Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കേരളത്തിലെ ഏറ്റവും നല്ല ഫാർമർ പ്രൊഡ്യൂസർ കമ്പനി മയ്യിൽ പഞ്ചായത്തിലേതാണ് - മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനിയാണ്;രാജ്യത്തെ 20 കർഷക കൂട്ടായ്മകളുമായി പ്രധാനമന്ത്രി നടത്തിയ സംവാദത്തിലേയ്ക്ക് കേരളത്തിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട ഏക സംരംഭകരാണ് മയ്യിൽ റൈസ് പ്രൊഡ്യൂസേഴ്സ്;എന്താണ് വിജയരഹസ്യം?വെളിപ്പെടുത്തലുമായി ഡോ.തോമസ് ഐസക്ക്

04 DECEMBER 2021 08:24 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ ഏറ്റവും നല്ല ഫാർമർ പ്രൊഡ്യൂസർ കമ്പനി മയ്യിൽ പഞ്ചായത്തിലേതാണ് - മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനിയാണെന്ന് ഡോ.തോമസ് ഐസക്ക്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; കേരളത്തിലെ ഏറ്റവും നല്ല ഫാർമർ പ്രൊഡ്യൂസർ കമ്പനി മയ്യിൽ പഞ്ചായത്തിലേതാണ് - മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനി.

രാജ്യത്തെ 20 കർഷക കൂട്ടായ്മകളുമായി പ്രധാനമന്ത്രി നടത്തിയ സംവാദത്തിലേയ്ക്ക് കേരളത്തിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട ഏക സംരംഭകരാണ് മയ്യിൽ റൈസ് പ്രൊഡ്യൂസേഴ്സ്. നബാർഡ് ഗ്രേഡിംഗിൽ ഏറ്റവും ഉയർന്ന എ ഗ്രേഡിലാണ് കമ്പനി.

2017-ലാണ് പ്രൊഡ്യൂസർ കമ്പനി രൂപംകൊണ്ടത്. അതിനുശേഷം നെൽ വിസ്തൃതി 300 ഹെക്ടറിൽ നിന്നും 583 ഹെക്ടറായി വർദ്ധിച്ചു. ഉൽപ്പാദനക്ഷമത 2154 കിലോഗ്രാം / ഹെക്ടറിൽ നിന്ന് 4320 കിലോഗ്രാം / ഹെക്ടറായി ഉയർന്നു. മൊത്തം നെല്ല് ഉൽപ്പാദനം 646 ടണ്ണിൽ നിന്ന് 2518 ടണ്ണായി ഉയർന്നു.

എന്താണ് വിജയരഹസ്യം?
അടിത്തറയിട്ടത് ജനകീയാസൂത്രണകാലം മുതലുള്ള തരിശുപാടങ്ങളിൽ കൃഷിയിറക്കാനുള്ള പ്രോജക്ടുളാണ്. ജെയിംസ് മാത്യു എംഎൽഎയുടെ നീർത്തടവികസന പരിപാടി പുതിയൊരു സുസ്ഥിര അടിത്തറ നൽകി. 10 വീതം കൃഷിക്കാരുടെ സൂക്ഷ്മ കൂട്ടായ്മകളുടെയും വാർഡുതലത്തിലുള്ള കൂട്ടായ്മകളുടെയും ശൃംഖല സൃഷ്ടിക്കപ്പെട്ടു.

ആലപ്പുഴയിലെ ജോയ് സെബാസ്റ്റ്യന്റെ സഹായത്തോടെ മയ്യിലെ പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് സൃഷ്ടിച്ച വീഡിയോ കോൺഫറൻസിംഗും ക്ലസ്റ്ററുകളുടെ രൂപീകരണത്തിന് ഏറെ സഹായകരമായി. ആസൂത്രണ ബോർഡിൽ നിന്ന് കൃഷിയുടെ ചീഫ് ഡോ. നാഗേഷ് തുടക്കം മുതൽ തളിപ്പറമ്പ് വികസന പരിപാടിയുടെ സഹായിയായി ഉണ്ടായിരുന്നു.

മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനിയുടെ മറ്റൊരു സവിശേഷത ശാസ്ത്രീയ കാർഷിക കൃഷി പരിപാലനത്തിനു നൽകിയ പ്രാധാന്യമാണ്. കാർഷിക സർവ്വകലാശാല, കെസിപിഎം മങ്കൊമ്പ്, കൃഷി വിജ്ഞാന കേന്ദ്രം തുടങ്ങിയവരുടെയെല്ലാം സജീവപങ്കാളിത്തം മയ്യിൽ ഉണ്ടായിരുന്നു. ആദ്യം നെല്ല് പോഷകപരിപാലന പാക്കേജ്. അതിനെത്തുടർന്ന് നെൽകൃഷിക്കുള്ള സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രോട്ടോക്കോൾ.

ഇവയെക്കുറിച്ച് കൃഷിക്കാരെ ബോധവൽക്കരിച്ചു. മയ്യിൽ നിന്നുള്ള ഒരു സംഘത്തെ മങ്കൊമ്പിൽ വിട്ടു പരിശീലിപ്പിച്ചു. ഇതോടൊപ്പം നെൽകൃഷിയുടെ യന്ത്രവൽക്കരണവും കൊണ്ടുവന്നു. ട്രാക്ടർ,മിനി ട്രാക്ടർ, ട്രില്ലർ, നുരിയന്ത്രം, നടീൽ യന്ത്രം, കോണോവീസർ, കംബെൻഡ് ഹാർവെസ്റ്റർ മുതലായ യന്ത്രങ്ങൾ പ്രൊഡ്യൂസർ കമ്പനിക്ക് സ്വന്തമായി ഉണ്ട്.
പ്രൊഡ്യൂസർ കമ്പനിയുടെ ഒരു തനതായ പ്രവർത്തനം മൂല്യവർദ്ധിത ഉൽപ്പന്നങ്ങളിലേയ്ക്കു നീങ്ങിയതാണ്.

നെല്ലിനു 17 രൂപ ലഭിച്ച സ്ഥാനത്ത് നെല്ല് സംഭരിച്ച് അരിയായി വിറ്റ് ലാഭവിഹിതമടക്കം ഒരുകിലോ നെല്ലിന് 30 രൂപ വില നൽകുന്നതിനുള്ള ഒരു തന്ത്രത്തിനു രൂപ നൽകി. മിനി റൈസ് മിൽ സാങ്കേതികവിദ്യയാണ് മയ്യിൽ സ്വീകരിച്ചത്. കമ്പനിയുടെ നേതൃത്വത്തിൽ 10 വികേന്ദ്രീകൃത നെല്ല് സംസ്കരണ യൂണിറ്റുകളും 15 സ്വകാര്യ സംരംഭകരുടെയും 25 പാടശേഖര സമിതികളുടെയും 50 മിനി മില്ലുകൾ ഇന്ന് മയ്യിലുണ്ട്.

സ്വന്തം നെല്ല് കുത്തി അരിയാക്കുന്നതിനും ഇവ ചുറ്റുമുള്ളവർക്ക് കുത്തിക്കൊടുക്കുന്നതിനും ഉപയോഗിക്കുന്നു. ത്രിതലപഞ്ചായത്തുകളുടെ പ്ലാൻ ഫണ്ടുകളും കൃഷി വകുപ്പിന്റെ സ്കീമുകളിൽ നിന്നുള്ള ധനസഹായവും നബാർഡിന്റെ ധനസഹായവുമെല്ലാം സംയോജിപ്പിക്കുന്നതിന് മയ്യിൽ വിജയിച്ചു.

എല്ലാറ്റിലുമുപരി നെൽകൃഷിയെ നാടിന്റെ അഭിമാനമാക്കി മാറ്റി. ലൈബ്രറികളിലും പാടശേഖര സമിതികളിലും അയൽക്കൂട്ടങ്ങളിലുമെല്ലാം സുലഭമായ സാമൂഹ്യ മൂലധനത്തെ പദ്ധതിക്കായി പ്രയോജനപ്പെടുത്തി. ഇതിനായി ശിൽപ്പശാലകളും മറ്റും മാത്രമല്ല കൈവിത്തിടൽ, നാട്ടുപൊലി, വയൽ നടത്തം, കലാകാരന്മാരുടെയും മന്ത്രിമാരുടെയും സന്ദർശനങ്ങൾ, പത്ര-റേഡിയോ-ടെലിവിഷൻ മാധ്യമങ്ങളിലെ പരിപാടികൾ ഇവയെല്ലാം വലിയ ഭാവനയോടെ ഉപയോഗപ്പെടുത്തി.

ഇപ്പോൾ മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനിയിൽ 417 കൃഷിക്കാർ ഓഹരി ഉടമകളായുണ്ട്. 2020-21 വർഷത്തെ വാർഷിക വിറ്റുവരവ് 2 കോടി രൂപയാണ്. കൃത്യമായി ലാഭവിഹിതവും നൽകുന്നു. കമ്പനിയുടെ ചെയർമാൻ കെ.കെ. രാമചന്ദ്രനും മാനേജിംഗ് ഡയറക്ടർ റ്റി.കെ. ബാലകൃഷ്ണനും സി.ഇ.ഒ യു. ജനാർദ്ദനനുമാണ്. ജനാർദ്ദനനെക്കുറിച്ച് ഞാൻ വേറെ എഴുതുന്നുണ്ട്.

ജനകീയാസൂത്രണകാലം മുതലുള്ള മയ്യിലെ തുടർച്ചകളിലൊന്നാണ് ജനാർദ്ദനനും പി.കെ. വിജയനും. മയ്യിലിന്റെ കാർഷിക മുന്നേറ്റത്തിന്റെ ഭാവിയെക്കുറിച്ചുള്ള ശിൽപ്പശാലയിലാണു ഞാൻ പങ്കെടുത്തത്. ശ്രദ്ധിച്ചൊരു കാര്യം കമ്പനി ഡയറക്ടർമാരും ജനപ്രതിനിധികളും എല്ലാവരും തമ്മിലുള്ള സൗഹൃദവും അനൗപചാരികതയുമാണ്.

എവിടെയാണ് പഞ്ചായത്ത് അവസാനിക്കുന്നത്, എവിടെയാണ് കമ്പനി തുടങ്ങുന്നത് എന്ന് ആർക്കും പറയാനാവില്ല. ഈ സംയോജനത്തെയാണ് സിനർജി (synergy) എന്നു പറയുന്നത്. അധികാരവികേന്ദ്രീകരണത്തിനു സൃഷ്ടിക്കാൻ കഴിയുന്ന സിനർജിയുടെ ഉത്തമ ഉദാഹരണമാണ് മയ്യിൽ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends