Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...


കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...


തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...


എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...


വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...

അദാനിയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തമ്മിൽ സംയുക്ത പ്രവർത്തനത്തിനു കരാർ;അദാനി ഗ്രൂപ്പിന്റെ നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയാണ് അദാനി ക്യാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡ്;കൃഷി യന്ത്രവൽക്കരണം, ഗോഡൗൺ ഈടിനു വായ്പ, ഫാർമർ പ്രൊഡ്യൂസർ സംഘങ്ങൾക്ക് ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാൻ വായ്പ എന്നിവയ്ക്കായി സംയുക്ത വായ്പ നൽകുമെന്ന് ഡോ .ഐസക്ക്

07 DECEMBER 2021 04:57 PM IST
മലയാളി വാര്‍ത്ത

അദാനിയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തമ്മിൽ സംയുക്ത പ്രവർത്തനത്തിനു കരാർ. അദാനി ഗ്രൂപ്പിന്റെ നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയാണ് അദാനി ക്യാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡ്. കൃഷി യന്ത്രവൽക്കരണം, ഗോഡൗൺ ഈടിനു വായ്പ, ഫാർമർ പ്രൊഡ്യൂസർ സംഘങ്ങൾക്ക് ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാൻ വായ്പ എന്നിവയ്ക്കായി സംയുക്ത വായ്പ നൽകുമെന്ന് ഡോ .ഐസക്ക് .അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തമ്മിൽ സംയുക്ത പ്രവർത്തനത്തിനു കരാർ.

അദാനി ഗ്രൂപ്പിന്റെ നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയാണ് അദാനി ക്യാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡ്. കൃഷി യന്ത്രവൽക്കരണം, ഗോഡൗൺ ഈടിനു വായ്പ, ഫാർമർ പ്രൊഡ്യൂസർ സംഘങ്ങൾക്ക് ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാൻ വായ്പ എന്നിവയ്ക്കായി സംയുക്ത വായ്പ നൽകും. മോഡി പ്രഖ്യാപിച്ച കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കൽ ലക്ഷ്യം കൈവരിക്കുകയാണ് ഉദ്ദേശം. എസ്ബിഐയെ സംബന്ധിച്ചിടത്തോളം ഈ ഇടപാട് ശുദ്ധ പേയാണ്.

എസ്ബിഐ ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കാണ്. 22200 ബ്രാഞ്ചുകൾ, 46 കോടി ഇടപാടുകാർ, 2.5 ലക്ഷം ജീവനക്കാർ, 48 ലക്ഷം കോടിയുടെ ആസ്തികൾ ഉള്ള ബാങ്ക്. എന്നാൽ അദാനിയുടെ ബാങ്കേതര ധനകാര്യ സ്ഥാപനമോ? 6 സംസ്ഥാനങ്ങളിലായി 63 ബ്രാഞ്ചുകൾ, 760 ജീവനക്കാർ, 28000 ഇടപാടുകാർ, 1300 കോടി രൂപയുടെ ആസ്തികൾ. രണ്ടും തമ്മിൽ അജഗജാന്തരം.

അദാനിയുടെ ലക്ഷ്യം വ്യക്തം. സ്റ്റേറ്റ് ബാങ്കിന്റെ ചുമലിൽ കയറി കാർഷിക വായ്പാ മേഖലയിലെ പിടി അതിവേഗം വ്യാപിപ്പിക്കുക. സ്റ്റേറ്റ് ബാങ്കിന് 1.37 കോടി കാർഷിക അക്കൗണ്ടുകൾ ഉണ്ട്. ഏതാണ്ട് 2 ലക്ഷം കോടി രൂപ കടം കൊടുത്തിട്ടുണ്ട്. കാർഷിക വിപണന മേഖലയിലെ 42000 ഡീലർമാരും വെൻഡർമാരുമായി ബന്ധമുണ്ട്. 72000 ബിസിനസ് കറസ്പോണ്ടൻസിന്റെ ശൃംഖലയുണ്ട്. ഇവർ വഴിയുള്ള ബിസിനസിലെ ഒരു ഭാഗം അദാനിയുടേതുംകൂടി ആക്കി കണക്കെഴുതി അദാനിയുടെ കമ്മീഷൻ വെറുതേ കൊടുക്കുകയല്ലാതെ അദാനിയിൽ നിന്നും സ്റ്റേറ്റ് ബാങ്കിന് ഒന്നും കിട്ടാനില്ല.

അദാനിയുടെ 6 കമ്പനികളുടെ കട ബാധ്യത ഏതാണ്ട് 70000 കോടി രൂപ വരും. അദാനി ഗ്രൂപ്പിന്റെ കടബാധ്യത 1.6 ലക്ഷം കോടി രൂപയാണ്. കടത്തിൽ ആറാട്ടു നടത്തുന്നവരാണ് അദാനി ഗ്രൂപ്പ്. മെയ് മാസത്തിലാണ് നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്റ് ലിമിറ്റഡ് അദാനിയുടെ മൗറീഷ്യസിലുള്ള 3 ധനകാര്യ സ്ഥാപനങ്ങളെ ബ്ലാക്ക് ലിസ്റ്റിൽപ്പെടുത്തിയത്.

റിസർവ്വ് ബാങ്ക് ഇപ്പോഴും വ്യവസായ കുത്തകകൾ ബാങ്കുകൾ തുടങ്ങുന്നതിനെതിരാണ്. അതിനെ മറികടക്കാൻ ഒരു വഴി അദാനി കണ്ടെത്തിയിരിക്കുകയാണ്.കാർഷിക നിയമങ്ങൾ പിൻവലിച്ചത് അദാനിക്ക് ഒരു തിരിച്ചടിയായി. വലിയതോതിൽ കാർഷിക വിപണിയിൽ ഇടപെടുന്നതിന് അദാനി തയ്യാറെടുത്തുകൊണ്ടിരിക്കുകയായിരുന്നു. ഇനിയിപ്പോൾ കാർഷിക നിയമം ഇല്ലെങ്കിലും വായ്പാ ചരടുകൾ ഉപയോഗിച്ച് അദാനിക്ക് കൃഷിക്കാരെ നിയന്ത്രിക്കാം.

അത്യന്തം ഗുരുതരമായ ഒരു സംഭവവികാസമാണിത്. സ്റ്റേറ്റ് ബാങ്ക് ജീവനക്കാർ അദാനിക്കുവേണ്ടി പണിയെടുക്കണമോയെന്ന് ആലോചിക്കണം. കൃഷിക്കാർക്ക് വായ്പ നൽകാൻ അദാനിയുടെ ഇടനിലായെന്ന് ബാങ്ക് മേധാവികളോട് ജീവനക്കാർ വ്യക്തമാക്കേണ്ടതുണ്ട്. റിസർവ്വ് ബാങ്കിന്റെയും ധനകാര്യ വകുപ്പിന്റെയും പ്രതിനിധികൾ സംയുക്ത കരാറിന്റെ തീരുമാനമെടുത്ത ബോർഡിലുണ്ടായിരുന്നല്ലോ. അതുകൊണ്ട് കേന്ദ്രസർക്കാർ ഇടപാടു സംബന്ധിച്ച് വിശദീകരണം നൽകിയേ തീരൂ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു; കേരള സിലബസുകാര്‍ പിന്നില്‍, ഒന്നാം റാങ്കടക്കം മാറി  (3 hours ago)

ടെന്നിസ് താരത്തെ പിതാവ് വെടിവച്ചു കൊന്നു  (3 hours ago)

നവോദയ സ്‌കൂള്‍ ഹോസ്റ്റലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍  (4 hours ago)

വീട്ടിലെ പൂച്ച മാന്തി:ചികിത്സയിലായിരുന്ന പന്തളത്തെ 11കാരിക്ക് ദാരുണാന്ത്യം  (5 hours ago)

കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...  (8 hours ago)

കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...  (8 hours ago)

തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...  (8 hours ago)

എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...  (8 hours ago)

വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...  (9 hours ago)

'സംഘി വിസി അറബിക്കടലില്‍';ബാനർ ഉയര്‍ത്തി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക്; ടിയര്‍ ഗ്യാസ് പ്രയോഗിക്കുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്; പിന്നാലെ സംഭവിച്ചത്; ദൃശ്യങ്ങൾ കാണാം  (9 hours ago)

PM MODI മോദിയുടെ നമീബിയ സന്ദര്‍ശനം  (9 hours ago)

China മുന്നറിയിപ്പുമായി അരുണാചൽ മുഖ്യമന്ത്രി  (9 hours ago)

Bharat-bandh- ഗേറ്റിന്റെ പൂട്ട് പൊളിച്ച് സിഐ  (9 hours ago)

Governor- ഇന്ന് എന്തെങ്കിലും നടക്കും  (9 hours ago)

ചിത്രകലകളുടെ ഒട്ടേറെ പ്രദര്‍ശനങ്ങള്‍ നടത്തിയ ചിത്രകാരന്റെ മൃതദേഹം കണ്ടെത്തി  (12 hours ago)

Malayali Vartha Recommends