Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിനായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്


അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...

മധുരിക്കും ഓർമകൾ മലർ മഞ്ചലുമായെത്തി.... ആ മാഞ്ചോട്ടിലേക്ക് കൊണ്ട് പോയി;പ്രശസ്ത ഗായകൻ തോപ്പി‍ൽ ആന്റോ വിട പറഞ്ഞു;വാര്‍ധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു;അന്തരിച്ചത് ഗാനഗന്ധർവനെ മലയാളികൾക്ക് സമ്മാനിച്ച അതുല്യ വ്യക്തി;ആയിരത്തിലേറെ നാടകഗാനങ്ങളും ഒരുപിടി മികച്ച സിനിമാഗാനങ്ങളും ആലപിച്ചു;സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് ഇടപ്പള്ളി സെന്റ് ജോർജ് പള്ളിയിൽ

04 DECEMBER 2021 09:51 PM IST
മലയാളി വാര്‍ത്ത

പ്രശസ്ത ഗായകൻ തോപ്പി‍ൽ ആന്റോ അന്തരിച്ചു. 81 വയസ്സായിരുന്നു അദ്ദേഹത്തിന്. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഈ അസുഖങ്ങൾക്ക് അദ്ദേഹം ചികിത്സയിലായിരുന്നു . കൊച്ചി ഇടപ്പള്ളിയിലെ വീട്ടിൽവച്ചായിരുന്നു അന്ത്യം സംഭവിച്ചത് . സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് ഇടപ്പള്ളി സെന്റ് ജോർജ് പള്ളിയിൽ വച്ച് നടക്കും.

ആയിരത്തിലേറെ നാടകഗാനങ്ങളും ഒരുപിടി മികച്ച സിനിമാഗാനങ്ങളും അദ്ദേഹം ആലപിച്ചിട്ടുണ്ട്‌. കലൂർ സെന്റ് അഗസ്‌റ്റിൻസ് സ്‌കൂളിലും പരിസരങ്ങളിലും പരിപാടികൾ അവതരിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹം കലാലോകത്തേക്കു വന്നത്. പതിനഞ്ചാം വയസ്സിൽ ഇടപ്പള്ളി കോമള മ്യൂസിക്കൽ ക്ലബ്ബിന്റെ ഗാനമേളയിൽ പങ്കെടുത്തു. പിന്നീട് എറണാകുളത്തെ ടാൻസൻ മ്യൂസിക് ക്ലബ്ബിൽ സി.ഒ. ആന്റോ, സീറോ ബാബു, മരട് ജോസഫ് എന്നിവർക്കൊപ്പം ഗാനമേളകളിൽ പാടുകയും ചെയ്തു .

എക്കാലവും മുഹമ്മദ് റഫിയുടെ ഹിറ്റ് ഗാനങ്ങളായിരുന്നു ആന്റോയുടെ പ്രിയപ്പെട്ട പാട്ടുകൾ. സ്‌റ്റേജിന്റെ ഗായകനായ തോപ്പിൽ ആന്റോ, കേരളത്തിലെ ഗാനമേളരംഗത്ത് പ്രമുഖ ട്രൂപ്പുകളിൽ പലതിലും പാടി . കൊച്ചിൻ കലാഭവൻ, ഹരിശ്രീ, ശിവഗിരി ശാരദാ കലാസമിതി, തിരുവനന്തപുരം ടാസ്, കൊച്ചിൻ സാക്‌സ്, ഓൾഡ് ഈസ് ഗോൾഡ് തുടങ്ങിയവ അവയിൽ ചിലതാണ് നാടകരംഗത്തു സമഗ്രസംഭാവനകൾ നൽകിയ പ്രതിഭാശാലികൾക്കൊപ്പം സംഗീതജീവിതം ആരംഭിക്കാൻ കഴിഞ്ഞുവെന്നതാണു തോപ്പിൽ ആന്റോയുടെ സഫലമായ സംഗീതജീവിതത്തിന്റെ രഹസ്യം.

സി.ജെ. തോമസ്, എൻ.എൻ. പിള്ള, പി.ജെ. ആന്റണി, വൈക്കം ചന്ദ്രശേഖരൻനായർ തുടങ്ങി പ്രഗൽഭരുടെ നിരയായിരുന്നു അദ്ദേഹത്തിന് പിന്തുണ നൽകിയത്. സി.ജെ.തോമസിന്റെ ‘വിഷവൃക്ഷം’ എന്ന നാടകത്തിന്. അഭയദേവിന്റെ ഗാനത്തിന് എൽ.പി.ആർ. വർമയുടെ ഈണം. പിന്നീട് പ്രഫഷനൽ നാടകത്തിലേക്കു കാലൂന്നി.

കോട്ടയം നാഷനൽ തിയറ്റേഴ്‌സ്, എൻ.എൻ.പിള്ളയുടെ വിശ്വകേരള കലാസമിതി തുടങ്ങിയ തിയറ്ററുകളിൽ പ്രവർത്തിച്ചു. എച്ച്‌എംവിയുടെ റിക്കോർഡുകൾക്കുവേണ്ടി പാടിയ പാട്ടുകൾ ആന്റോയെ പ്രശസ്‌തനാക്കി.ആന്റോയെ ആദ്യമായി ഒരു നാടകത്തിന്റെ പിന്നണി പാടാൻ ശുപാർശ ചെയ്യുന്നതു മുൻ കേന്ദ്രമന്ത്രിയും നാട്ടുകാരനുമായ എ.സി.ജോർജായിരുന്നു. ഫാദർ ഡാമിയനായിരുന്നു ചിത്രം. പിന്നിൽനിന്നു വിളിക്കും കുഞ്ഞാടുകൾ തൻ വിളികേൾക്കാതെ എങ്ങു പോണു എന്ന ഗാനമാണ് ആദ്യമായി സിനിമയ്ക്കു വേണ്ടി പാടിയത്.

വീണപൂവ്, സ്നേഹം ഒരു പ്രവാഹം, അനുഭവങ്ങളേ നന്ദി തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ പാടി. ബാബുരാജ്, എം.കെ. അർജുനൻ, ദേവരാജൻ തുടങ്ങിയ പ്രതിഭകൾക്കൊപ്പം പാടി. ഹണീ ബീ 2ൽ ആണ് അവസാനം പാടിയത്. കാഞ്ഞൂർ കിഴക്കുംഭാഗം പൈനാടത്ത് കുടുംബാംഗം ട്രീസയാണു ഭാര്യ. മക്കള്‍– മെറ്റിൽഡ.യേശുദാസിനെയും സിനിമയിലെത്തിച്ചത് ഇദ്ദേഹമാണ്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്  (8 minutes ago)

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (5 hours ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (6 hours ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (6 hours ago)

നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് 3 കുട്ടികളടക്കം 5 പേര്‍ക്ക് പൊള്ളലേറ്റു  (6 hours ago)

ദയാധനമായി എട്ട് കോടിയോളം രൂപയാണ് യമന്‍ പൗരന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്  (7 hours ago)

ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും  (8 hours ago)

എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് ചാണ്ടി ഉമ്മന്‍  (9 hours ago)

പഴയതും വൃത്തിയില്ലാത്തതുമായ ചെരുപ്പുകള്‍ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് ഒഴിവാക്കുക  (9 hours ago)

ട്രംപിന്റെ പരിഷ്‌കാരങ്ങളില്‍ പതറാതെ ബ്രസീല്‍  (10 hours ago)

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (11 hours ago)

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (12 hours ago)

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (12 hours ago)

ശശി തരൂര്‍ സമയം ആകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുമെന്ന് സുരേഷ് ഗോപി  (12 hours ago)

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends