Widgets Magazine
23
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


200 പവൻ സ്‌ത്രീധനമായി വാങ്ങിയിട്ടും മാനസികമായി പീഡിപ്പിച്ചു: ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിനും സ്വത്തിനും ഉണ്ണികൃഷ്‌ണന് അവകാശമില്ല; തങ്ങളുടെ പേരിലുള്ള വീടും വാഹനങ്ങളും ബന്ധുക്കൾക്ക് നൽകണമെന്ന് ആത്മഹത്യാക്കുറിപ്പ്: എന്റെ മകളെ 25 ദിവസം ഉപയോഗിച്ച ഉടുപ്പ് പോലെ ആണ് എറിഞ്ഞത്... ഗുരുതര ആരോപണങ്ങൾ


പാർട്ടിയിൽനിന്ന് പുറത്താക്കിയ കോൺഗ്രസും, മുസ്‌ലിം ലീഗും കമ്മിറ്റിയിൽ എന്ത് സമീപനം സ്വീകരിക്കും: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ ഡി.കെ. മുരളി എംഎൽഎ നൽകിയ പരാതി സ്പീക്കർ എ.എൻ. ഷംസീർ എത്തിക്സ് കമ്മിറ്റിക്ക് വിട്ടു...


കാവിപ്പതാക വിവാദത്തിൽ.. ജില്ലാ കളക്ടർ 'ഓം' ആലേഖനം ചെയ്ത കാവിപ്പതാകയേന്തിയത് വിവാദമായി.. കോൺഗ്രസ് ഘടകം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു..


യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യയിലേക്ക് നീങ്ങിത്തുടങ്ങി..മുഴുവൻ കരുത്തുമെടുത്ത് തിരിച്ചടിക്കാൻ ഞങ്ങളുടെ സൈന്യം മടിക്കില്ല’– ഇറാൻ വിദേശകാര്യ മന്ത്രി..വീണ്ടും യുദ്ധകാഹളം മുഴങ്ങുന്നു..


'സ്വർണ്ണം കട്ടത് ആരപ്പാ-സഖാക്കളാണ് അയ്യപ്പാ..'പ്രതിപക്ഷത്തെ ചൊടിപ്പിച്ച് ഭരണപക്ഷത്തെ താരമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി..സഭയിൽ പാട്ട് കച്ചേരി..

തുടർച്ചയായി എട്ടു മണിക്കൂറോളം പീഡിപ്പിക്കും;പെൺകുട്ടികൾ വേദനമാറി ജോലിയിൽ ആക്ടറ്റീവാകാൻ കൂടിയ രീതിയിൽ ലഹരിമരുന്നു നൽകും;പകൽ‍ മാത്രമാണെങ്കിൽ ശരാശരി 4000 രൂപയാണ് ബംഗാളി പെൺകുട്ടിക്ക്;പെൺകുട്ടിയുടെ ഡേ–നൈറ്റ് സർവീസിനു വാങ്ങുന്നത് 45,000 രൂപ; കേരളത്തിലും ചുവന്ന തെരുവ് സജീവമാകുന്നു

08 DECEMBER 2021 12:15 PM IST
മലയാളി വാര്‍ത്ത

തുടർച്ചയായ പീഡനം.... വേദനമാറ്റാൻ കൂടിയ രീതിയിൽ ലഹരിമരുന്നു നൽകും...... നഗരത്തിൽ ചുവന്നതെരുവും ലഹരിമരുന്നു വിൽ‍പനയുമായി നിലകൊള്ളുന്ന ഒരു സമാന്തരലോകത്തെ കുറിച്ചുള്ള നടക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. അതും നമ്മുടെ കേരളത്തിലാണ് കാമാർത്തി തെരുവിന് സമാനമായ ഒരു സ്ഥലം സ്ഥിതി ചെയ്യുന്നത് എന്നതാണ് എന്നാൽ ഞെട്ടിക്കുന്ന വാർത്ത തന്നെയാണ്.

മലബാറിന്റെ ഗുണ്ടൽപ്പേട്ടായി എരഞ്ഞിപ്പാലം അത്തരത്തിലൊരു അവസ്ഥയിലേക്ക് നീങ്ങുന്നതായി പൊലീസിനു സൂചനകൾ കിട്ടിയിരിക്കുകയാണ് . കഴിഞ്ഞ ദിവസം ഒയാസിസ് കോംപൗണ്ടിലെ ലോഡ്ജിൽനിന്ന് കൂട്ടബലാൽസംഗത്തിനിരയായ പെൺകുട്ടി ഓടി രക്ഷപ്പെട്ടിരുന്നു. തുടർന്ന് ആറോളം പേരെ പൊലീസ് അറസ്റ്റു ചെയ്തു.

ഇതരസംസ്ഥാനക്കാരിയായ പെൺകുട്ടിയാണ് ക്രൂര ബലാത്സംഗത്തിനിരയായത്. ഈ പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസിനു ലഭിക്കുന്നത് അത്യന്തം ഭീതിജനകവും ഭയാനകവുമായ വെളിപ്പെടുത്തലുകളാണ്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തുടർപരിശോധനകളുടെ ഭാഗമായി ഇന്നലെ ലോഡ്ജുകളിൽ ലഹരിമരുന്നുവേട്ട നടത്തുകയുണ്ടായി. മെഡിക്കൽ കോളജ് പരിസരത്തെ ലോഡ്ജിൽനിന്ന് മലാപ്പറമ്പ് സ്വദേശി അക്ഷയെയും കണ്ണൂർ സ്വദേശി ജാസ്മിനെയും പോലീസ് അറസ്റ്റും ചെയ്തു .

പെൺകുട്ടികൾ വേദന അറിയാതിരിക്കാനും അവരെക്കൊണ്ട് കൂടുതൽ സമയം ജോലി ചെയ്യിപ്പിക്കാനുമാണ് എംഡിഎംഎ അടക്കമുള്ള ലഹരികൾ ഇവർക്ക് നൽകുന്നത്. ലഹരിമരുന്നുകളുടെ വിതരണക്കാർക്ക് കോഴിക്കോട്ട് പുതിയൊരു വിപണി കൂടി അവസരം കിട്ടി.ഏറെക്കാലത്തെ ഉപയോഗത്തോടെ പെൺകുട്ടികൾ ലഹരിമരുന്നിന് അടിമകളാവുകയും ചെറുപ്രായത്തിൽത്തന്നെ ആരോഗ്യം നഷ്ടപ്പെട്ട് മരണത്തിനു കീഴ്പ്പെടുകയും ചെയ്യുന്നതാണ് ഭയാനകമായ സത്യo.

മലബാറിൽ തൊഴിൽ തേടിയെത്തുന്ന ഇതരസംസ്ഥാനതൊഴിലാളികൾ വ്യാപകമാകുകയാണ്. ഇതിന്റെ മറവിൽ ആണ് നഗരത്തിൽ ഇതരസംസ്ഥാനക്കാരായ പെൺകുട്ടികളെയും എത്തിക്കുന്നതായാണ് പൊലീസിനു കണ്ടെത്താൻ സാധിച്ചത് . ജോലിക്കെന്ന വ്യാജേന അസം, മേഘാലയ, ബംഗാൾ എന്നിവിടങ്ങളിൽനിന്ന് കൊണ്ടുവരുന്ന പെൺകുട്ടികളെ കേന്ദ്രത്തിൽ എത്തിക്കും. പാളയം കേന്ദ്രീകരിച്ച് ശരീരവിൽപന നടക്കുന്നതായും പോലീസ് കണ്ടെത്തി. ഉപഭോക്താക്കൾ ഏറെയും ഇതരസംസ്ഥാന തൊഴിലാളികളാണ്.

ഒരു ദിവസം എട്ടും പത്തും തവണ പീഡിപ്പിക്കപ്പെട്ടതായാണ് ഒയാസിസ് കോംപൗണ്ടിൽനിന്ന് ഇറങ്ങിയോടിയ യുവതി മൊഴി നൽകിയത്. സ്വബോധത്തോടെ ഇത്രയും നേരം പിടിച്ചുനിൽക്കാൻ യുവതികൾക്ക് കഴിയില്ല. അപ്പോൾ എംഡിഎംഎ അടക്കമുള്ള ലഹരിമരുന്നുകൾ നൽകുന്നതായും പോലീസ് പറയുന്നു.

ഈ പെൺകുട്ടിയെ കൊണ്ടുവന്ന ഏജന്റുമാരുടെ ഫോൺരേഖകൾ പരിശോധിച്ചപ്പോൾ പത്തോളം ഏജന്റുമാരുടെ വിവരങ്ങളായിരുന്നു പൊലീസിനു കിട്ടിയത്. പെൺവാണിഭസംഘങ്ങൾക്ക് പേരുകേട്ട ഗുണ്ടൽപേട്ട് മാതൃകയാണ് നഗരത്തിലും പിൻതുടരുന്നതെന്നാണ് പൊലീസിനു ലഭ്യമാകുന്ന സൂചന.

എരഞ്ഞിപ്പാലത്തെ നീലപ്പെയിന്റടിച്ച ലോഡ്ജ് കേന്ദ്രീകരിച്ചാണ് പെൺകുട്ടികളെ വിതരണം ചെയ്യുന്നതെന്നാണ് മൊഴി . രണ്ടുതരത്തിൽ ഈ മാഫിയ പ്രവർത്തിക്കുന്നതായും വിവരമുണ്ട്. കാസർകോട്, മലപ്പുറം, വയനാട് തുടങ്ങിയ മേഖലകളിൽനിന്ന് മലയാളി പെൺകുട്ടികളെ എത്തിക്കുന്നുണ്ട്. ഇതിനുപുറമെ ഇതരസംസ്ഥാനക്കാരായ പെൺകുട്ടികളെയും കൊണ്ടുവരുന്നത്.

