മൊബൈലില്‍ ഗെയിം കളിക്കാന്‍ നല്‍കാത്തതിനെ തുടര്‍ന്ന് 11കാരന്‍ ആത്മഹത്യ ചെയ്തു

മൊബൈലില്‍ ഗെയിം കളിക്കാന്‍ നല്‍കാത്തതിനെ തുടര്‍ന്ന് 11കാരന്‍ ആത്മഹത്യ ചെയ്തു. കോട്ടയം കുമ്മണ്ണൂര്‍ പാറയ്ക്കാട്ട് വീട്ടില്‍ സിയോണ്‍ രാജുവാണ് മരിച്ചത്. പുതപ്പ് ഉപയോഗിച്ച് ജനല്‍ കമ്പിയില്‍ തൂങ്ങി മരിക്കുകയായിരുന്നു.
കുട്ടി ഏറെനേരം ഗെയിം കളിച്ചപ്പോള്‍ അമ്മ ഫോണ്‍ വാങ്ങി വെച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച കുട്ടി മുറിയില്‍ കയറി വാതിലടച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. മൃതദേഹം കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലെ കോവിഡ് ടെസ്റ്റിന് ശേഷം നാളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും.
https://www.facebook.com/Malayalivartha