Widgets Magazine
06
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ സ്ഥിരംസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിന് തുടക്കമായി.... കണ്ണൂര്‍, കോഴിക്കോട് കോര്‍പറേഷനുകളില്‍ ഇന്ന് തെരഞ്ഞെടുപ്പ് നടക്കും


കണ്ണീർക്കാഴ്ചയായി... ഇരുചക്ര വാഹനാപകടത്തില്‍ ഡ്രൈവിങ് സ്കൂള്‍ ഉടമയ്ക്ക് ദാരുണാന്ത്യം


എസ്.ഐ.ടി അന്വേഷണത്തിൽ കോടതി സംതൃപ്തി രേഖപ്പെടുത്തി... യാതൊരു സ്വാധീനത്തിനും വഴങ്ങരുതെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിർദ്ദേശം,അന്വേഷണം പൂർത്തിയാക്കാൻ ആറാഴ്ചകൂടി അനുവദിച്ചു, കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്താനും അനുമതി


“നിങ്ങൾ ദൈവത്തെ പോലും വെറുതെ വിട്ടില്ല” : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ശങ്കരദാസ് നൽകിയ ഹർജി പരിഗണിക്കവെ കടുത്ത വിമർശനം ഉയർത്തി സുപ്രീം കോടതി; ബോർഡിന്റെ മിനിറ്റ്സിൽ ഒപ്പിട്ട ശങ്കരദാസിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിവാകാൻ കഴിയില്ലെന്ന് കോടതി: ജാമ്യം വേണമെങ്കില്‍ പരിഗണിക്കുന്ന കോടതിയെ സമീപിക്കാം; വാദം കേള്‍ക്കുന്നതിന് മുമ്പ് തന്നെ ഹര്‍ജി തള്ളി, സുപ്രീം കോടതി...


ചുറ്റും നിന്നവര്‍ക്ക് സുധ ചന്ദ്രയെ നിയന്ത്രിക്കാന്‍ കഴിയാതെയാവുന്നു...പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നവരെ സുധ കടിക്കാന്‍ ശ്രമിക്കുന്ന നടുക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു..വീഡിയോ വൈറൽ..

കാനം രാജേന്ദ്രനും പിണറായി വിജയനും തമ്മില്‍ നിലനിന്നുപോരുന്ന ക്ഷമയുടെ ബ്രേക്ക് പൊട്ടുന്ന മുഹൂര്‍ത്തം കുറിക്കുന്നതിനായി രാഷ്ട്രീയ ജ്യോതിഷികള്‍ പകിട നിരത്തല്‍ തുടങ്ങി... കാനവും പിണറായിയും പാഴൂര്‍ പടിപ്പുരയിലേക്ക് , എല്ലാം തകര്‍ത്ത് കോമത്ത് മുരളീധരന്‍

06 DECEMBER 2021 12:36 PM IST
മലയാളി വാര്‍ത്ത

കാനം രാജേന്ദ്രനും പിണറായി വിജയനും തമ്മില്‍ നിലനിന്നുപോരുന്ന ക്ഷമയുടെ ബ്രേക്ക് പൊട്ടുന്ന മുഹൂര്‍ത്തം കുറിക്കുന്നതിനായി രാഷ്ട്രീയ ജ്യോതിഷികള്‍ പകിട നിരത്തല്‍ തുടങ്ങി. പാഴൂര്‍ പടപ്പുരയില്‍ മാത്രമല്ല കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജ്യോത്സ്യന്‍മാര്‍ക്കെല്ലാം ഇത് പ്രവചനത്തിന്റെ പൂക്കാലമാ ണ്.

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പാണ് കഥയിലെ രംഗ വേദി.കോമത്ത് മുരളീധരന്‍ എന്ന സി പി എം നേതാവാണ് രംഗം കൊഴുപ്പിക്കാന്‍ രംഗത്തുള്ളത്. സി പി എമ്മുകാരനായ മുരളി അവരുമായി പിണങ്ങി സി പി ഐ യില്‍ ചേര്‍ന്നു. പിണറായിക്ക് പണി കൊടുക്കാന്‍ അവസരം പാര്‍ത്തിരിക്കുന്ന സി പി ഐ മുരളിയെ കിട്ടിയ പാടെ വരണമാല്യം ചാര്‍ത്തി. സി പി എം വിട്ടു വരുന്നവരെ സി പി ഐ യും തിരിച്ചും സ്വീകരിക്കരുതെന്ന പ്രഖ്യാപിത നയം നിലവില്‍ ഉള്ളപ്പോഴാണ് ഇപ്രകാരം സംഭവിച്ചത്. അതോടെ എം.വി.ജയരാജന്‍ പി ജയരാജന്‍ തുടങ്ങിയ നിലയ വിദ്വാന്‍മാര്‍ സിപിഐക്കെതിരെ അമിതാവേശത്തോടെ രംഗത്തിറങ്ങി.

പിണറായിയെ തെറി പറഞ്ഞിട്ടാണ് കോമത്ത് പോയിരിക്കുന്നത്. അങ്ങനെ പറയുന്ന ഒരാളെ സി പി ഐ സ്വീകരിച്ചത് ശരിയാണോ എന്ന ചോദ്യമാണ് സി പി എം ചോദിക്കുന്നത്.

 



തെറ്റ് ഏറ്റുപറഞ്ഞ് തിരിച്ച് വരുന്നതാണ് കോമത്തിന് നല്ലതെന്നും അല്ലെങ്കില്‍ ഒറ്റപ്പെടുമെന്നും ഇ പി ജയരാജന്‍ മുന്നറിയിപ്പ് നല്‍കിയപ്പോള്‍ സകല കുറ്റങ്ങളും നടത്തുന്നവര്‍ക്ക് കേറി കൂടാന്‍ പറ്റിയ സ്ഥലമാണ് ഇപ്പോള്‍ സിപിഐ എന്നായിരുന്നു എം വി ജയരാജന്‍ വിമര്‍ശിച്ചത്. തളിപ്പറമ്പില്‍ വിളിച്ചുചേര്‍ത്ത് രാഷ്ട്രീയ വിശദീകരണയോഗത്തിലായിരുന്നു സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജനും കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും കോമത്തിനും സിപിഐക്കുമെതിരെ രംഗത്തെത്തിയത്. എം വി ജയരാജന്റെ വൃത്തികെട്ട വിമര്‍ശനങ്ങള്‍ക്ക് ഇന്ന് മറുപടി നല്‍കുമെന്നാണ് സി പി ഐ പറയുന്നത്.

പാര്‍ട്ടിയില്‍ നിന്ന് അകന്ന് നില്‍ക്കുന്നവരുണ്ടായേക്കാം. എന്നാല്‍ അവര്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തരുത്. ഒരു പാട് പേര്‍ തെറ്റ് തിരുത്തി പാര്‍ട്ടിയില്‍ തിരിച്ചെത്തുന്നുണ്ട്. തെറ്റ് തിരുത്തി തിരികെ എത്താത്തവര്‍ ദുര്‍ബലപ്പെട്ട് പോകും. പാര്‍ട്ടിക്ക് മുമ്പില്‍ തെറ്റ് ഏറ്റുപറഞ്ഞ് തിരിച്ച് വരുന്നതാണ് നല്ലത്. തളിപ്പറമ്പില്‍ പാര്‍ട്ടി വിട്ട് പോയ പലരും തിരിച്ച് വരാന്‍ ശ്രമിക്കുന്നുണ്ട്. മുരളിക്ക് ഇപ്പം തിരിച്ച് വരാന്‍ എളുപ്പമാണ് അങ്ങനെ ചെയ്തില്ലെങ്കില്‍ മുരളി ഒറ്റപ്പെടുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. എം വി രാഘവനടക്കം തെറ്റ് തിരുത്തിയിട്ടുണ്ടെന്നും ഇ പി വിവരിച്ചു.

 



സകല കുറ്റങ്ങളും നടത്തുന്നവര്‍ക്ക് കേറി കൂടാന്‍ പറ്റിയ സ്ഥലമാണ് ഇപ്പോള്‍ സിപിഐ. ചിലര്‍ക്ക് ചിലരെ കുറ്റപ്പടുത്തിയാല്‍ മാത്രമേ പുറത്തേക്ക് പോകാന്‍ പറ്റു. ഗോവിന്ദന്‍ മാഷിന് മുരളിക്കെതിരെ വ്യക്തിപരമായി നിലപാട് സ്വീകരിക്കാന്‍ കഴിയില്ല. അങ്ങനെയുള്ളതല്ല ഈ പാര്‍ട്ടി ഘടന. അത്തരത്തിലുള്ള ശീലം പാര്‍ട്ടിക്കില്ല. ആന്തൂരിലെ എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചപ്പോഴാണ് മുരളിക്ക് ഉള്‍വിളിയുണ്ടായത്. സാജന്റെ കുടുംബത്തിനൊപ്പമായിരുന്നു പാര്‍ട്ടി. സാജന്റെ സ്വപ്നമായ കണ്‍വന്‍ഷന്‍ സെന്റര്‍ തുറക്കാന്‍ ഇടപെടത് പാര്‍ട്ടിയാണ്. ഇതിലെവിടെയാണ് മുന്‍സിപ്പല്‍ കോര്‍പറേഷന് തെറ്റ് പറ്റിയതെന്നും എം വി ജയരാജന്‍ ചോദിച്ചു. ഒന്നും രണ്ടും ആളുകള്‍ പോയാല്‍ തകരുന്നതല്ല ഈ പാര്‍ട്ടിയെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ സമ്മേളനം അടുത്ത ആഴ്ച നടക്കാനിരിക്കെയാണ് കണ്ണൂരിലെ സിപിഎമ്മിന് കോമത്ത് മുരളീധരന്‍ തളിപ്പറമ്പില്‍ തലവേദനയുണ്ടാക്കിയത്. പാര്‍ട്ടി പുറത്താക്കിയ മുന്‍ ഏരിയ കമ്മറ്റിയംഗം കോമത്ത് മുരളീധരന്‍ അറുപതോളം പ്രവര്‍ത്തകരെകൂട്ടി സിപിഐയില്‍ ചേര്‍ന്നത് പ്രദേശത്ത് സിപിഎമ്മിന് വലിയ തിരിച്ചടിയാണ്. മാന്ധംകുന്ന് പുളിപറമ്പ് മേഖലയിലടക്കം കോമത്ത് മുരളീധരനെ അനുകൂലിക്കുന്നവരെ പാര്‍ട്ടിയില്‍ ഉറപ്പിച്ചുനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചുചേര്‍ത്തത്.



നേരത്തെ കോമത്ത് മുരളീധരനെ പുറത്താക്കിയതോടെ 18 അംഗങ്ങളും കുടുംബങ്ങളും പാര്‍ട്ടി വിട്ട് സിപിഐയില്‍ ചേര്‍ന്നിരുന്നു. വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മന്ത്രി എംവി ഗോവിന്ദന്റെ ഭാര്യ ശ്യാമള ടീച്ചര്‍ക്കുണ്ടായ വീഴ്ച ചോദ്യം ചെയ്തതിനാണ് തനിക്കെതിരെ നടപടിയെടുത്തത് എന്നാണ് മുരളീധരന്‍ ആരോപിക്കുന്നത്. സാജന്റെ ആത്മഹത്യയ്ക്ക് കാരണം നഗരസഭാ ചെയര്‍ പേഴ്‌സണായിരുന്ന ശ്യാമള ടീച്ചറുടെ പിടിവാശിയായിരുന്നുവെന്നും ഇത് ചോദ്യം ചെയ്തതോടെയാണ് പാര്‍ട്ടിക്കുള്ളില്‍ തന്നെ ഒതുക്കല്‍ തുടങ്ങിയതെന്നും സിപിഎം വിട്ട കോമത്ത് മുരളീധരന്‍ പറഞ്ഞിരുന്നു. വ്യക്തിപൂ!ജ പിണറായിയുടെ പേരില്‍ നടക്കുമ്പോള്‍ എന്തുകൊണ്ട് നടപടി ഉണ്ടാകുന്നില്ലെന്നും മുരളീധരന്‍ ചോദ്യം ഉയര്‍ത്തിയിട്ടുണ്ട്.

