സന്ദീപ് കൊലപാതകം; സിപിഎം നടത്തുന്ന വ്യാജപ്രചാരണം രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് സുരേന്ദ്രന്‍

സി.പി.എമ്മിന്‍റെ ഗുണ്ടാസംഘം നടത്തിയ കൊല ബി.ജെ.പിയുടെ തലയില്‍ കെട്ടിവെയ്ക്കാനുള്ള പൊലീസ്-സി.പി.എം ഗൂഢാലോചന ബി.ജെ.പി രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പൊലീസിനെ ഉപയോഗിച്ച് സിപിഎം നടത്തുന്ന വ്യാജപ്രചാരണം ജനങ്ങളെ അണിനിരത്തി ശക്തമായി നേരിടുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
'സന്ദീപ് വധക്കേസില്‍ അറസ്റ്റിലായ മുഹമ്മദ് ഫൈസല്‍ ബി.ജെ.പിക്കാരനാണോ? ഇയാളുടെ പശ്ചാത്തലമെന്താണെന്ന് പൊലീസ് വ്യക്തമാക്കണം. റെഡ് വളന്‍റിയര്‍ യൂണിഫോമില്‍ സി.പി.എം പരിപാടിയില്‍ പങ്കെടുക്കാറുള്ള നന്ദുകുമാര്‍ ബി.ജെ.പിയാണോ.? സജീവ സി.പി.എം പ്രവര്‍ത്തകനായ വിഷ്ണുകുമാര്‍ എന്ന അഭി ബി.ജെ.പി പ്രവര്‍ത്തകനാണോ.? പായിപ്പാട് സ്വദേശിയായ പ്രമോദ് പ്രസന്നന്‍ ബി.ജെ.പിയാണോ.? ഇവരെല്ലാം സി.പി.എം പ്രവര്‍ത്തകരാണെന്ന് വ്യക്തമായിട്ടും ബി.ജെ.പിയുടെ പേര് അനാവശ്യമായി വലിച്ചിഴച്ചതിന് പൊലീസിനെ കൊണ്ട് മറുപടി പറയിപ്പിക്കുക തന്നെ ചെയ്യുമെന്നും' സുരേന്ദ്രന്‍ ആഞ്ഞടിച്ചു. വരും ദിവസങ്ങളില്‍ സിപിഎമ്മിന്റെ പൊള്ളയായ വാദങ്ങള്‍ ജനം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha