Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

അട്ടപ്പാടിയില്‍ ആരോഗ്യസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ പെണ്‍കൂട്ടായ്മകള്‍ രൂപീകരിക്കപ്പെടുകയാണ്;അംഗനവാടികള്‍ കേന്ദ്രീകരിച്ചാണ് പെണ്‍കൂട്ടായ്മകള്‍ രൂപീകരിക്കുക;ഈയാഴ്ച 175 ഇടങ്ങളിലും ഇത് നിലവില്‍ വരും;അട്ടപ്പാടിയിലെ ഊരുകളില്‍ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്താനും ആരോഗ്യപ്രവര്‍ത്തനങ്ങളില്‍ ഇടപെടാനുമാണ് ഈ കൂട്ടായ്മ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്

07 DECEMBER 2021 04:25 PM IST
മലയാളി വാര്‍ത്ത

അട്ടപ്പാടിയില്‍ ആരോഗ്യസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ പെണ്‍കൂട്ടായ്മകള്‍ രൂപീകരിക്കപ്പെടുകയാണ്. അംഗനവാടികള്‍ കേന്ദ്രീകരിച്ചാണ് പെണ്‍കൂട്ടായ്മകള്‍ രൂപീകരിക്കുക. ഈയാഴ്ച 175 ഇടങ്ങളിലും ഇത് നിലവില്‍ വരും. അട്ടപ്പാടിയിലെ ഊരുകളില്‍ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്താനും ആരോഗ്യപ്രവര്‍ത്തനങ്ങളില്‍ ഇടപെടാനുമാണ് ഈ കൂട്ടായ്മ കൊണ്ട് ലക്ഷ്യമിടുന്നത്.

അട്ടപ്പാടിയിലെ ഊരുകളില്‍ നേരിട്ടെത്തി കാര്യങ്ങള്‍ മനസ്സിലാക്കിയതില്‍ നിന്നാണ് ഇത്തരമൊരു പെണ്‍കൂട്ടായ്മ രൂപീകരിക്കുന്നത് ഗുണം ചെയ്യുമെന്ന് വ്യക്തമായത്. നിലവില്‍ 426 ഗര്‍ഭിണികളാണ് അട്ടപ്പാടിയിലുള്ളത്. 218 പേര്‍ ഇതില്‍ ട്രൈബല്‍ വിഭാഗത്തില്‍ ഉള്ളവരാണ്. ഇവരില്‍ ഹൈ റിസ്‌ക്ക് ക്യാറ്റഗറിയില്‍ ഉള്ളവരാണ് നല്ലൊരു ശതമാനവും. അനീമിയ,ഭാരക്കുറവ്, സിക്കിള്‍ സെല്‍ അനീമിയ, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ കാരണങ്ങളാണ് ഹൈ റിസ്‌ക്കിന് അടിസ്ഥാനമായിട്ടുള്ളത്.

ഇവര്‍ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നവരാണ്. ആദിവാസി സഹോദരങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക intervention plan വകുപ്പ് ഇപ്പോള്‍ തയ്യാറാക്കിയിട്ടുണ്ട്. കുഞ്ഞുങ്ങള്‍, കൗമാരപ്രായക്കാര്‍ , സ്ത്രീകള്‍ എന്നിങ്ങനെയുള്ള വിഭാഗങ്ങളില്‍ പ്രത്യേക ശ്രദ്ധ ആരോഗ്യ സംരക്ഷണത്തിന് കൊടുത്താണ് പ്ലാന്‍ തയ്യാറാക്കിയത്.

മന്ത്രിയായി ചുമതലയേറ്റെടുത്തതിന് ശേഷം രണ്ടാം തവണയാണ് അട്ടപ്പാടിയിലെത്തിയത്. 2021 ജൂണ്‍ 26 തീയതിയായിരുന്നു ആദ്യ യാത്ര. അന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്ത പരിപാടികള്‍ ഒന്നും ഉണ്ടായിരുന്നില്ല. കോട്ടത്തറ ട്രൈബല്‍ ഹോസ്പിറ്റലും, ആരോഗ്യ കേന്ദ്രങ്ങളും സന്ദര്‍ശിക്കുകയായിരുന്നു ലക്ഷ്യം. ട്രൈബല്‍ മേഖലയിലെ വാക്സിനേഷന്‍ പ്രക്രിയ വേഗത്തിലാക്കുന്നതിനും ദുര്‍ഘടങ്ങള്‍ തരണം ചെയ്ത് അതിന് നേതൃത്വം നല്‍കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതിനുമാണ് അന്ന് അട്ടപ്പാടിയിലെത്തിയത്.

കോട്ടത്തറ ട്രൈബല്‍ ഹോസ്പിറ്റലും അഗളി സാമൂഹികാരോഗ്യകേന്ദ്രവും പുതുര്‍ ആരോഗ്യ കേന്ദ്രവും സന്ദര്‍ശിച്ചു. ആരോഗ്യ പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തി. കോട്ടത്തറ ആശുപത്രിയിയുടെ പ്രവര്‍ത്തനം നേരില്‍ കണ്ടു. അവിടെ വിശദമായ യോഗവും ചേര്‍ന്നു. അന്നത്തെ സന്ദര്‍ശനത്തിനു ശേഷം ഈ കാലയളവിനുള്ളില്‍ സ്വീകരിയ്ക്കാന്‍ കഴിയുന്ന ചില നടപടികളും സ്വീകരിച്ചു. കോട്ടത്തറ ഹോസ്പിറ്റലിന് 5 തസ്തികകള്‍ അനുവദിച്ചു.(ഈ സെപ്റ്റംബര്‍ മാസത്തില്‍)
3 സ്റ്റാഫ് നഴ്സ്
1 ലാബ് ടെക്നീഷ്യന്‍
1 എല്‍ ഡി ക്ലാര്‍ക്ക്
4 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഭരണാനുമതി നല്‍കി.(.(Screening Block-GTSH Kottathara, Construction of store on Canteen, Painting Work- GTSH Kottathara, OP Block- GTSH Kottathara)

പുതിയ ഡയാലിസിസ് യൂണിറ്റിനും, ക്യാന്‍സര്‍ ചികിത്സക്കുള്ള കീമോതെറാപ്പി സംവിധാനം ഒരുക്കുന്നതിനും ഫിസിയോ തെറാപ്പി, കൗണ്‍സിലിംഗ് സെന്റര്‍, ഒ.പി ബ്ലോക്ക് പണി പൂര്‍ത്തിയാകാത്ത സംപിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനും തുക അനുവദിച്ചു. ഇതുകൂടാതെ CT സ്‌കാന്‍ അനുവദിക്കുന്നതിന് തീരുമാനിച്ചു. പ്രൊപ്പോസലായി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ആംബുലന്‍സ് അട്ടപ്പാടിക്ക് അനുവദിച്ചു. ഡി.എച്ച്.എസിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തു.

ശിശുമരണങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തയുടനെ റിപ്പോര്‍ട്ട് തേടുകയും, ആരോഗ്യ - വനിതാ ശിശു വികസന വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥരെ അട്ടപ്പാടിയിലേക്ക് അയച്ച് ഫീല്‍ഡുതല റിപ്പോര്‍ട്ട് എടുക്കുകയും ചെയ്തു. ബഹു. പട്ടികജാതി- പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. കെ. രാധാകൃഷ്ണനുമായി ആശയവിനിമയം നടത്തുകയും മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതല യോഗം തിരുവനന്തപുരത്ത് കൂടുകയും ചെയ്തു.

തിരക്കും ബഹളങ്ങളുമില്ലാതെ നേരിട്ട് ഫീല്‍ഡ് തല കാര്യങ്ങള്‍ കൂടി നേരിട്ട് കാണുകയും മനസ്സിലാക്കുകയും ചെയ്യണമെന്ന ഉദ്ദേശ്യത്തോടെയാണ് ശനിയാഴ്ച അട്ടപ്പാടിയിലെത്തിയത്. ചില ഊരുകളില്‍ സന്ദര്‍ശനം നടത്തി. അംഗന്‍വാടികള്‍ സന്ദര്‍ശിച്ചു. അംഗന്‍വാടി പ്രവര്‍ത്തകര്‍ , ആശമാര്‍ ഉള്‍പ്പടെയുള്ളവരെ കണ്ടു. പ്രവര്‍ത്തനങ്ങള്‍ കണ്ടു. അവര്‍ക്ക് പറയാനുള്ളത് കേട്ടു. അഗളി സാമുഹികാരോഗ്യ കേന്ദ്രത്തിലും കോട്ടത്തറ ട്രൈബല്‍ ഹോസ്പിറ്റലിലും സന്ദര്‍ശനം നടത്തി.

ആരോഗ്യ പ്രവര്‍ത്തകര്‍ തളര്‍ന്നു പോകരുത് എന്ന സന്ദേശമാണ് അട്ടപ്പാടിയില്‍ പ്രത്യേകിച്ച് കോട്ടത്തറ ഹോസ്പിറ്റലില്‍ കൈമാറിയ സന്ദേശം.പുറത്തുള്ള പ്രചരണങ്ങളില്‍ തളരരുതെന്നും ജോലി നന്നായി ചെയ്യുകയാണ് വേണ്ടതെന്നും അവരോട് പറഞ്ഞു. ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തുന്നുണ്ടോ എന്ന് അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പരിശോധിച്ചു. അമ്മയും കുഞ്ഞും വാര്‍ഡിലെ ഉപയോഗിക്കാതെ കൂട്ടിയിട്ടിരിക്കുന്ന ഉപകരണങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ കാട്ടിത്തന്നു.

ഈ സന്ദര്‍ശനം ആരെയെങ്കിലും അസ്വസ്ഥതപ്പെടുത്തുന്നുവെങ്കില്‍ അതിന് പിന്നില്‍ എന്തെങ്കിലും കാരണങ്ങളുണ്ടാകാം. ഉദ്യോഗസ്ഥരോട് വിവരങ്ങള്‍ തേടുന്നതിനും റിപ്പോര്‍ട്ടുകള്‍ എടുക്കുന്നതിനും അട്ടപ്പാടിയില്‍ പോകണമെന്നില്ല. യഥാര്‍ത്ഥ പ്രശ്നങ്ങള്‍ നേരിട്ടു തന്നെ കാണുകയും ജനങ്ങളോട് സംസാരിക്കുകയും ചെയ്യുന്നത് ഇടപെടലുകള്‍ക്ക് ഏറെ പ്രയോജനകരമായിരിക്കും എന്നതാണ് കരുതുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends