വയോധികൻ വീടിനുളളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; കട്ടിലിനോടു ചേര്‍ന്ന് താഴെ കമഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹം, അഴുകി തുടങ്ങിയ മൃതദേഹത്തിനു രണ്ടു ദിവസത്തോളം പഴക്കം, കാവലായി കട്ടിലിൽ ഭാര്യ, ദുരൂഹത....
വയോധികനെ വീടിനുളളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. മുതുകുളം തെക്ക് ലൗ ഡേയില്‍ സ്റ്റാലിനെ(84)യാണ് ചൊവ്വാഴ്ച വൈകീട്ട് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.
കട്ടിലിനോടു ചേര്‍ന്ന് താഴെ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അഴുകി തുടങ്ങിയ മൃതദേഹത്തിനു രണ്ടു ദിവസത്തോളം പഴക്കമുണ്ട്. കട്ടിലില്‍ ഭാര്യ ത്രേസ്യാമ കാവലായി ഇരിപ്പുണ്ടായിരുന്നു. ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. ഇവര്‍ക്കും എണ്പതു വയസോളം പ്രായമാണ് ഉള്ളത്.
അതേസമയം മൃതദേഹത്തിന്റെ തലയുടെ ഭാഗത്തു ചുറ്റിലും രക്തം ഉണങ്ങി കിടപ്പുണ്ട്. ചൂളത്തെരുവ് കൊച്ചുമുറി പുതുവല്‍ കുടുംബാംഗമാണ് സ്റ്റാലിന്. മൂത്ത മകന് അജിയുടെ വീടായ ലൗ ഡേയിലാണ് രണ്ടു വർഷത്തിലേറെയായി താമസിച്ചു വന്നിരുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി മുറി പോലീസ് സീല്‍ ചെയ്തു. ബുധനാഴ്ച വിരലടയാള-ഫോറന്‍സിക് വിദഗ്ധരെത്തി തെളിവുകള്‍ ശേഖരിക്കുന്നതായിരിക്കും. ഇതിനുശേഷം മാത്രമേ മൃതദേഹ പരിശോധന നടത്തുകയുളളൂവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
https://www.facebook.com/Malayalivartha