ഉത്തരേന്ത്യക്കാരിയായ ഡെന്റൽ ഡോക്ടറാണെന്നവകാശപ്പെടുന്ന പെൺകുട്ടി വരെ ഇവിടെയുണ്ടെന്നും പൊലീസിനു വിവരം കിട്ടി. മലയാളി പെൺകുട്ടികൾക്ക് മലയാളി ഏജന്റുമാരുടെ ക്രൂരതകളും ചൂഷണവും നേരിടേണ്ടിവരുന്നുണ്ട്. ഇതരസംസ്ഥാനക്കാരായ പെൺകുട്ടികൾക്ക് രണ്ട് എജന്റുമാരുടെയും ക്രൂരത നേരിടണം. ശരീരവിൽപനയുടെ കണക്കുകളെക്കുറിച്ച് നഗരത്തിലെ ഒരു ഏജന്റ് നടത്തിയ വെളിപ്പെടുത്തലും നടുക്കുന്നതാണ്.

‘മൂന്നു തരത്തിലുള്ള സർവീസുകളാണ് നൽകിവരുന്നത്. പകൽ മാത്രം, രാത്രി മാത്രം, പകലും രാത്രിയും എന്നിങ്ങനെ. പകൽ‍ മാത്രമാണെങ്കിൽ ശരാശരി 4000 രൂപയാണ് ബംഗാളി പെൺകുട്ടിക്ക് ഇവരിട്ടിരിക്കുന്ന ‘വില’. ഇതിൽ 1000 രൂപ മലയാളി ഏജന്റിനു കിട്ടും. 1000 രൂപ ബംഗാളി ഏജന്റും വാങ്ങിക്കും . ബാക്കിയുള്ള 2000 രൂപ പെൺകുട്ടിക്കു ലഭിക്കുമത്രേ . ഡെന്റൽ ഡോക്ടറെന്നു പറയുന്ന പെൺകുട്ടിയുടെ ഡേ–നൈറ്റ് സർവീസിനു വാങ്ങുന്നത് 45,000 രൂപയാണ്.

ഗൂഗിൾപേ വഴിയാണ് പണംമലയാളി ഏജന്റ് കൈപ്പറ്റുന്നത്. ഈ പണം എടിഎം വഴി പിൻവലിക്കും. നോട്ടുകളായാണ് പെൺകുട്ടിക്കു നൽകുന്നത് . ഇതുമൂലം പൊലീസിനു പണമിടപാടുകൾ പിന്തുടർന്ന് ആരെയും പിടികൂടാൻ കഴിയില്ലെന്നതാണ് ഏജന്റുമാരുടെ ഉറപ്പ്. ഇവർക്ക് നേരിട്ട് പണമിടപാടുകളില്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് യാത്രയ്ക്കിടെ ഷിംജിതയെ ഒരാള്‍ ശല്യം ചെയ്തുവെന്ന് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കി സഹോദരന്‍  (7 hours ago)

സുഹൃത്തുക്കള്‍ക്കൊപ്പം നദിയില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു  (7 hours ago)

നവജാത ശിശുവിന്റെ തള്ള വിരല്‍ ചികിത്സക്കിടെ അറ്റുപോയതായി പരാതി  (7 hours ago)

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍  (7 hours ago)

കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ  (7 hours ago)

അത് വലിയ തമാശയായിപ്പോയി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭാവന സിപിഎം സ്ഥാനാര്‍ത്ഥി?  (8 hours ago)

15 വർഷം മുമ്പ് ഫുകുഷിമയിൽ സംഭവിച്ചത്! വീണ്ടും ആണവ നിലയം ഉണരുമ്പോൾ... ലോകത്തിലെ ഏറ്റവും വലിയ ആണവ നിലയം  (8 hours ago)

ട്വന്റി ട്വന്റി എൻഡിഎയിലേക്ക്; നാളെ പ്രധാനമന്ത്രി കേരളത്തിലെത്താനിരിക്കെ നിർണായക നീക്കം  (8 hours ago)

ഇന്ത്യയില്‍ തുടര്‍ച്ചയായി ഗതാഗത നിയമലംഘനം നടത്തുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍  (9 hours ago)

ഉമ്മന്‍ ചാണ്ടി എന്റെ കുടുംബം തകര്‍ത്തുവെന്ന് മന്ത്രി ഗണേശ് കുമാര്‍  (9 hours ago)

വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യാർഥികളായ രണ്ടുപേർ മുങ്ങിമരിച്ചു  (9 hours ago)

വിജയ്‌യുടെ ടിവികെയ്ക്ക് വിസില്‍ ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍  (9 hours ago)

CCTV-യിൽ അസ്വാഭാവികമായി ഒന്നുമില്ല- പോലീസ്..ചിത്രീകരിച്ചത് 7 വീഡിയോ, അറിവുണ്ടായിട്ടും പരാതിനൽകിയില്ല,  (9 hours ago)

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെയും മകൻ ചാണ്ടി ഉമ്മനെതിരെയും രൂക്ഷമായ ആരോപണങ്ങളുമായി മന്ത്രി കെ ബി ഗണേഷ് കുമാർ  (10 hours ago)

ഭോജ്ശാല ക്ഷേത്രംകമല്‍ മൗല പള്ളി തര്‍ക്കം: ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും പ്രാര്‍ഥിക്കാമെന്ന് സുപ്രീം കോടതി  (10 hours ago)

Malayali Vartha Recommends