Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിനെ കോഴിക്കോട് ജില്ലയിലെ ഒരു പോലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുന്ന വനിതാ സബ് ഇന്‍സ്‌പെക്ടര്‍ വട്ടം ചുറ്റിച്ചു.... അനില്‍ കാന്തിന്റെ ഉറക്കം കളഞ്ഞ വനിതാ എസ് ഐയെ സര്‍ക്കാര്‍ എന്തുചെയ്യും

07 DECEMBER 2021 02:11 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിനെ കോഴിക്കോട് ജില്ലയിലെ ഒരു പോലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുന്ന വനിതാ സബ് ഇന്‍സ്‌പെക്ടര്‍ വട്ടം ചുറ്റിച്ചു. പോലീസ് യൂണിഫോമിട്ട് യുവതി കല്യാണത്തിന് മുമ്പുള്ള സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്തതാണ് അനില്‍ കാന്തിന് തലവേദനയായി തീര്‍ന്നത്.

സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടിനെതിരെ വികാരപരമായി സംസാരിച്ചിട്ടുള്ള കേരള പോലീസിന്റെ തലപ്പത്തുള്ളവര്‍ തന്നെയാണ് നവവധുവിന്റെ പാരയില്‍ വീണു പോയത്.

കോഴിക്കോട് ജില്ലയിലെ പോലീസ് സ്‌റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്‌ഐയാണ് ഔദ്യോഗിക യൂണിഫോമില്‍ പ്രതിശ്രുത വരനുമൊത്ത് സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ട് നടത്തിയത്. ഇക്കഴിഞ്ഞ ദിവസമാണ് സംഭവം. വിവാഹത്തിനു തൊട്ടു മുമ്പായാണ് സേവ് ദി ഡേറ്റ് ഫോട്ടോകള്‍ പുറത്തുവന്നത്.

 



സംഭവം പോലീസ് സേനാംഗങ്ങള്‍ക്കിടയില്‍ എത്തിയതോടെയാണ് ചര്‍ച്ചയായി മാറിയത്. യൂണിഫോമിലെ രണ്ട് സ്റ്റാറുകളും പേരുള്‍പ്പെടെ സബ് ഇന്‍സ്പക്ടര്‍ ഓഫ് പോലീസ് എന്നെഴുതിയ നെയിം പ്ലേറ്റും എസ്‌ഐയായിരിക്കെ ലഭിച്ച മെഡലും യൂണിഫോമിലണിഞ്ഞുകൊണ്ടാണ് എസ്‌ഐ പ്രതിശ്രുത വരനുമായി ഫോട്ടോ ഷൂട്ട് നടത്തിയത്.

യഥാര്‍ത്ഥത്തില്‍ ഇത് നിയമ വിരുദ്ധമായ കാര്യമാണ്. യൂണിഫോം സ്വകാര്യാവശ്യത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിയമം അനുശാസിക്കുന്നത്. പോലീസില്‍ ഇത്തരത്തില്‍ ഒരു അച്ചടക്ക ലംഘനം വച്ചുപൊറുപ്പിക്കില്ല. എന്നാല്‍ നവവധുവിനെ സസ്‌പെന്റ് ചെയ്യുന്നതിലുള്ള അനൗചിത്യമാണ് അനില്‍ കാന്തിനെ വട്ടംചുറ്റിക്കുന്നത്.

 



ഇതു ഡിജിപിയുടെ ഉത്തരവ് ലംഘിക്കും വിധത്തിലാണെന്നും യൂണിഫോമിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നുമാണ് സേനയില്‍ നിന്നുയരുന്ന ആരോപണം. ടി.പി. സെന്‍കുമാര്‍ സംസ്ഥാന പോലീസ് മേധാവിയായിരിക്കെ സമൂഹമാധ്യമങ്ങളില്‍ പോലീസ് സേനാംഗങ്ങള്‍ വ്യക്തി പരമായി ഇടപെടുമ്പോള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ സംബന്ധിച്ച് 2015 ഡിസംബര്‍ 31ന് ഉത്തരവ് പുറത്തിറക്കിയിരുന്നു.

