Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

കേരളം വീണ്ടും അസ്വസ്ഥമാവുകയാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്... പത്തനംതിട്ടയില്‍ ഞാന്‍ ബാബറി എന്ന് ആലേഖനം ചെയ്ത ബാഡ്ജ് കുട്ടികളെ ധരിപ്പിച്ച സംഭവത്തില്‍ ഇരുട്ടില്‍ തപ്പി പോലീസ്

08 DECEMBER 2021 02:47 PM IST
മലയാളി വാര്‍ത്ത

കേരളം വീണ്ടും അസ്വസ്ഥമാവുകയാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പത്തനംതിട്ടയില്‍ ഞാന്‍ ബാബറി എന്ന് ആലേഖനം ചെയ്ത ബാഡ്ജ് കുട്ടികളെ ധരിപ്പിച്ച സംഭവത്തിലാണ്
പോലീസ് ഇരുട്ടില്‍ തപ്പുന്നത്. ബാഡ്ജ് ധരിപ്പിച്ചത് പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി ഐ പ്രവര്‍ത്തകരാണെന്ന് റിപ്പോര്‍ട്ട് ലഭിച്ചെങ്കിലും പോലീസിന് യാതൊരു നടപടിയും സ്വീകരിക്കാന്‍ കഴിയുന്നില്ല.

കോട്ടാങ്ങല്‍ പഞ്ചായത്തിലെ ചുങ്കപ്പാറയില്‍ സ്‌കൂള്‍ കുട്ടികളെ ബലമായി 'ഞാന്‍ ബാബറി' ബാഡ്ജ് ധരിപ്പിച്ച സംഭവത്തിലെ പ്രതികളാണ് മുങ്ങിയത്. പരാതിയില്‍ പറഞ്ഞിട്ടുള്ള മുനീര്‍ ഇബനു നസീറിന്റെയും മറ്റുള്ളവരുടെയും വീടുകളില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെപ്പറ്റി വിവരം ലഭിച്ചിട്ടില്ലെന്നാണ് വിശദീകരണം.

പ്രതികളെ പോലീസ് മനപൂര്‍വം പിടികൂടാത്തതാണെന്ന ആരോപണവും നിലവിലുണ്ട്. മുസ്ലീം തീവ്രവാദിക സംഘടനകളിലെ പ്രതികളെ പിടികൂടാന്‍ പോലീസിന് വൈഷമ്യമുണ്ടെന്നാണ് ഇതര രാഷ്ട്രീയ പാര്‍ട്ടികളുടെ ആക്ഷേപം.

റാന്നി ഡിവൈഎസ്പി മാത്യു ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ പെരുമ്പെട്ടി, റാന്നി, വെച്ചൂച്ചിറ, പെരുനാട് എസ്എച്ച്ഒമാരടങ്ങിയ വന്‍ പോലീസ് സംഘം സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്. ഡിസംബര്‍ ആറിനു രാവിലെ ഒന്‍പതരയോടെയാണ് ചുങ്കപ്പാറ ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളെ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തി ബലമായി 'ഞാന്‍ ബാബറി' എന്നെഴുതിയ ബാഡ്ജുകള്‍ ധരിപ്പിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ ഇവര്‍ തന്നെ നവ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു.

ബാഡ്ജ് ധരിച്ച് സ്‌കൂളില്‍ എത്തിയ കുട്ടികളെ കണ്ട പ്രധാന അധ്യാപകന്‍ ബാഡ്ജുകള്‍ നീക്കം ചെയ്യാനും അതിനു ശേഷം മാത്രം ക്ലാസുകളില്‍ കയറാനും നിര്‍ദേശിച്ചു. എന്നാല്‍ പോലീസില്‍ അറിയിച്ചില്ല. ബിജെപി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സുരേഷ് കെ. പിള്ളയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. സ്‌കൂള്‍ അധികൃതര്‍ രേഖാമൂലം പരാതി നല്കാത്തതില്‍ പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്ന് പിടിഎ പേരിനു മാത്രം പരാതി നല്കി.

അതിനിടെ, ബാബറി ബാഡ്ജ് ധരിപ്പിച്ച സംഭവം ദേശീയ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കി. സംസ്ഥാനത്തെ ദൃശ്യമാധ്യമങ്ങള്‍ സംഭവത്തില്‍ പിടിച്ചില്ല. വിഷയത്തിന്റെ പ്രാധാന്യം മനസ്സിലാക്കി റിപ്പോര്‍ട്ട് ചെയ്യാന്‍ വിവിധ ദേശീയ മാധ്യമങ്ങള്‍ ഇന്നലെ ചുങ്കപ്പാറയിലെത്തി. സ്‌കൂള്‍ അധികൃതര്‍, ബാഡ്ജ് ധരിപ്പിക്കപ്പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍, പെരുമ്പെട്ടി പോലീസ്, നാട്ടുകാര്‍ തുടങ്ങിയവരില്‍ നിന്ന് അവര്‍ വിവരങ്ങള്‍ ശേഖരിച്ചു. സ്‌കൂള്‍ അധികൃതരും ഹെഡ്മാസ്റ്ററും പ്രതികരിക്കാന്‍ വിസമ്മതിച്ചു.

ഒരു സമുദായത്തിലെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലെ അധികൃതര്‍ ഭയം മൂലമാണ് പ്രതികരിക്കാത്തത്. ബാഡ്ജ് ധരിപ്പിച്ച് നവ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ട കുട്ടികളും അവരുടെ രക്ഷാകര്‍ത്താക്കളും ഭയപ്പാടിലാണ്. സ്‌കൂളില്‍ ക്യാമ്പസ് ഫ്രണ്ടിന്റെ യൂണിറ്റ് ശക്തമാണ്.

ബാബറി ഓര്‍മ്മ ദിവസം മുസ്ലിം സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ പതിവായിരുന്നെങ്കിലും അടുത്ത കാലത്ത് നിര്‍ത്തിവച്ചിരുന്നു. സംഘടനകള്‍ക്കുള്ളിലും പ്രവര്‍ത്തകര്‍ക്കമിടയിലാണ് പിന്നീട് പ്രചരണം ഒതുങ്ങി നിന്നത്. എന്നാല്‍ രണ്ടു വര്‍ഷമായി പ്രതിഷേധം വീണ്ടും ശക്തമാകാന്‍ തുടങ്ങി.പരസ്യ പ്രതിഷേധം ഒടുങ്ങിയതോടെ പോലീസിന്റെ ജാഗ്രത കുറഞ്ഞു. ഇതാണ് കാര്യങ്ങളെ കീഴ്‌മേല്‍ മറിച്ചത്.

ഏതായാലും പ്രതികളെ പിടികൂടാന്‍ തന്നെയാണ് പോലീസിന്റെ തീരുമാനം. ഇല്ലെങ്കില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ കലുഷിതമാകുമെന്ന് സര്‍ക്കാരും പോലീസും കരുതുന്നു.കാരണം കേന്ദ്ര ഏജന്‍സികളെത്തി കേസില്‍ കൈവച്ചാല്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുമെന്ന് കേരളത്തിനറിയാം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ  (7 minutes ago)

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു...  (27 minutes ago)

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (6 hours ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (7 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (7 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (7 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (8 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (9 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (10 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (10 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (10 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (10 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (11 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (11 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (11 hours ago)

Malayali Vartha Recommends