'കേസെടുത്തതും ജയിലിലടച്ചതും രാഷ്ട്രീയ പ്രേരിതം'; ജയിലില്‍ വെച്ച് അപായപ്പെടുത്തുവാന്‍ മുഖ്യമന്ത്രിയുടെ ഇടപെടലില്‍ ശ്രമം ഉണ്ടാവുമായിരുന്നു; ജയിൽ കവാടത്തിന് മുന്നിൽ നിന്ന് പിണറായി വിജയനെതിരെയും മന്ത്രി വീണ ജോര്‍ജിനെതിരെയും തുറന്നടിച്ച് ക്രൈം നന്ദകുമാര്‍
ക്രൈം നന്ദകുമാര്‍ ജയില്‍മോചിതനായി. ജയില്‍ മോചിതനായ ശേഷം പിണറായി വിജയനെതിരെയും മന്ത്രി വീണ ജോര്‍ജിനെതിരെയും നന്ദകുമാര്‍ പ്രതികരിച്ചു.തന്നെ ജയിലില്‍ വെച്ച് അപായപ്പെടുത്തുവാന്‍ മുഖ്യമന്ത്രിയുടെ ഇടപെടലില്‍ ശ്രമം ഉണ്ടാവും എന്ന് താന്‍ കോടതിയെ അറിയിച്ചു, അതിനെ തുടര്‍ന്ന് തനിക്ക് ജയില്‍മാറ്റം ഉണ്ടാവുകയും തനിക്ക് കോടതി ജയിലില്‍ സുരക്ഷ നല്‍കുകയും ചെയ്തിരുന്നു.
ഈ കേസിനെതിരെ ശക്തമായി പോരാടുമെന്നും ഹൈക്കോടതിയില്‍ താന്‍ മറ്റൊരു ഹര്‍ജി നല്‍കുമെന്നും നന്ദകുമാര്‍ പറഞ്ഞു. ഇപ്പോള്‍ ഒരു വീഡിയോയെ കുറിച്ചാണ് എനിക്കെതിരെ കേസ്. അതിനെ കുറിച്ച് ഇപ്പോള്‍ ഞാന്‍ ഒന്നും പ്രതികരിക്കുന്നില്ല. കാരണം കോടതിയുടെ പരിഗണയിലാണ് ഉള്ളത്.
വീണ ജോര്‍ജ് അങ്ങനെ ഉള്ള ആളല്ലെന്നാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ അങ്ങനെ ആണെന്ന് ഞാന്‍ പറഞ്ഞെന്നാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നത്. ഈ വീഡിയോ ഇനി ഹൈക്കോടതിയില്‍ പരിഗണിക്കും. എന്റെ മുന്നില്‍ തന്നെയാണ് പിണറായി വിജയനും ഡിജിപിയും ഈ കേസില്‍ ഇടപെട്ടതെന്നും നന്ദകുമാര്‍ ആരോപിക്കുന്നു. തനിക്കെതിരെ കേസെടുത്തതും ജയിലിലടച്ചതും രാഷ്ട്രീയ പ്രേരിതമാണെന്നും നന്ദകുമാര്‍ കൂട്ടി ചേര്‍ത്തു.
https://www.facebook.com/Malayalivartha