പോലീസ് സേനാംഗങ്ങള്‍ അവരുടെ വ്യക്തിപരമായ അക്കൗണ്ടുകളുടെ പ്രൊഫൈലുകളില്‍ ഔദ്യോഗിക വേഷം ധരിച്ച ഫോട്ടോകള്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും ഇന്റര്‍നെറ്റിലും വ്യക്തിപരമായ അക്കൗണ്ടില്‍ ഔദ്യോഗിക മേല്‍വിലാസം, വേഷം തുടങ്ങിയവ ഉപയോഗിച്ചു ചെയ്യുന്ന നിയമവിരുദ്ധമായ യാതൊരു കാര്യങ്ങള്‍ക്കും ഔദ്യോഗിക പരിരക്ഷ ഉണ്ടായിരിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.

 



എസ്‌ഐയുടെ ഫോട്ടോ ഷൂട്ട് ഇതിനകം പലരും സമൂഹമാധ്യമങ്ങള്‍ വഴി പങ്കു വച്ചിട്ടുണ്ട്. അതിനാല്‍ ഇത് ഗുരുതര അച്ചടക്കലംഘനമായാണ് സേനാംഗങ്ങള്‍ കണക്കാക്കുന്നത്. കൂടാതെ പോലീസ് മാന്വലിലും യൂണിഫോം സംബന്ധിച്ചു വ്യക്തമാക്കിയിട്ടുണ്ട്.

സേവ് ദ ഡേറ്റിനെതിരെ ഏതാണ്ട് രണ്ടു വര്‍ഷം മുമ്പ് പോലീസ് മീഡിയാ സെല്ലിന്റെ ഔദ്യോഗിക പേജില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

സേവ് ദ ഡേറ്റ് ആയിക്കോളൂ, കുഞ്ഞങ്ങള്‍ ഉള്‍പ്പെടുന്ന സമൂഹം കാണുന്നുണ്ട്' എന്നായിരുന്നു പോസ്റ്റ്. ഇതിനെതിരേ രൂക്ഷ വിമര്‍ശനമായിരുന്നു പോലീസിനു നേരിടേണ്ടി വന്നത്. സദാചാര പോലീസിനെ പിന്തുണയ്ക്കുന്നുവെന്ന ആക്ഷേപം വരെ പോലീസിനു കേള്‍ക്കേണ്ടതായി വന്നിരുന്നു. ഇതോടെ പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു.


യൂണിഫോം ധരിച്ചുള്ള ഫോട്ടോഷൂട്ട് അച്ചടക്ക ലംഘനമാണെന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ പറഞ്ഞു. ഔദ്യോഗിക വേഷത്തിലുള്ളതാണെങ്കില്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സെന്‍കുമാറിന്റെ നിലപാടല്ല സര്‍ക്കാരിന്റെ നിലപാട്.

യുവതിക്ക് താക്കീത് നല്‍കാനാണ് പോലീസ് ആലോചിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും എന്നതായിരിക്കും താക്കീത്.

പിങ്ക് പോലീസിന്റെ സദാചാര ഗുണ്ടായിസം വാര്‍ത്തയായതിന് പിന്നാലെയാണ് എസ്.ഐയുടെ ഫോട്ടോ ഷൂട്ട് ചര്‍ച്ചയായത്. ഹൈക്കോടതിയില്‍ നിന്നും കിട്ടിയ തട്ടിന്റെ മാധുര്യം മുമ്പ് വനിതാ എസ് ഐ യുടെ രൂപത്തില്‍ പോലീസിന് തട്ടു കിട്ടി .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (3 hours ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (4 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (4 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (4 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (5 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (5 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (6 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (6 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (7 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (7 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (8 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (8 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (8 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (8 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (8 hours ago)

Malayali Vartha Recommends