സംസ്ഥാനത്ത് പി.ജി. ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു.... ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്
സംസ്ഥാനത്ത് പി.ജി. ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.
രണ്ടുദിവസത്തിനകം കൂടുതല്‍ ജൂനിയര്‍ റസിഡന്റ് ഡോക്ടര്‍മാരെ നിയോഗിക്കാമെന്ന് ഉറപ്പു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്.
ഒരാഴ്ചയായി ഒ.പി., വാര്‍ഡ് ഡ്യൂട്ടികള്‍ ബഹിഷ്കരിച്ച് സമരത്തിലായിരുന്നു പി.ജി. ഡോക്ടര്‍മാര്‍.
അതേസമയം പുതിയ പി.ജി ബാച്ചിന്റെ പ്രവേശനം അനന്തമായി നീളുന്നതിനെതിരെ അനിശ്ചിതകാല സമരം തുടങ്ങി ഏഴ് ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ ഇടപെടാത്തതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച മുതല്‍ സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും കോവിഡ് ഡ്യൂട്ടിയൊഴികെ അത്യാഹിതമടക്കം മറ്റെല്ലാ ഡ്യൂട്ടികളും ബഹിഷ്കരിക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചിരുന്നു.
ഇക്കാര്യം മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറെയും ആരോഗ്യമന്ത്രിയുടെ ഓഫിസിനെയും അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഡോക്ടര്‍മാരുമായി മന്ത്രി ചര്‍ച്ചക്ക് തയാറായത്.
പി.ജി ഡോക്ടര്‍മാരുടെ ജോലി ഭാരം കുറയ്ക്കുന്നതിനും ആള്‍ക്ഷാമം കുറയ്ക്കുന്നതിനും ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കാമെന്ന് മന്ത്രി സമരക്കാര്‍ക്ക് ഉറപ്പുനല്‍കി. രണ്ട് ദിവസത്തിനകം പി.ജി ഡോക്ടര്‍മാരുടെ കുറവ് സംബന്ധിച്ച് കണക്കെടുക്കുമെന്നും ഇതിെന്റ അടിസ്ഥാനത്തിലായിരിക്കും ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കുകയെന്നും മന്ത്രി അറിയിച്ചു.
"
https://www.facebook.com/Malayalivartha