Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മന്ത്രി വി.എൻ വാസവൻ സർക്കാരിന്റെ പ്രതിനിധിയെന്ന പേരിൽ പാലാ ബിഷപ്പിനെ കാണാൻ പോയി; മന്ത്രി ഉദ്ഘാടനം ചെയ്തു നടക്കുന്നു; ഏറ്റുമാനൂരിലെ എം.എൽ.എ ഓഫിസിൽ കാണാനേയില്ല; ഏറ്റുമാനൂർ ഏരിയാ സമ്മേളനത്തിൽ മന്ത്രിയ്ക്ക് അതിരൂക്ഷ വിമർശനം

04 DECEMBER 2021 03:04 PM IST
മലയാളി വാര്‍ത്ത

പാലാ ബിഷപ്പിന്റെ നർക്കോട്ടിക് ജിഹാദ് വിവാദത്തിൽ ഇടപെട്ട മന്ത്രി വി.എൻ വാസവന് പാർട്ടി ഏറ്റുമാനൂർ ഏരിയ സമ്മേളനത്തിൽ അതിരൂക്ഷ വിമർശനം. പാലാ ബിഷപ്പിനെ സന്ദർശിച്ചത് അടക്കമുള്ള വിവാദങ്ങളിൽ മന്ത്രിയെ നിർത്തിപ്പൊരിക്കുന്ന നിലപാടാണ് ഏറ്റുമാനൂർ ഏരിയ സമ്മേളനത്തിൽ പ്രതിനിധികൾ സ്വീകരിച്ചത്.

മന്ത്രി വി.എൻ വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് നിമിഷങ്ങൾക്കകമായിരുന്നു അതിരൂക്ഷമായ വിമർശനം സമ്മേളത്തിൽ ഏറ്റുവാങ്ങേണ്ടി വന്നത്. ഇന്ന് നടക്കുന്ന സമ്മേളനത്തിൽ വാസവനും, ജില്ലാ കമ്മിറ്റിയുടെ പ്രതിനിധിയും നൽകുന്ന മറുപടികൾക്ക് ഉറ്റു നോക്കുകയാണ് പ്രവർത്തകർ.

നർക്കോട്ടിക് ജിഹാദിന്റെ പേരിൽ കടുത്ത വിമർശനം ഏറ്റുവാങ്ങിയ പാലാ ബിഷപ്പിനെ മന്ത്രി വി.എൻ വാസവൻ സർക്കാർ പ്രതിനിധിയെന്ന രീതിയിൽ സന്ദർശിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

 

 

സർക്കാരിന് അവമതിപ്പ് ഉണ്ടാക്കുന്ന രീതിയിൽ ഒത്തു തീർപ്പിനായി സർക്കാർ പ്രതിനിധിയെന്ന വ്യാജേനെ വാസവൻ പാലാ ബിഷപ്പിനെ സന്ദർശിച്ചത് അംഗീകരിക്കാനാവില്ല. ഇത് പാർട്ടി നിലപാടിനു വിരുദ്ധമാണ്. ഇത് അംഗീകരിക്കാനാവില്ലെന്നും ഏരിയ സമ്മേളനത്തിൽ പ്രതിനിധികൾ കുറ്റപ്പെടുത്തി.

ഇതിനു പിന്നാലെയാണ് എം.എൽ.എ എന്ന നിലയിലുള്ള വാസവന്റെ പ്രവർത്തനത്തിന് വിമർശനവുമായി ഏരിയ സമ്മേളനത്തിൽ ഏറ്റുമാനൂരിൽ നിന്നുള്ള പ്രതിനിധികൾ രംഗത്ത് എത്തിയത്. മുൻപ് കെ.സുരേഷ് കുറുപ്പ് ഏറ്റുമാനൂരിൽ എം.എൽ.എ ആയിരിക്കെ, ഓഫിസിൽ എത്തുന്നവർക്ക് നേരിട്ട് കാണാൻ അവസരം ഉണ്ടായിരുന്നു.

എന്നാൽ, സാധാരണക്കാരായ ആളുകൾക്ക് മന്ത്രിയെ നേരിട്ട് കാണാൻ അവസരം ലഭിക്കുന്നില്ല. മന്ത്രിയെ ഇവർക്ക് കാണാനാവുന്നില്ലെന്നും ഏരിയ സമ്മേളനത്തിൽ കടുത്ത വിമർശനം ഉയർന്നു. സമ്പന്നരുടെയും, വൻകിടക്കാരുടെയും മന്ത്രിയായി വാസവൻ മാറിയെന്നും ഏരിയ സമ്മേളനം കടുത്ത വിമർശനം ഉയർത്തുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് വി.എൻ വാസവൻ നൽകുന്ന മറുപടി ഏറെ ശ്രദ്ധേയമാകുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് അപകട കാരണം  (5 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് സമര്‍പ്പണമായി...  (49 minutes ago)

വീടിനുള്ളില്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി...  (59 minutes ago)

വ്യാപക മഴക്ക് സാധ്യത...  (1 hour ago)

ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം...  (1 hour ago)

സ്വകാര്യ ബസ് ഡ്രൈവറെ കിടപ്പ് മുറിയില്‍....  (1 hour ago)

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി സൈന്യം...  (1 hour ago)

യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന്  (2 hours ago)

ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവ്  (2 hours ago)

സ്വിച്ചുകള്‍ ഓഫായിരുന്നത് ശ്രദ്ധയില്‍പ്പെട്ട് പെട്ടെന്ന് ഓണ്‍ ചെയ്തെങ്കിലും... ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം....  (2 hours ago)

മലയാളി യുവാവിനെ മരിച്ച നിലയില്‍  (2 hours ago)

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്  (3 hours ago)

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (8 hours ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (9 hours ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (9 hours ago)

Malayali Vartha Recommends