ബാര്‍ കോഴക്കേസില്‍ സുപ്രീംകോടതിയിലെ അഭിഭാഷകരുടെ നിയമോപദേശം തേടിയത് എന്ത് അടിസ്ഥാനത്തിലെന്ന് വിജിലന്‍സ് കോടതി

ബാര്‍ കോഴക്കേസില്‍ കെ.എം.മാണിയ്‌ക്കെതിരായ റിപ്പോര്‍ട്ടില്‍ സുപ്രീംകോടതിയിലെ അഭിഭാഷകരുടെ നിയമോപദേശം തേടിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി വിജിലന്‍സ് സംഘത്തോട് ചോദിച്ചു. അഡ്വക്കേറ്റ് ജനറലും ഡയറക്ടര്‍ ജനറല്‍ ഒഫ പ്രോസിക്യൂഷനും ഉളളപ്പോള്‍ അവരെ മറികടന്ന് നിയമോപദേശം തേടിയതിന്റെ നിയമസാധുത എന്താണെന്നും കോടതി ചോദിച്ചു.
എ.ജിയുടേത് ഭരണഘടനാ പദവിയാണ്. ഇത്തരം കേസുകളില്‍ എ.ജിയുടെ നിയമോപദേശം തേടാമായിരുന്നു. സുപ്രീംകോടതി അഭിഭാഷകരോട് നിയമപേദശം തേടാന്‍ ആരാണ് നിര്‍ദ്ദേശം നല്‍കിയതെന്നും കോടതി ചോദിച്ചു. വസ്തുതാ റിപ്പോര്‍ട്ടിനും അന്തിമ റിപ്പോര്‍ട്ടിനും ഇടയില്‍ തുടരന്വേഷണം നടത്തിയോ എന്നും കോടതി ആരാഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha