ബ്ലഡ് ബാങ്കില്‍ നിന്ന് രക്തം എംബിബിഎസ് ഡോക്ടര്‍മാര്‍ക്ക് മാത്രം

ബ്ലഡ് ബാങ്കില്‍ നിന്ന് ഇനി രക്തം ലഭിക്കുക എംബിബിഎസ് ഡോക്ടര്‍മാര്‍ക്ക് മാത്രം. എംബിബിബിഎസ് ഡോക്ടര്‍മാരുടെ കുറിപ്പില്‍ മാത്രം ഇനിമുതല്‍ രക്തം നല്‍കിയാല്‍ മതിയെന്ന് വ്യക്തമാക്കി ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ ഓഫീസ് സര്‍ക്കുലര്‍ പുറത്തിറക്കി. ആയുര്‍വേദ, ഹോമിയോപ്പതി, യൂനാനി ഡോക്ടര്‍മാരുടെ കുറിപ്പില്‍ ഇനി രക്തം ലഭിക്കില്ല.
രക്തം പകര്‍ത്തുന്നതിലൂടെയുള്ള രോഗങ്ങളും മരണങ്ങളും വര്‍ധിച്ച സാഹചര്യത്തിലാണ് ഡ്രഗ് കണ്‍ട്രോളര്‍ ജനറലിന്റെ പുതിയ നിര്‍ദ്ദേശം പുറത്തുവന്നിരിക്കുന്നത്. മുംബൈ ഉള്‍പ്പെടെയുള്ള മെട്രോ നഗരങ്ങളിലെ ആസ്പത്രികളില്‍ ആയുര്‍വേദ ഡോക്ടര്‍മാരും വാര്‍ഡുകളുടെയും ഐസിയുവിന്റെയും ചുമതല വഹിക്കുന്നുണ്ട്. രക്തം ലഭിക്കുന്നത് സംബന്ധിച്ച പുതിയ നിര്‍ദ്ദേശം ഇത്തരം ആസ്പത്രികള്‍ക്ക് തിരിച്ചടിയാകും.
അതേസമയം രോഗികളുടെ സുരക്ഷ മാത്രം മുന്‍നിര്‍ത്തിയാണ് പുതിയ തീരുമാനമെന്ന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഡോ. ജി എന്‍ സിങ് വ്യക്തമാക്കി. രക്തം ആവശ്യപ്പെടുന്നത് ആരാണെന്നും എത്രയാണെന്നും അറിയേണ്ടത് പ്രധാനമാണെന്നും ബ്ലഡ് ബാങ്കുകളുടെ കാര്യത്തില്‍ ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തേണ്ട സമയമായെന്നും ഡോ. സിങ് കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha