വീട്ടുജോലി വാഗ്ദാനം ചെയ്ത് ആസം സ്വദേശിനിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

വീട്ടുജോലി വാഗ്ദാനം ചെയ്ത് അസം സ്വദേശിനിയായ യുവതിയെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍കൂടി കസ്റ്റഡിയിലായി. പയ്യോളി സ്വദേശി ഫസറുദീനെയാണ് അന്വേഷണസംഘം വെള്ളിയാഴ്ച രാത്രി കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ശേഷം ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
വീട്ടുജോലി വാഗ്ദാനം ചെയ്ത് കോഴിക്കോട്ടെത്തിച്ച യുവതിയെയാണ് പീഡനത്തിന് ഇരയാക്കിയത്. യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ആസം സ്വദേശി ഉള്‍പ്പടെ അറസ്റ്റിലായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ എം.പി റോഡിലെ ലോഡ്ജ് നടത്തിപ്പുകാരനും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. അറസ്റ്റിലായ പ്രതികളെ പിന്നീട് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha

























