Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ മുന്നറിയിപ്പില്ലാതെ തുറന്നുവിടുന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടിയ്‌ക്കെതിരെ കേരളം..... അടിയന്തിര നടപടി ആവശ്യപ്പെട്ട് ഇന്ന് സുപ്രീം കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കും, മൂല്ലപ്പെരിയാര്‍ കേസ് നടത്തിപ്പില്‍ സാധ്യമായ എല്ലാ ഇടപെടലും നടത്തുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍

08 DECEMBER 2021 04:33 AM IST
മലയാളി വാര്‍ത്ത

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ മുന്നറിയിപ്പില്ലാതെ തുറന്നുവിടുന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടിയ്‌ക്കെതിരെ കേരളം... തമിഴ്‌നാട് , മുന്നറിയിപ്പില്ലാതെ തുടര്‍ച്ചയായി വെള്ളം തുറന്നുവിടുന്ന നടപടി സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ .

ഇക്കാര്യത്തില്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് ഇന്ന് സുപ്രീം കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കും. മൂല്ലപ്പെരിയാര്‍ കേസ് നടത്തിപ്പില്‍ സാധ്യമായ എല്ലാ ഇടപെടലും നടത്തുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

ജലനിരപ്പ് ഉയര്‍ന്നതിനു പിന്നാലെ തിങ്കളാഴ്ച രാത്രി മുല്ലപ്പെരിയാറിലെ ഒന്‍പതു ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നു. ഇതിനേ തുടര്‍ന്ന് വള്ളക്കടവ്, വണ്ടിപ്പെരിയാര്‍ മേഖലകളിലെ താഴ്ന്ന പ്രദേശത്തെ വീടുകളില്‍ വെള്ളം കയറുകയും ചെയ്തിരുന്നു. അനവധി വീടുകളില്‍ വീണ്ടും വെള്ളം കയറി. ആയിരക്കണക്കിനാളുകള്‍ ഭീതിയിലായി. സെക്കന്‍ഡില്‍ 12,654 ഘനയടി വെള്ളം (3,58,326 ലിറ്റര്‍) ആണ് പെരിയാറിലേക്ക് ഒഴുക്കുന്നത്.

 



സീസണില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ വെള്ളം വിടുന്നത്. ജലനിരപ്പ് 142 അടിയില്‍ നിര്‍ത്താനുള്ള തമിഴ്‌നാടിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമായി 27 മണിക്കൂറിനിടെ എട്ടു തവണയാണ് ഡാം തുറന്നത്. ഞായറാഴ്ച വൈകിട്ട് നേരത്തെ തുറന്ന ഒരു ഷട്ടര്‍ കൂടാതെ എട്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി സെക്കന്‍ഡില്‍ 7800 ഘനയടി വെള്ളമൊഴുക്കി. പിന്നീട് ഒരു ഷട്ടറൊഴികെ ബാക്കിയെല്ലാം അടച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെ നാലിന് നാല് ഷട്ടര്‍ കൂടി 30 സെ.മീറ്റര്‍ വീതമുയര്‍ത്തി. പിന്നാലെ 4.30ന് നാലെണ്ണം കൂടി ഉയര്‍ത്തി 5700 ഘനയടി വെള്ളം ഒഴുക്കിവിടാന്‍ തുടങ്ങി. രാവിലെ 8.30ന് നാല് ഷട്ടറുകള്‍ അടച്ചു. ഇതോടെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. തുടര്‍ന്ന് ഷട്ടറുകള്‍ 30 സെ.മീറ്ററില്‍ നിന്ന് 60 ആക്കി ഉയര്‍ത്തി. ഉച്ചയ്ക്ക് 1.30ന് ഇത് വീണ്ടും 30 സെ.മീറ്ററാക്കി കുറച്ചു. നാല് മണിക്ക് വീണ്ടും ജലനിരപ്പ് ഉയര്‍ന്നതോടെ ഈ ഷട്ടറുകളെല്ലാം വീണ്ടും ഉയര്‍ത്തി 60 സെ.മീറ്ററാക്കി.



രാത്രി ഏഴിന് നാല് ഷട്ടറുകള്‍ കൂടി തുറന്നു, 7.45ന് ഒമ്പത് ഷട്ടറുകളുടേയും ഉയരം 60 സെ.മീറ്ററാക്കി, 8.15ന് 90 മീറ്ററായും 8.30യോടെ 1.2 മീറ്റര്‍ വീതമാക്കിയും ഉയര്‍ത്തി. രാത്രി ഒന്‍പതു മണിയോടെ വീടുകളില്‍ വലിയ തോതില്‍ വെള്ളം കയറി. ജനങ്ങള്‍ പരിഭ്രാന്തരായി വീടു വിട്ട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി.  

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (4 hours ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (5 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (5 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (6 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (7 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (7 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (8 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (8 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (9 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (9 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (9 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (10 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (10 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (10 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (10 hours ago)

Malayali Vartha Recommends