ഇതാണ് യഥാര്‍ത്ഥ പ്രശനം. പിണറായിയ വിമര്‍ശിക്കുന്നവരെ വച്ചുപൊറുപ്പിക്കണോ എന്നതാണ് കാതലായ ചോദ്യം. അങ്ങനെയൊരു കാര്യം സി പി ഐ ചെയ്യുമ്പോള്‍ സി പി എമ്മിന് ഇങ്ങനെയല്ലാതെ വിമര്‍ശിക്കാന്‍ കഴിയുമോ?

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'എവിടെയെങ്കിലും പോയി തുലയ് ഇവിടുത്തെ കാര്യം ഞങ്ങൾ നോക്കാം' മൈക്ക് ചവിട്ടി ഒടിച്ച് ശ്രീലേഖ! ഓഫീസിൽ കയറ്റില്ല ഒന്നിനെയും  (3 minutes ago)

യുവാവിന്റെ മൃത​ദേഹം തിങ്കളാഴ്ച ചമ്പക്കര കായലിൽ കണ്ടെത്തി.  (7 minutes ago)

ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഇന്ത്യ  (13 minutes ago)

പമ്പയിലേയ്ക്കുള്ള യാത്രക്കിടെ പുലര്‍ച്ചെയോടെ....  (21 minutes ago)

. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി വെള്ളിയാഴ്ച മുതൽ കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (30 minutes ago)

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ അന്യ സംസ്ഥാന ശബരിമല തീർത്ഥാടകർ ഒഴുക്കിൽപ്പെട്ടു.. രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (57 minutes ago)

ആശുപത്രി വാസം, മാനഹാനി ശ്രദ്ധിക്കുക! ഈ രാശിക്കാർ ഇന്ന് അതീവ ജാഗ്രത വേണം!  (1 hour ago)

കണ്ണൂര്‍, കോഴിക്കോട് കോര്‍പറേഷനുകളില്‍ ഇന്ന് തെരഞ്ഞെടുപ്പ് നടക്കും  (1 hour ago)

ഹൃദയാഘാതത്തെ തുടർന്ന് കൊച്ചി സ്വദേശി നിര്യാതനായി  (1 hour ago)

ഇരുചക്ര വാഹനാപകടത്തില്‍ ഡ്രൈവിങ് സ്കൂള്‍ ഉടമയ്ക്ക് ദാരുണാന്ത്യം  (2 hours ago)

എസ്.ഐ.ടി അന്വേഷണത്തിൽ കോടതി സംതൃപ്തി രേഖപ്പെടുത്തി... യാതൊരു സ്വാധീനത്തിനും വഴങ്ങരുതെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിർദ്ദേശം  (2 hours ago)

അടുക്കളയില്‍ കെട്ടിയിട്ട കയറില്‍ കുരുങ്ങി പതിനൊന്നുകാരിക്ക് ദാരുണാന്ത്യം  (10 hours ago)

നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി ബസ് പൊലീസ് ജീപ്പിലിടിച്ച് അപകടം  (10 hours ago)

കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 72കാരന്‍ മരിച്ചു  (10 hours ago)

കോട്ടയം മെഡിക്കൽ കോളേജ് മാനസികരോഗ വാർഡിൽ യുവാവ് തൂങ്ങി മരിച്ചു  (10 hours ago)

Malayali Vartha Recommends