Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

അനിയുടെ വേദന കണ്ടില്ല... അവശനായി കെഎസ്ആര്‍ടിസി ബസിലെ സീറ്റില്‍ കിടന്നപ്പോള്‍ മദ്യപന്‍ എന്നാരോപിച്ച് കണ്ടക്ടര്‍ മര്‍ദിച്ചു; മനംനൊന്തു ജീവനൊടുക്കാന്‍ ശ്രമിച്ച അനി മരണമടഞ്ഞു; ഡിജിപിക്കും കെഎസ്ആര്‍ടിസി എംഡിക്കും മനുഷ്യാവകാശ കമ്മിഷനും ബന്ധുക്കളുടെ പരാതി

08 DECEMBER 2021 10:12 AM IST
മലയാളി വാര്‍ത്ത

അതിദയനീയമായ വാര്‍ത്തയാണ് വരുന്നത്. കരള്‍ രോഗിയായ ഭാരതീപുരം പൂവണത്തുംമൂട് ശ്രീവിലാസത്തില്‍ എസ്.അനിയുടെ (ഷൈജു 46) അപ്രതീക്ഷിതമായ മരണത്തില്‍ അമ്പരന്നിരിക്കുകയാണ് ബന്ധുക്കള്‍. അനിയുടെ ചികിത്സയ്ക്കായി നെട്ടോട്ടമോടുന്നതിന് ഇടയ്ക്കാണ് ബസിലെ സംഭവവും തുടര്‍ന്ന് ജീവനൊടുക്കാന്‍ ശ്രമിച്ചതും.

ആ കെഎസ്ആര്‍ടിസി ബസ് യാത്രയാണ് അനിയുടെ ജീവിതത്തിലെ താളം തെറ്റിച്ചത്. അവശനായി കെഎസ്ആര്‍ടിസി ബസിലെ സീറ്റില്‍ കിടന്നപ്പോള്‍ മദ്യപനെന്ന് ആരോപിച്ചു കണ്ടക്ടര്‍ മര്‍ദിച്ചതില്‍ മനംനൊന്തു ജീവനൊടുക്കാന്‍ ശ്രമിച്ച അനി മരിച്ചു. സംഭവത്തില്‍ പുനലൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടര്‍ ആര്‍.രാജീവിനെ പ്രതിയാക്കി പൊലീസ് കേസെടുത്തു. കോണ്‍ഗ്രസ് നേതാവ് ഏരൂര്‍ നെട്ടയം രാമഭദ്രന്‍ കൊലക്കേസില്‍ പ്രതിയായി പിന്നീട് മാപ്പുസാക്ഷിയായ ആളാണു രാജീവ്.

 



നവംബര്‍ 20ന് തിരുവനന്തപുരത്തു നിന്നു പുനലൂരിലേക്കുള്ള യാത്രയ്ക്കിടെ വെമ്പായത്തു വച്ച് കണ്ടക്ടറുടെ മര്‍ദനമേറ്റെന്നു കാട്ടി അനി പരാതി നല്‍കിയിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് തുടര്‍ ചികിത്സയ്ക്കായി പുനലൂര്‍ ഗവ. താലൂക്ക് ആശുപത്രിയിലേക്കു സഹോദരനോടൊപ്പം പോകുകയായിരുന്നു. സീറ്റില്‍ കിടന്ന അനിയെ മദ്യപനെന്നു കരുതി കണ്ടക്ടര്‍ അപമാനിക്കുകയും വലിച്ചെഴുന്നേല്‍പിച്ചു മര്‍ദിക്കുകയും ചെയ്‌തെന്നു പരാതിയില്‍ പറയുന്നു. കണ്ടക്ടറുടെ പരാതിപ്രകാരം വട്ടപ്പാറ പൊലീസ് അന്നു കസ്റ്റഡിയില്‍ എടുത്തെങ്കിലും നിജസ്ഥിതി ബോധ്യപ്പെട്ടു വിട്ടയച്ചു.

മര്‍ദനത്തെത്തുടര്‍ന്നു രോഗം വഷളായതോടെ അനിയെ പുനലൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെനിന്ന് ഈ മാസം 3ന് ഏരൂരിലെ അമ്മയുടെ വീട്ടിലെത്തിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ 10നു മരിച്ചു.

 



ഡിജിപിക്കും കെഎസ്ആര്‍ടിസി എംഡിക്കും മനുഷ്യാവകാശ കമ്മിഷനും നല്‍കിയ പരാതികളില്‍ നടപടി ഇല്ലാത്തതില്‍ മനംനൊന്താണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നു ബന്ധുക്കള്‍ പരാതിപ്പെട്ടു. സുമംഗലയാണു ഭാര്യ. മക്കള്‍ അഭിജിത്ത്, അഭിനന്ദ്.

മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ പരിശോധനയ്ക്ക് ശേഷം കേശവദാസപുരത്ത് നിന്നും പുനലൂര്‍ ഡിപ്പോയിലെ ബസിലായിരുന്നു മടക്കം. ക്ഷീണിതനായിരുന്ന അനി പുറകിലെ സീറ്റില്‍ കിടന്നുറങ്ങി. ഇതു കണ്ട് വന്ന കണ്ടക്ടര്‍ രാജീവ്, മദ്യപനെന്ന് വിളിച്ച് അനിയെ വഴക്ക് പറഞ്ഞെന്നും മ!ര്‍ദ്ദിച്ചെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. ഗുരുതര രോഗിയായിരുന്ന അനിയുടെ ആരോഗ്യാവസ്ഥ ഇതോടെ വഷളായി. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി, ആരോടും പറയാതെ വീട്ടിലെത്തിയാണ് അനി ആത്മഹത്യക്ക് ശ്രമിച്ചത്.

രോഗിയാണെന്ന വിവരം സഹോദരന്‍ പറഞ്ഞിട്ടും തടുക്കാന്‍ ശ്രമിച്ചിട്ടും കണ്ടക്ടര്‍ മര്‍ദ്ദിച്ചെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ബഹളത്തിന് പിന്നാലെ ബസ് വട്ടപ്പാറ പൊലീസ് സ്‌റ്റേഷനിലെത്തിച്ചപ്പോള്‍, പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിന് അനിക്കെതിരെ പൊലീസ് കേസെടുത്തെന്നും പെറ്റിയടക്കാന്‍ ആവശ്യപ്പെട്ടെന്നും ആരോപണമുണ്ട്.



തന്റെ സീറ്റില്‍ കാലുവെച്ചിരുന്നത് ചോദ്യം ചെയ്തപ്പോള്‍ അനിയാണ് തന്നെ മര്‍ദ്ദിച്ചതെന്ന് കണ്ടക്ടര്‍ രാജീവിന്റെ വിശദീകരണം. രാജീവിനെതിരെ മനുഷ്യാവകാശ കമ്മീഷനും കെഎസ്ആര്‍ടി എംഡിക്കും നെടുമങ്ങാട് പൊലീസിനും അനി പരാതി നല്‍കിയിരുന്നു. പരാതി കെഎസ്ആര്‍ടിസി വിജിലന്‍സ് പരിശോധിക്കുകയാണെന്നാണ് പുനലൂര്‍ യൂണിറ്റ് ഓഫീസറുടെ വിശദീകരണം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (7 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (8 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (8 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends