ബിഹാര്‍ സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; കേസിൽ യുവാവ് അറസ്റ്റൽ

ബിഹാര്‍ സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ റിമാന്‍ഡ് ചെയ്തു . പാവണ്ടൂര്‍ സ്വദേശി കൈതക്കല്‍ അനീഷി(29)നെയാണ് കാക്കൂര്‍ പൊലീസ് അറസ്റ്റ് ചെയ്‌തത്. വെള്ളി രാത്രി കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോഴിക്കോട് മൂന്നാം നമ്ബര്‍ ജെഎഫ്‌സിഎം കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
വെള്ളിയാഴ്ച വൈകിട്ടായിരുന്നു കേസിനു ആസ്പദമായ സംഭവം. പൊക്കുന്ന്‌മലയ്‌ക്കടുത്ത ഫാമില്‍ ജോലി ചെയ്യുന്ന 34കാരിയായ യുവതിയാണ് പീഡന പരാതി നല്‍കിയത്. ഫാമില്‍ പുല്ലരിയുന്നതിനിടെ പിന്നിലെത്തിയ പ്രതി ഇവരെ കയറിപ്പിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത കാക്കൂര്‍ പൊലീസ് ഇയാളെ രാത്രിയോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha

























