്രെയിനില്‍ പ്രവേശിപ്പിച്ച്‌ ശുഭയാത്ര പറഞ്ഞ് ആ സ്റ്റാഫ് തന്‍്റെ സേവനം ഭംഗിയായി നിര്‍വഹിച്ച്‌ പിന്‍മാറുന്നു.

യാത്ര തുടങ്ങി. ആലുവയില്‍ നിന്ന് ഇടപ്പള്ളിയിലേക്കാണ് ഞങ്ങളുടെ യാത്ര. അതിവേഗം മെട്രോ ട്രെയിന്‍ കുതിച്ച്‌ പായുകയാണ്. സെന്‍ട്രലൈസ്ഡ് A/c യുടെ കുളിര്‍മയില്‍ അകത്തേയും പുറത്തേയും കാഴ്ചകള്‍ കണ്ട് ആസ്വദിച്ച്‌ ഏകദേശം മുപ്പത് മിനിറ്റുകള്‍ക്കുള്ളില്‍ മനോഹരയാത്രക്കൊടുവില്‍ ഞങ്ങള്‍ ഇടപ്പള്ളി മെട്രോ സ്റ്റേഷനില്‍ എത്തി. അവിടെയാണ് ശരിക്കും മെട്രോ ഞെട്ടിച്ചത്. വീല്‍ചെയറില്‍ ഇങ്ങനെ ഒരു യാത്രക്കാരന്‍ വരുന്നു എന്ന ഇന്‍ഫര്‍മേഷന്‍ അവര്‍ ഇടപ്പള്ളിയിലേക്ക് മുന്‍പേ അറിയിച്ചതിന്‍ പ്രകാരം ട്രെയിന്‍ ഇടപ്പള്ളി സ്റ്റേഷനില്‍ എത്തി ഡോര്‍ തുറന്ന ഉടന്‍ അവിടുന്ന് മറ്റൊരു സ്റ്റാഫ് അതിവേഗം എനിക്കരികിലേക്ക് എത്തുന്നു. പിന്നീട് ബോഗിയില്‍ നിന്ന് ഇറങ്ങി സ്ക്ലാനിംഗ് ഏരിയയില്‍ പാസ് എക്സിറ്റ് അടിച്ച്‌ പുറത്ത് ഇറങ്ങുന്ന വരെ ആ സ്റ്റാഫ് നമുക്കൊപ്പം തന്നെ തുടരുന്നു. മെട്രോ സ്റ്റേഷന് പുറത്ത് വളരെ സേഫ് ആയി നമ്മളെ എത്തിച്ച്‌ ഇനിയും എന്തെങ്കിലും ചെയ്ത് തരേണ്ടതുണ്ടോ പോകാനായി വാഹനം റെഡിയല്ലേ തുടങ്ങിയ കാര്യങ്ങളൊക്കെ ചോദിച്ച്‌ ഉറപ്പാക്കിയിട്ടെ അവര്‍ നമുക്കടുത്ത് നിന്ന് പോവു..

നമുക്കെല്ലാം ചിന്തിക്കാന്‍ കഴിയുന്നതിന് അപ്പുറം അല്ലെ ?

ശരിക്കും ശാരീരിക പരിമിതികളാല്‍ യാത്രാ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് ഇതിനപ്പുറം ഒരു സേവനം പ്രതീക്ഷിക്കാനാവില്ല. ഇടപ്പള്ളിയില്‍ നിന്ന് തിരിച്ച്‌ ആലുവയിലേക്ക് പോരുമ്ബോഴും അതേ രീതിയില്‍ മെട്രോ അവരുടെ സേവനം തുടര്‍ന്നു.

 

ഇന്ന് ( ഡിസംബര്‍ 3 ) വേള്‍ഡ് ഡിസേബിള്‍ഡ് ഡേയില്‍ Kochi Metro Rail Ltd നും അവരുടെ എല്ലാ സ്റ്റാഫ്സിനും ഈ ദിനത്തില്‍ ഹൃദയത്തില്‍ തൊട്ട് നന്ദി പറയുന്നു. ഈ സേവനം മറ്റിടങ്ങളിലേക്കും വരാനായി മാതൃകയാവട്ടെ എന്നും പ്രതീക്ഷിക്കുന്നു. അങ്ങനെ ഞങ്ങളും എല്ലാവരെയും പോലെ ഈ നാട്ടില്‍ സ്വതന്ത്രമായ് യാത്ര ചെയ്യുന്ന ഒരു കാലം അതിവേഗം സംജാതമാവട്ടെ..!!

ഒരു സംസാര മദ്ധ്യെ ഞാന്‍ മെട്രോ യാത്ര ചെയ്തിട്ടില്ല എന്ന കാര്യം മനസിലാക്കി തന്‍്റെ ജന്മദിനത്തില്‍ തന്നെ ഈ രാജകീയ യാത്രക്ക് മുന്‍കൈ എടുത്ത കല്ലുമോള്‍ക്കും (ഗയ) ഞങ്ങള്‍ക്കൊപ്പം യാത്രയില്‍ കൂടിയ ശ്യാമേട്ടനും ഹിമലിനും സ്നേഹം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends