തിരുവനന്തപുരം റിസര്‍വ് ബാങ്കിലേക്കു പണവുമായി പോകുകയായിരുന്ന ട്രക്ക്, തിരുനെല്‍വേലിയില്‍ വെച്ചു മറിഞ്ഞു; ഉള്ളില്‍ കറന്‍സിയാണെന്ന വിവരം അതീവരഹസ്യം

തിരുവനന്തപുരം റിസര്‍വ് ബാങ്ക് ശാഖയിലേയ്ക്ക് കറന്‍സിയുമായി വരികയായിരുന്ന ട്രക്ക് തമിഴ്‌നാട്ടില്‍ മറിഞ്ഞു. മൈസൂരില്‍ നിന്നാണ് കറന്‍സി കൊണ്ടുവന്നത്. ട്രക്കില്‍ കോടിക്കണക്കിന് രൂപയുണ്ട്. കമാന്‍ഡോ അടക്കമുള്ള കനത്ത സെക്യൂരിറ്റിയിലാണ് പണം കൊണ്ടുവന്നത്.
നാഗര്‍കോവില്‍-തിരുനെല്‍വേലി ദേശീയ പാതയില്‍ വടശേരിയിലാണ് അപകടം ഉണ്ടായത്. അപകട കാരണം വ്യക്തമല്ല. വിവരമറിഞ്ഞ് ഇന്നലെ രാത്രി തന്നെ റിസര്‍വ് ബാങ്ക് തിരുവനന്തപുരത്തെ ഓഫീസില്‍ നിന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അപകട സ്ഥലത്തേക്കു തിരിക്കുകയും ഇന്നു പുലര്‍ച്ചയോടെ ഇവര്‍ അവിടെ എത്തിച്ചേരുകയും ചേയ്തു.
മറിഞ്ഞു കിടക്കുന്ന ട്രക്ക് ഉയര്‍ത്താനും നോട്ടുകള്‍ മറ്റൊരു വാഹനത്തിലേക്ക് മാറ്റാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. മറിഞ്ഞ ട്രക്കിന് കമാന്‍ഡോ സുരക്ഷയ്ക്ക് പുറമേ തമിഴ്‌നാട് പോലീസിന്റേയും കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ട്രക്കില്‍ കറന്‍സിയാണെന്ന് പുറത്തറിഞ്ഞിട്ടില്ല.
അതീവ രഹസ്യമായാണ് ട്രക്ക് ഉയര്‍ത്താനുള്ള ശ്രമം നടക്കുന്നത്. ഇന്നു വൈകുന്നേരത്തോടെ ട്രക്കിലെ കറന്‍സി തിരുവനന്തപുരത്ത് എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അപകടത്തെക്കുറിച്ച് റിസര്‍വ് ബാങ്ക് അന്വേഷണം നടത്തിയേക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























