ഫോട്ടോ ഷൂട്ടിനെത്തിയ യുവതിയെ ലഹരിമരുന്ന് നല്‍കി മൂന്ന്ദിവസം പീഡിപ്പിച്ചെന്ന പരാതിയില്‍ സുഹൃത്ത് അറസ്റ്റില്‍

ഫോട്ടോ ഷൂട്ടിനെത്തിയ യുവതിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ സുഹൃത്ത് അറസ്റ്റില്‍. കൊച്ചിയിലാണ് സംഭവം നടന്നത്.
സ്ത്രീ ഉള്‍പെടെ നാലു പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതം. മലപ്പുറം സ്വദേശിനിയാണ് പീഡന പരാതി നല്‍കിയത്. ആലപ്പുഴ സ്വദേശി സലിം കുമാറാണ് അറസ്റ്റിലായത്.
കാക്കനാട് ഫോട്ടോ ഷൂട്ടിനായെത്തിയ യുവതിയെ ഈ മാസം ഒന്നു മുതല്‍ മൂന്നു വരെ ലോഡ്ജില്‍ വച്ച് ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. കേസിലെ മറ്റ് പ്രതികളായ അജ് മല്‍ , ശമീര്‍, ക്രിസ്റ്റീന എന്നിവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.ക്രിസ്റ്റീന താമസിച്ച ഹോട്ടലിലെ 303ാം നമ്ബര്‍ മുറിയും, അറസ്റ്റിലായ സലീം തമസിച്ച 304ാം നമ്ബര്‍ മുറിയും പൊലീസ് സീല്‍ ചെയ്തു.
https://www.facebook.com/Malayalivartha