Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

'ടെലിഗ്രാം വഴി വ്യാജ പതിപ്പ് പ്രചരിപ്പിച്ചും മതവും രാഷ്ട്രീയവും പറഞ്ഞും മോഹൻലാലിനെയും സുരേഷ് ഗോപിയെയും താറടിച്ചു കാണിക്കുകയുണ്ടായി. മോഹൻലാലിനെയും മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും വിലയിരുത്തേണ്ടത് കലാകാരന്മാർ എന്ന നിലക്കാവണം . അല്ലാത്ത പരിശ്രമങ്ങൾ അപലപിക്കപ്പെടണം...' സന്ദീപ് ജി. വാര്യർ കുറിക്കുന്നു

07 DECEMBER 2021 03:50 PM IST
മലയാളി വാര്‍ത്ത

കുഞ്ഞാലിമരക്കാരും കാവലും കണ്ടതിന് പിന്നാലെ കുറിപ്പുമായി ബിജെപി നേതാവ് സന്ദീപ് ജി വാര്യർ. കുറേക്കാലത്തിനു ശേഷം കോവിഡ് മഹാമാരിയുടെ ആശങ്കകൾ മറികടന്നു പ്രേക്ഷകരെ തീയേറ്ററിലെത്തിക്കാൻ മോഹൻലാലിനും സുരേഷ് ഗോപിക്കും സാധിച്ചു എന്നുള്ളതാണ് ഏറ്റവും സന്തോഷകരമായ കാര്യം എന്ന് ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.

കുഞ്ഞാലിമരക്കാരും കാവലും തീയറ്ററിൽ എത്തി ആദ്യ ഷോ പിന്നിടും മുൻപ് തന്നെ സിനിമയെ തകർക്കാനുള്ള പ്രചാരണങ്ങൾ തുടങ്ങിയിരുന്നു. ടെലിഗ്രാം വഴി വ്യാജ പതിപ്പ് പ്രചരിപ്പിച്ചും മതവും രാഷ്ട്രീയവും പറഞ്ഞും മോഹൻലാലിനെയും സുരേഷ് ഗോപിയെയും താറടിച്ചു കാണിക്കുകയുണ്ടായി. മോഹൻലാലിനെയും മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും വിലയിരുത്തേണ്ടത് കലാകാരന്മാർ എന്ന നിലക്കാവണം. അല്ലാത്ത പരിശ്രമങ്ങൾ അപലപിക്കപ്പെടണം എന്നും കുറിക്കുന്നു.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ ;

കുഞ്ഞാലിമരക്കാരും കാവലും കണ്ടു. കുറേക്കാലത്തിനു ശേഷം കോവിഡ് മഹാമാരിയുടെ ആശങ്കകൾ മറികടന്നു പ്രേക്ഷകരെ തീയേറ്ററിലെത്തിക്കാൻ മോഹൻലാലിനും സുരേഷ് ഗോപിക്കും സാധിച്ചു എന്നുള്ളതാണ് ഏറ്റവും സന്തോഷകരമായ കാര്യം. സിനിമ എന്ന നിലയിൽ കാവലും കുഞ്ഞാലി മരക്കാരും നല്ല ദൃശ്യാനുഭവമാണ് നൽകിയത്. കാവൽ സുരേഷ് ഗോപിയുടെ ചടുലമായ സംഭാഷണ ശൈലി കൊണ്ടും ആക്ഷൻ രംഗങ്ങൾ കൊണ്ടും ഗംഭീരമായി. സുരേഷ് ഗോപി എന്ന ആക്ഷൻ ഹീറോയുടെ മടങ്ങി വരവ് മലയാള സിനിമ പ്രേക്ഷകർ എത്ര ആഗ്രഹിച്ചിരുന്നു എന്നതിന്റെ തെളിവാണ് കാവൽ നേടിയ വിജയം .

കുഞ്ഞാലി മരക്കാർ എന്ന ഇതിഹാസ പുരുഷനെ മോഹൻലാലും പ്രിയദർശനും ചേർന്ന് ഒരിക്കൽ കൂടി പൊതു സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ട് വന്നപ്പോൾ സിനിമ സാങ്കേതികത്തികവ് കൊണ്ടും സംവിധാന മികവ് കൊണ്ടും മലയാളിക്ക് അഭിമാനിക്കാവുന്ന സിനിമയായി മാറി . മലയാളത്തിലും ഇത്ര വലിയ പ്രോജക്ടുകൾ സാധ്യമാണ് എന്ന് ബോധ്യപ്പെട്ടു . ഈ സിനിമക്ക് പുറകിൽ പ്രിയദർശൻ എന്ന സംവിധായകൻ എടുത്ത പ്രയത്‌നം അത്ര വലുതാണ് , ആദരിക്കപ്പെടേണ്ടതും. എന്നാൽ രണ്ടു സിനിമകളെയും ഇകഴ്ത്തി കാണിക്കാൻ ചിലർ ആസൂത്രിതമായി നടത്തിയ പരിശ്രമം മലയാള സിനിമയുടെ ചരിത്രത്തിലെ കറുത്ത ഏടായി അവശേഷിക്കും.

കുഞ്ഞാലിമരക്കാരും കാവലും തീയറ്ററിൽ എത്തി ആദ്യ ഷോ പിന്നിടും മുൻപ് തന്നെ സിനിമയെ തകർക്കാനുള്ള പ്രചാരണങ്ങൾ തുടങ്ങിയിരുന്നു. ടെലിഗ്രാം വഴി വ്യാജ പതിപ്പ് പ്രചരിപ്പിച്ചും മതവും രാഷ്ട്രീയവും പറഞ്ഞും മോഹൻലാലിനെയും സുരേഷ് ഗോപിയെയും താറടിച്ചു കാണിക്കുകയുണ്ടായി. മോഹൻലാലിനെയും മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും വിലയിരുത്തേണ്ടത് കലാകാരന്മാർ എന്ന നിലക്കാവണം. അല്ലാത്ത പരിശ്രമങ്ങൾ അപലപിക്കപ്പെടണം . വസ്തുതാപരമായ സിനിമ വിമര്ശനങ്ങളാവാം. എന്നാൽ നല്ല സിനിമകളെയും തകർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ എതിർക്കപ്പെടണം.

കേരളത്തിലെ so called സാംസ്കാരിക നായകരൊന്നും തന്നെ മോഹൻലാലിന്റേയും സുരേഷ് ഗോപിയുടെയും സിനിമകൾ തകർക്കാൻ നടന്ന ആസൂത്രിത നീക്കങ്ങൾക്കെതിരെ ഒരക്ഷരം മിണ്ടിയില്ല . എല്ലാത്തിലും അഭിപ്രായമുള്ള നമ്മുടെ മുഖ്യമന്ത്രി പോലും മൗനത്തിലാണ്.

ആയിരക്കണക്കിന് മനുഷ്യരുടെ ജീവനോപാധിയാണ് സിനിമ. നല്ല സിനിമകൾ വീണ്ടും വരട്ടെ. തീയേറ്ററുകളിൽ പ്രേക്ഷകരെ തിരികെയെത്തിച്ച പ്രിയ സുഹൃത്ത് ജോബിക്കും പ്രിയപ്പെട്ട പ്രിയദർശൻ സാറിനും സുരേഷേട്ടനും ലാലേട്ടനും അഭിനന്ദനങ്ങൾ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (3 hours ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (4 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (4 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (4 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (5 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (5 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (6 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (6 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (7 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (7 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (8 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (8 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (8 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (8 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (8 hours ago)

Malayali Vartha Recommends